മദാൻ മാസം ദുരുപയോഗപ്പെടുത്തുന്നത് തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ വിസിറ്റിങ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. സാധാരണ തൊഴിലുകൾ ചെയ്യുന്നവർക്ക് വിസ അനുവദിക്കരുതെന്നാണ് നിർദ്ദേശത്തിൽ പ്രധാനം.

സന്ദർശക വിസ അപേക്ഷകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉയർന്ന ഫീസ് ചുമത്താനും ആലോചനയുണ്ട്.റമദാൻ മാസം ദുരുപയോഗപ്പെടുത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് റസിഡൻസ് വകുപ്പ് തലവൻ കേണൽ തലാൽ അൽ മറാഫി അറിയിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശം അദ്ദേഹം വിവിധ ഗവർണറേറ്റുകൾക്ക് നൽകിയിട്ടുണ്ട്.