വാഷിങ്ടണിലെ ഈ റെസ്‌റ്റോറന്റിലെത്തിയാൽ നിങ്ങൾക്ക് ശരിക്കും 'ഹോട്ട്' കോഫി ലഭിക്കും. കാരണം ഇവിടെ ഭക്ഷണം വിളമ്പുന്ന സുന്ദരിമാർ ആകെ ധരിച്ചിട്ടുള്ളത് ഒരു കൊച്ച് അടിവസ്ത്രം മാത്രമാണ്. മേലുടുപ്പ് ധരിക്കാത്ത സുന്ദരിമാരാകും നിങ്ങൾക്കരികിലെത്തുക. മാറിടത്തിൽ ആകെ നാണം മറയ്ക്കാനുള്ളത് സ്റ്റിക്കർപോലെ ഒരു മറ മാത്രം.

ബിക്കിനി ബീൻസ് എക്സ്‌പ്രസ്സോ എന്ന റെസ്‌റ്റോറന്റാണ് ഉപഭോക്താക്കൾക്ക് ഹരം പകർന്ന് ലാഭം കൊയ്യുന്നത്. ഹോട്ടലിന്റെ പേരുപോലെ, ബിക്കിനിയണിഞ്ഞ വെയ്ട്രസ്സുമാരാണ് ഇവിടുത്തെ പ്രത്യേകത. തന്റെ ഹോട്ടൽ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയയാണെന്ന് ഉടമ കാർലി ജോ അവകാശപ്പെടുന്നു. ഏതായാലും ഉപഭോക്താക്കൾക്ക് ഇവിടെ വരുന്നതിൽ സന്തേഷമേയുള്ളൂ. അതുകൊണ്ടുതന്നെ ലാഭം കൊയ്യുന്നതിൽ മുൻപന്തിയിലുമാണ് ബിക്കിനി ഹോട്ടൽ.

അമേരിക്കയിൽ പലയിടത്തും ബ്രാഞ്ചുകളുള്ള വലിയ റെസ്റ്റോറന്റ് ശൃംഖലയാണ് ബിക്കിനി ബീൻസ്. സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുകയാണ് ഇത്തരമൊരു ഡ്രസ് കോഡ് ഏർപ്പെടുത്തിയതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കാർലി പറയുന്നു. സ്ത്രീകൾക്ക് അവരിഷ്ടപ്പെടുന്നതുപോലെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇഷ്ടമുള്ള വസ്ത്രമണിഞ്ഞ് ജോലി ചെയ്യാനും അവകാശമുണ്ട്.

എന്നാൽ, റെസ്‌റ്റോറന്റിനെതിരെ കടുത്ത വിമർശനമുയർത്തുന്നവരുമുണ്ട് അരിസോണയിലെ സിറ്റി കൗൺസിലർ മൈക്ക് ഫോഗൻ ഈ വസ്ത്രധാരണരീതിയോട് കടുത്ത വിയോജിപ്പുള്ളയാളാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു രൂപമാണ് ഇതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. റെസ്റ്റോറന്റ് മികവ് കാട്ടേണ്ടത് ഭക്ഷണത്തിലാണ്, സ്ത്രീകളുടെ വസ്ത്രധാരണത്തിലല്ലെന്ന് അദ്ദേഹം പറയുന്നു.

കുട്ടികളുമൊത്ത് പോകാൻ കൊള്ളില്ലെന്നാണ് ചില പ്രദേശ വാസികളുടെയും പരാതി. ഈ റെസ്റ്റോറന്റിൽ പുരുഷന്മാർ എന്തിനാണ് ഇടിച്ചുകയറുന്നതെന്നും ചിലർ ചോദിക്കുന്നു. ഏതായാലും, റെസ്‌റ്റോറന്റിന് അനുദിനം ബിസിനസ് കൂടുന്നതിൽ ഉടമ കാർലി ജോ സന്തോഷത്തിലാണ്. ഹോട്ടലിൽവരുന്നവർ ഭക്ഷണത്തിന്റെ രുചിയിലും വൈവിധ്യത്തിലും മുഴുകട്ടെ എന്നാണ് അവരുടെ നിലപാട്.