- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ എഴുതുക.... കൂട്ടത്തോടെ എഴുതുക... സർഗാത്മക സംഗമം നടത്തുക: സർക്കാർ ഉദ്യോഗസ്ഥരുടെ എഴുത്തും വരയും നിർത്താൻ രംഗത്തിറങ്ങിയ സർക്കാരിനെ പാഠം പഠിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുമിക്കുന്നു; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തുഗ്ളക് പരിഷ്കാരത്തിന് പ്രതികാരം ചെയ്യാൻ ഉറച്ച് ഉദ്യോഗസ്ഥവൃന്ദം
തിരുവനനന്തപുരം: സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണവും സെൻസർഷിപ്പും ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വരും. ഇതിനായി സമൂഹ്യമാദ്ധ്യമങ്ങളിലൂടെ ചർച്ചകളും ആഹ്വാനങ്ങളും സജീവമാവുകയാണ്. വലിയ പ്രത്യാഘാതമുള്ള ഒരു കരിനിയമമാണ്. ഫാസിസം. പത്രമാരണനിയമം പോലെ. പത
തിരുവനനന്തപുരം: സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണവും സെൻസർഷിപ്പും ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വരും. ഇതിനായി സമൂഹ്യമാദ്ധ്യമങ്ങളിലൂടെ ചർച്ചകളും ആഹ്വാനങ്ങളും സജീവമാവുകയാണ്.
വലിയ പ്രത്യാഘാതമുള്ള ഒരു കരിനിയമമാണ്. ഫാസിസം. പത്രമാരണനിയമം പോലെ. പത്ര, ആനുകാലികങ്ങളുടെ പ്രവർത്തനത്തെയും ഇതു ബാധിക്കും. ദൃശ്യ മാദ്ധ്യമങ്ങളിലെ വിനോദവിജ്ഞാന പരിപാടികളെയും ബാധിക്കും. പൊതുവിൽ കലാസാഹിത്യരംഗങ്ങൾ ചൈതന്യശൂന്യമാകും മലയാള സാഹിത്യത്തിലെയും കലയിലെയും വലിയൊരു പങ്ക് സർക്കാർ ജീവനക്കാരിൽ നിന്നുള്ളതാണ്. അതെല്ലാം നിരക്ഷരകുക്ഷികളും സമൂഹവിരുദ്ധരുമായ ഏതോ ഉണ്ണേക്കന്മാർക്കു സമർപ്പിച്ച് 'അനുമതി' വാങ്ങണം പോലും! അനുമതികൾ വ്യാപകമായി നിഷേധിക്കപ്പെടാം. കാലതാമസം വരുത്തി നടക്കാതെയാക്കാം. ശാസ്ത്രസാഹിത്യം പോലുള്ള മേഖലകളിലേക്കു പോലും ഈ നിയമത്തിന്റെ കറുത്ത കൈ നീളാം-ഇതാണ് എഴുത്തുകാരായ സർക്കാർ ജീവനക്കാരുടെ ഉത്തരവിനോടുള്ള പൊതുവികാരം.
കൂടുതൽ എഴുതുക. കൂട്ടത്തോടെ എഴുതുക. സർഗാത്മക പ്രതികരണ സംഗമം നടത്തുക. പരമാവധി പേർ കുറഞ്ഞത് 5000 പേർ പങ്കെടുക്കുന്ന തെരുവ് എഴുത്തും വരപ്പും കലാരൂപ പ്രദർശനവും നടത്തുക തുടങ്ങി പലതും ആലോചനയിലുണ്ട്. ജനകീയ ഭരണകൂടത്തിന്റെ ജന വിരുദ്ധ നയങ്ങൾ, കെടുകാര്യസ്ഥത, അഴിമതി എന്നിവ സംബന്ധിച്ച കാര്യങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ തന്നെയാണ് തീരുമാനം. സംസ്ഥാന തലത്തിൽ നടക്കുന്ന അതേ സമയം ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിലും ഈ പ്രതിഷേധമുയർത്തും.' പ്രതികരണം ജനാധിപത്യം ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ഒപ്പം കാര്യക്ഷമതയും സേവനമികവും ഉയർത്താനും ' എന്ന കേന്ദ്ര മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന ആഹ്വാനമാണ് ഉയരുന്നത്.
