തിരുവനന്തപുരം: സംസ്ഥാനത്ത് എടുത്തുചാട്ടം മൂലം പൊലീസിന് തിരിച്ചടി നേരിടുന്നതിനിടെ വീണ്ടും ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. സുരക്ഷാ ചുമതലയുള്ള ഐജി അശോക് യാദവിന് സ്ഥാനം തെറിച്ചു. അശോക് യാദവിനെ കോഴിക്കോട് ക്രൈംസ് ഐജിയായി സ്ഥലം മാറ്റി .
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി ഡോ. എ.ശ്രീനിവാസിനെയും മാറ്റി. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണറായി മാറ്റി നിയമിച്ചു.

നവനീത് ശർമ്മ(ടെലികമ്മ്യൂണിക്കേഷൻ എസ് പി ), അരവിന്ദ് സുകുമാർ ( കമാൻഡന്റ്, ബറ്റാലിയൻ 4), അജിത് കുമാർ , കമാൻഡന്റ്, ബറ്റാലിയൻ 2 ),ഹേമലത (മലബാർ സ്പെഷ്യൽ പൊലീസ് കമാൻഡന്റ്),അമോസ് മാമ്മൻ (ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ,കോഴിക്കോട് സിറ്റി),സന്തോഷ് കെ.വി ( പൊലീസ് സൂപ്രണ്ട്, ്രൈകംബ്രാഞ്ച്,മലപ്പുറം),എസ് ശശിധരൻ (പൊലീസ് സൂപ്രണ്ട്, വിജിലൻസ്‌കോഴിക്കോട് സിറ്റി) എന്നിവരും സ്ഥലം മാറ്റപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈമാസത്തെ രണ്ടാമത്തെ ഉന്നതതല അഴിച്ചുപണിയാണ് പൊലീസിൽ നടക്കുന്നത്

നവ്‌നീത ശർമയെ( ടെലികമ്മ്യൂണിക്കേഷൻ എസ് പി) കെ എ പി രണ്ടാം ബറ്റാലിയൻ കമാൻഡന്റായാണ് മാറ്റി നിയമിച്ചത്. അതേസമയം, കെ എപി രണ്ടാം ബറ്റാലിയൻ കമാൻഡന്റായിരുന്ന അജിത് കുമാറിനെ തിരുവനന്തപുരം ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.

കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് അരവിന്ദ് സുകുമാറാണ് നവനീത് ശർമയ്ക്ക് പകരം പുതിയ ടെലികമ്യൂണിക്കേഷൻ എസ്‌പി. മലബാർ സ്‌പെഷ്യൽ പൊലീസ് കമാൻഡന്റ് ഹേമലതയെ അരവിന്ദ് സുകുമാറിന് പകരം കെ എ പി നാലാം ബറ്റാലിയൻ കമാൻഡന്റായി നിയമിച്ചു.

കോഴിക്കോട് ഡപ്യൂട്ടി കമ്മീഷണർ ആമോസ് മാമനെ തൃശൂർ റേ്ഞ്ച് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌പിയായി നിയമിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി സന്തോഷ് കെവിയെ ഹേമലതയ്ക്ക് പകരം മലബാർ സ്‌പെഷ്യൽ പൊലീസ് കമാൻഡന്റായി നിയമിച്ചു.

കോഴിക്കോട് സിറ്റി വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി എസ് ശശിധരനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായും നിയമിച്ചു.