- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ നിശാ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്; ഗോവയിലെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങൾ പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്; ഇതിനെതിരെ ഉടൻ നടപടികൾ ഉണ്ടാവുമെന്ന ഉറപ്പ് നൽകി ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ
പനാജി: ഗോവയിൽ വർധിച്ച് വരുന്ന മയക്ക് മരുന്ന് മാഫിയയെ തുടച്ച് നീക്കാൻ നിശാ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി മനോഹർ പരിക്കർ. ഇവിടെയുള്ള മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങൾ പൊലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോവ നിയമസഭയിൽ കോൺഗ്രസ് എംഎൽഎ പ്രതാപ് സിങ് റാണേയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി മനോഹർ പരിക്കർ നിശാ പാർട്ടികൾ നിയന്ത്രിക്കുന്നതിന്റെ ആവശ്യകത വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗിച്ചവർക്ക് നേരം വെളുക്കും വരെ നൃത്തം ചെയ്യാം, എന്നാൽ മദ്യം ഉപയോഗിക്കുന്നവർക്ക് മൂന്നോ നാലോ മണിക്കൂർ മാത്രമേ നൃത്തം ചെയ്യാനാകൂ, മയക്കുമരുന്ന് ഉപയോഗം നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ പൊലീസിന് വിഷമമില്ല എന്നും പരിക്കർ പറഞ്ഞു. കൂടാതെ, ചില ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികളിൽ സ്ഥിരമായി മയക്കുമരുന്ന് വില്പനയും ഉപയോഗവും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പനാജി: ഗോവയിൽ വർധിച്ച് വരുന്ന മയക്ക് മരുന്ന് മാഫിയയെ തുടച്ച് നീക്കാൻ നിശാ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി മനോഹർ പരിക്കർ. ഇവിടെയുള്ള മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങൾ പൊലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവ നിയമസഭയിൽ കോൺഗ്രസ് എംഎൽഎ പ്രതാപ് സിങ് റാണേയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി മനോഹർ പരിക്കർ നിശാ പാർട്ടികൾ നിയന്ത്രിക്കുന്നതിന്റെ ആവശ്യകത വെളിപ്പെടുത്തിയത്.
മയക്കുമരുന്ന് ഉപയോഗിച്ചവർക്ക് നേരം വെളുക്കും വരെ നൃത്തം ചെയ്യാം, എന്നാൽ മദ്യം ഉപയോഗിക്കുന്നവർക്ക് മൂന്നോ നാലോ മണിക്കൂർ മാത്രമേ നൃത്തം ചെയ്യാനാകൂ, മയക്കുമരുന്ന് ഉപയോഗം നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ പൊലീസിന് വിഷമമില്ല എന്നും പരിക്കർ പറഞ്ഞു.
കൂടാതെ, ചില ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികളിൽ സ്ഥിരമായി മയക്കുമരുന്ന് വില്പനയും ഉപയോഗവും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.