- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള വിദേശി കുട്ടികൾക്കും റസിഡൻസി കാർഡിന് അപേക്ഷിക്കാം; മലയാളികൾക്കും ഗുണകരം
മസ്‌കറ്റ്: അഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻസ് കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഒമാൻ പൊലീസ് അറിയിച്ചു. രണ്ടാഴ്ചകൾക്കു മുമ്പാണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് വക്താവ് അറിയിച്ചു. 15 വയസ്സിന് മുകളിൽ പ്രായമുള്ളകുട്ടികൾക്ക് റസിഡൻസ് കാർഡ് വേണമെന്നത് പ്രവാസി റസിഡൻസി നിയമം അനുസരിച
മസ്‌കറ്റ്: അഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻസ് കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഒമാൻ പൊലീസ് അറിയിച്ചു. രണ്ടാഴ്ചകൾക്കു മുമ്പാണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് വക്താവ് അറിയിച്ചു.
15 വയസ്സിന് മുകളിൽ പ്രായമുള്ളകുട്ടികൾക്ക് റസിഡൻസ് കാർഡ് വേണമെന്നത് പ്രവാസി റസിഡൻസി നിയമം അനുസരിച്ച് നിർബന്ധമാണ്. എന്നാൽ പുതിയ സംവിധാനം മാതാപിതാക്കൾക്ക് ആവശ്യമെന്ന് തോന്നുകയാണെങ്കിൽ മാത്രം എടുത്താൽ മതിയെന്നും പൊലീസ് അറിയിച്ചു.
ആദ്യമായിട്ട് കാർഡ് എടുക്കുമ്പോൾ കുട്ടി അവിടെ ഉണ്ടായിരിക്കണമെന്നും ഇതിന്റെ ഫോട്ടോ എടുക്കേണ്ടതുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു. മാതാപിതാക്കൾ വേണം ഇതിനുള്ള അപേക്ഷ പൂരിപ്പിച്ച് നൽകാൻ. കൂടാതെ മെഡിക്കൽ റിപ്പോർട്ടും അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം. മാതാപിതാക്കളുടെ പാസ്സ്‌പോർട്ടും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ടതുണ്ട്. എയർപോർട്ടിലെ ഇലക്ട്രോണിക്ക് ഗേറ്റിൽ ഈ കാർഡ് ഉപയോഗിക്കാൻ ആകും. പുതുക്കേണ്ട അവസരത്തിൽ കുട്ടി മാതാപിതാക്കൾക്കൊപ്പം വരേണ്ട ആവശ്യകതയില്ല.
നിലവിൽ ആർട്ടിക്കിൾ 42 പ്രകാരം 15 വയസ്സ് കഴിഞ്ഞവർ നേരിട്ട് റസിഡൻസി കാർഡിന് അപേക്ഷ നൽകുകയാണ് വേണ്ടത്. പെൺകുട്ടികളായാലും ആൺകുട്ടികളായാലും ഇതു തന്നെയാണ് നിയമം. എന്നാൽ പുതിയ നടപടി സ്വാഗതാർഹമാണെന്ന് പ്രവാസികൾ പ്രതികരിച്ചു. ഇത് വളരെയധികം സുരക്ഷിതത്വം നൽകുന്ന നടപടിയാണെന്നും ഇവർ പറയുന്നു. നിലവിൽ കുട്ടികൾക്കായി പ്രത്യേകം തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഇല്ല.