- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആർഎസ്എസും നിലപാട് മാറ്റി; ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്ന കാലം വരുമോ? രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന നിലപാടിലേക്കുള്ള മാറ്റം അപ്രതീക്ഷിതം
തിരുവനന്തപും: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നായിരുന്നു കേരളത്തിലെ സംഘ പരിവാറുകാരുടെ അഭിപ്രായം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇതേ അഭിപ്രായക്കാരനായിരുന്നു. എന്നാൽ ഇനിയത് നടക്കില്ല. ചർച്ചകളിൽ സ്ത്രീകളും ക്ഷേത്ര പ്രവേശനത്തിനായി വാദിക്കേണ്ടി വരും. ഈ വിഷയത്തിൽ ആർഎസ്എസ് പരസ്യ നിലപാട് എടുത്തതാണ് ഇതിന് കാരണം. തീർത്തും അപ്രതീക്ഷിതമായിരുന്നു ആർഎസ്എസിന്റെ നിലപാട് പ്രഖ്യാപനം. വിശ്വാസത്തെ ഉയർത്തി ഇതിനെ എതിർക്കാൻ ഹിന്ദു സംഘടനകളൊന്നും എത്തില്ലെന്നതാണ് ഈ തീരുമാനത്തിന്റെ പ്രത്യേകത. ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് യാതൊരു വിവേചനവും ഇല്ലാതെ പ്രവേശനം നൽകണമെന്ന് ആർ.എസ്.എസിൽ അഭിപ്രായം ഉയരുന്നു. ആർ.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭാ സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി ഇന്നലെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ നിലപാട് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിൽ ആർ.എസ്.എസിന്റെ മുൻ നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണിത്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളുടെ പ്രവേശന
തിരുവനന്തപും: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നായിരുന്നു കേരളത്തിലെ സംഘ പരിവാറുകാരുടെ അഭിപ്രായം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇതേ അഭിപ്രായക്കാരനായിരുന്നു. എന്നാൽ ഇനിയത് നടക്കില്ല. ചർച്ചകളിൽ സ്ത്രീകളും ക്ഷേത്ര പ്രവേശനത്തിനായി വാദിക്കേണ്ടി വരും. ഈ വിഷയത്തിൽ ആർഎസ്എസ് പരസ്യ നിലപാട് എടുത്തതാണ് ഇതിന് കാരണം. തീർത്തും അപ്രതീക്ഷിതമായിരുന്നു ആർഎസ്എസിന്റെ നിലപാട് പ്രഖ്യാപനം. വിശ്വാസത്തെ ഉയർത്തി ഇതിനെ എതിർക്കാൻ ഹിന്ദു സംഘടനകളൊന്നും എത്തില്ലെന്നതാണ് ഈ തീരുമാനത്തിന്റെ പ്രത്യേകത.
ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് യാതൊരു വിവേചനവും ഇല്ലാതെ പ്രവേശനം നൽകണമെന്ന് ആർ.എസ്.എസിൽ അഭിപ്രായം ഉയരുന്നു. ആർ.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭാ സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി ഇന്നലെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ നിലപാട് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിൽ ആർ.എസ്.എസിന്റെ മുൻ നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണിത്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് പിന്നിലെ പരമ്പരാഗതമായ കാരണങ്ങൾ മനസിലാക്കണമെന്നതായിരുന്നു ആർ.എസ്.എസിന്റെ മുൻ നിലപാട്. ഈ നിർദ്ദേശം അവതരിപ്പിച്ചത് ഭയ്യാജി ജോഷിയാണ്. തലമുതിർന്ന ഈ നേതാവിന്റെ അഭിപ്രായം പൊതുവേ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്താകമാനം അമ്പലങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കേണ്ടതാണെന്നും എന്നാൽ പ്രക്ഷോഭങ്ങളിലൂടെയല്ലെന്നും ചർച്ചകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും വേണം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാനെന്നും ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ചില ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം വിലക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ആർഎസ്എസ് ഇതുവരെ തുടർന്നിരുന്നത്. ശബരിമലയിൽ അടക്കം ക്ഷേത്ര ആചാരങ്ങൾ പ്രധാനപ്പെട്ടതാണെന്നും ഇവ തിരുത്തേണ്ടതില്ലെന്നും സംഘടന വാദിച്ചു. എന്നാൽ ഈ നിലപാടിലാണ് ഇപ്പോൾ കാതലായ മാറ്റം വന്നിരിക്കുന്നത്. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ സ്ത്രീയും പുരുഷനും ഒരുപോലെയാണ്. ഒരു വിഭാഗത്തോടു വേർതിരിവു കാണിക്കുന്ന പാരമ്പര്യങ്ങൾ നീക്കുന്നതിനു കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ട്.
മത, സാമുദായിക നേതൃത്വങ്ങളും ബന്ധപ്പെട്ട അമ്പലങ്ങളുടെ അധികാരികളും കൂട്ടായ ശ്രമം ഇതിനായി നടത്തണമെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇതേസമയം, രാജ്യത്തെ സ്വാധീനമുള്ള വിഭാഗങ്ങൾ സംവരണം ആവശ്യപ്പെടുന്നതിനെതിരെ ആർഎസ്എസ് പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങളിൽ അർഹതപ്പെട്ടവർക്കാണോ സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്നു പഠനം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. അടുത്തിടെ പുറത്തിറക്കിയ ആർ.എസ്.എസിന്റെ വാർഷിക റിപ്പോർട്ടിൽ, മതപരവും ആത്മീയവുമായ കാര്യങ്ങളിൽ സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കാണുന്നതാണ് ഭാരതത്തിന്റെ ശ്രേഷ്ഠപാരമ്പര്യമെന്ന് അടിവരയിട്ട് പറഞ്ഞിരുന്നു. ഇതിന്റെ തൂടർച്ചയാണ് പുതിയ റിപ്പോർട്ട് അവതരണം.
ജാതി വേർതിരിവുകൾക്കു ഹൈന്ദവർ ഒന്നടങ്കം കുറ്റക്കാരാണെന്നും ഇത് ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഈയിടെ സംവരണം ആവശ്യപ്പെട്ടു ഹരിയാനയിൽ ജാട്ട്, ഗുജറാത്തിൽ പട്ടേൽ തുടങ്ങിയ മുന്നാക്ക സമുദായക്കാർ നടത്തിയ പ്രക്ഷോഭങ്ങളുടെ വെളിച്ചത്തിലാണ് ആർഎസ്എസ് ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിരിക്കുന്നത്. അംബേദ്കർ സംവരണം എന്ന ആശയം മുന്നോട്ട!ുവച്ചതു സാമൂഹിക സമത്വം കൈവരിക്കുന്നതു ലക്ഷ്യമിട്ടാണ്. സംവരണം ആവശ്യപ്പെട്ടു മുന്നോട്ടുവരുന്ന എല്ലാവരും ഇക്കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക വിഭാഗങ്ങൾ ഇക്കാര്യത്തിൽ ഇപ്പോൾ എടുക്കുന്ന നിലപാട് ശരിയല്ല. പിന്നാക്ക വിഭാഗങ്ങളെ സഹായിക്കുകയാണ് അവർ ചെയ്യേണ്ടത്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും എല്ലാവർക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.