ഉദ്യോഗസ്ഥ പൊതുഭരണ വകുപ്പ് ഭേദഗതി ചെയ്തിറക്കിയ ഉത്തരവിലാണു ജീവനക്കാരുടെ കലാ-സാഹിത്യ പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. സർക്കാർ ജീവനക്കാർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിൽ ദേശതാൽപര്യങ്ങൾക്കു വിരുദ്ധമായോ സർക്കാർ നയങ്ങളെ വിമർശിച്ചോ പരാമർശങ്ങളൊന്നും പാടില്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യനിർവഹണത്തിനു ഭംഗം വരുത്താതെ കല, സാഹിത്യ, ശാസ്ത്ര, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സർക്കാർ ജീവനക്കാർക്ക് ഇതുവരെ സാധിക്കുമായിരുന്നു. ഇതിനാണു ഭേദഗതി ഉത്തരവോടെ നിയന്ത്രണം വരുന്നത്.
സാഹിത്യ സൃഷ്ടികൾ, ഗവേഷണ പ്രബന്ധങ്ങൾ, ലേഖന സമാഹാരങ്ങൾ, പഠനസഹായികൾ എന്നിവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന സർക്കാർ ജീവനക്കാർ പുസ്തകത്തിന്റെ പ്രസാധകർ ആരെന്നും അവതാരിക എഴുതുന്നത് ആരെന്നും ഒരു പതിപ്പിന്റെ വില എത്രയെന്നും കാണിച്ചാണ് അനുമതി തേടേണ്ടത്. ദേശതാൽപര്യങ്ങൾക്കു വിരുദ്ധമായതോ സർക്കാർ നയങ്ങളെ വിമർശിക്കുന്നതോ ആയ ഒന്നുംതന്നെ പുസ്തകത്തിൽ ഇല്ല എന്ന സത്യവാങ്മൂലവും സമർപ്പിക്കണമെന്നുമുണ്ട്. സ്വകാര്യ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളി!ൽ പങ്കെടുക്കണമെങ്കിലും നാടകങ്ങളിലും പരമ്പരകളിലും മറ്റും അഭിനയിക്കണമെങ്കിലും മേലിൽ മേലധികാരിയുടെ മുൻകൂർ അനുമതി തേടിയിരിക്കണമെന്നു കഴിഞ്ഞ 11ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോന്നും പ്രത്യേകം പരിശോധിച്ചായിരിക്കും അനുമതി നൽകുക.
ഉന്നത ഉദ്യോഗസ്ഥരും ഐഎഎസ്, ഐപിഎസുകാരും സർക്കാർ നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് ഈ ഉത്തരവിറക്കിയതെന്ന് ആരോപണമുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും കടുത്ത വിമർശനമാണു ചില ഉദ്യോഗസ്ഥർ സർക്കാരിനെതിരെ നടത്തുന്നത്. അനുമതി വാങ്ങി കാര്യങ്ങൾ ചെയ്യാമെങ്കിലും അത് നിഷേധിക്കാനുള്ള അവസരം ഏറെയാണ്. അതായത് സർക്കാരിന് താൽപ്പര്യമുണ്ടെങ്കിലേ അനുവാദം കിട്ടൂ. ഇതിനെതിരെയാണ് ജീവനക്കാർ പ്രതിഷേധം ശക്തമാക്കുന്നത്. സാംസ്‌കാരിക ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യവിശ്വാസികളെ മുഴുവൻ യോജിപ്പിച്ചുകൊണ്ട് വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും വി എസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിപക്ഷ സഹകരണത്തോടെ പ്രതിഷേധമുയർത്താനാണ് സർവ്വീസ് സംഘടനകളുടേയും തീരുമാനം.
അതിനിടെ സർക്കാർ ഉത്തരവിനെതിരെ കാർട്ടൂൺ അക്കാദമിയും രംഗത്ത് വന്നു. സർക്കാർ ജീവനക്കാരുടെ കലാ പ്രവർത്തനങ്ങൾകർശനമായി നിയന്ത്രിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കോരള കാർട്ടൺ അക്കാദമി ആവശ്യപ്പെട്ടു. സർക്കാരിനെതിരെയുള്ള വിമർശനങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഈ ശ്രമം അസഹിഷ്ണുതയെയാണ് കാണിക്കുന്നത്.ഇത്തരത്തിൽ അസഹിഷ്ണുതയുടെ അന്തരീക്ഷം വ്യാപിക്കുന്നത് നാളെ കാർട്ടൂണിനെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.ഇത് കേരളത്തെപ്പോലെ ഒരു പരിഷ്‌കൃതസമൂഹത്തിന് ചേർന്നതല്ലെ. വിമർശനങ്ങളെ തുറന്ന മനസോടെ ഉൾക്കൊണ്ട് തെറ്റു തിരുത്തി മുന്നോട്ടു പോവാൻ സർക്കാരിന് കഴിയണമെന്നും കാർട്ടൂൺ അക്കാദമി വ്യക്തമാക്കി.