റിയാദ്: വിദേശി തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകുന്ന പദ്ധതിക്ക് സൗദി സർക്കാർ തുട്ക്കം കുറിക്കുന്നു. കരാറെടുത്ത് പണിമുടങ്ങിയ പദ്ധതികളിലെ വിദേശ ജോലിക്കാർക്ക് സർക്കാർ ചെലവിൽ സ്‌പോൺസർഷിപ്പ് മാറാൻ സൗദി മന്ത്രിസഭയുടെ അംഗീകാരം. പുതുതായി പണി ഏറ്റെടുത്ത കമ്പനികളിലേക്ക് മാറുന്നതിനുള്ള ചെലവാണ് സർക്കാർ വഹിക്കുക.സൗദി കിരീടാവകാശി അമീർ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് വിദേശ ജോലിക്കാർക്ക് ആശ്വാസകരമാകുന്ന തീരുമാനം എടുത്തത്.

പ്രതിസന്ധിയിലായ പദ്ധതികളിലെ സ്വദേശി ജോലിക്കാർക്കും നിലവിലുള്ള ശമ്പളത്തിനോ കൂടിയ വേതനത്തിനോ പുതുതായി പദ്ധതി
ഏറ്റെടുത്ത കമ്പനിയിലേക്ക് മാറാം.കഴിഞ്ഞ ഒരു മാസത്തിനിടയിൽമാത്രം 58,710 വിദേശികളെ നാടു കടത്തിയതായി സൗദി അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. താമസ തൊഴിൽ നിയമങ്ങൾലംഘിച്ചതിനാണ് ഇവരെ നാട് കടത്തിയത്. നിലവിൽ 15,590 നിയമലംഘകർ രാജ്യത്തെ വിവിധ ഡീപോർട്ടേഷൻസെന്ററുകളിൽ ഉണ്ട്. ഇവരെ വരും ദിവസങ്ങളിൽകയറ്റിവിടും.