തിരുവനന്തപുരം: ക്യാൻസർ രോഗത്തിന് ആർസിസിയിൽ ചികിൽസയിലായ റിട്ട. സബ് ഇൻസ്‌പെക്ടർ സഹായത്തിനായി കേഴുന്നു. കോട്ടയം സ്വദേശി ഇപി ഗോപാലനാണ് സഹായത്തിനായി ജനങ്ങൾക്ക് മുന്നിൽ കൈനീട്ടുന്നത്. 25 വർഷത്തെ സർവ്വീസിനുശേഷ0 ആറു വർഷത്തിനുമുമ്പ് 2015ലാണ് ഗോപാലൻ റിട്ടയർ ചെയ്തത്. ഇപ്പോൾ ആർസിസിയിൽ രണ്ടാമത്തെ സർജറി കഴിഞ്ഞു വിശ്രമത്തിലാണ് അദ്ദേഹം. സർജറിയുടെ ഭാഗമായി സംസാരശേഷി കുറഞ്ഞിട്ടുണ്ട്.

2005ൽ മാരകമായ എലിപ്പനിയും മഞ്ഞപ്പിത്തവും പിടിപെട്ട് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഗോപാലന്റെ ഭാര്യ. മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾ കയ്യൊഴിഞ്ഞ ശേഷമാണ് അവരെ എറണാകുളം ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാസന്നനിലയിൽ കഴിഞ്ഞ അവർ ദീർഘനാളത്തെ ചികിത്സയ്ക്കൊടുവിലാണ് രക്ഷപ്പെട്ടത്. പിന്നീട് ഹൃദയത്തിനും ശ്വാസകോശത്തിനും ത്വക്കിനും ഗുരുതരമായി അസുഖം ബാധിച്ച് പുട്ടപർത്തി സത്യസായി ആശുപത്രിയിലു0 കോട്ടയം മെഡിക്കൽ കോളേജിലു0 ഹോമിയോ മെഡിക്കൽ കോളേജിലു0 14 വർഷ0 ചികിത്സിച്ചില്ലെങ്കിലു0 2019 ൽ 54-ാ0 വയസിൽ അവർ മരണപ്പെടുകയായിരുന്നു. ദീർഘനാളത്തെ ഭാര്യയുടെ ചികിൽസയും ഒടുവിൽ അവരുടെ മരണവും ഗോപാലനെ സാമ്പത്തികമായും മാനസികമായും വളരെയധികം തളർത്തിയിരുന്നു. ഇതിനിടയിൽ രണ്ടാമത്തെ മകനും മരണപ്പെട്ടു.

ഉണ്ടായിരുന്ന വീടുവിറ്റു ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് എഗ്രിമെന്റ് ചെയ്തുവെങ്കിലും കൊടുത്ത പണം കിട്ടാതെ അതു നഷ്ടമായി. ഇതും സാമ്പത്തികബാധ്യതയുടെ ആഴം വർദ്ധിപ്പിച്ചു. ഇപ്പോൾ കേരളാ ബാങ്കിൽ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ പറ്റാതെ വീടു വയ്ക്കാനുള്ള ഭൂമി ജപ്തി നടപടിയിലാണ്. വാടകവീട്ടിലാണ് ഇപ്പോൾ ഗോപാലനും മക്കളും താമസിക്കുന്നത്. എൽഎൽബി കഴിഞ്ഞ് എൽഎൽഎമ്മിന് അഡ്‌മിഷൻ ലഭിച്ച മകൾക്ക് സാമ്പത്തികബാധ്യത മൂലം പഠനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കടുത്ത സാമ്പത്തിക ബാദ്ധ്യതയു0 വരുമാനങ്ങൾ നിലച്ചതും മക്കളുടെ പഠനവും പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന് കാരണമായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ മക്കൾക്കും ജോലിയും വരുമാനവുമില്ല. ഭാര്യയുടെ ചികിത്സയ്ക്കായി രണ്ടു ലക്ഷം രൂപ ഗവൺമെന്റിൽ നിന്നു ഐഎഫ്എംഎ വായ്പ അനുവദിച്ചത് തിരിച്ചടിക്കാൻ കഴിയാതെ വന്നതിനാൽ മുതലും പിഴപലിശയും ചേർത്ത് 470000 രൂപ ബാദ്ധ്യതയായി. അതിന്റെപേരിൽ റിട്ടയർ ചെയ്തപ്പോൾ ലഭിക്കേണ്ടിയിരുന്ന ഗ്രാറ്റിവിറ്റി തുക 590000 രൂപ ഗവൺമെന്റ് തടഞ്ഞു വെച്ചു. ആറ് വർഷത്തിനുശേഷം മുദ്ര പത്രത്തിൽ ബോണ്ട് വെച്ച് അത് തിരിച്ചു തന്നതിന് പകരമായി പ്രതിമാസ പെൻഷൻ 20000 രൂപയിൽ 15605 രൂപ ഗവൺമെന്റിൽ തിരിച്ചുപിടിച്ചശേഷം 5149 രൂപ മാത്രമാണ് പ്രതിമാസം നൽകുന്നത്.

ലഭിക്കാവുന്നതിൽ ഏറ്റവും ചെറിയ നിരക്കിലാണ് ആർസിസിയിൽ ചികിൽസയും മരുന്നുകളും ലഭിക്കുന്നത്. എന്നാൽ അതുപോലും താങ്ങാനാകാത്ത നിലയിലാണ് ഗോപാലനും കുടുംബവും. ശ്വാസകോശത്തിന് ബാധിച്ച കാൻസർ കൂടാതെ വൃക്കകൾക്ക് ബാധിച്ച തകരാറിനു0 കാഴ്ച നഷ്ടപ്പെട്ടതിനും പ്രമേഹത്തിനും ചികിത്സ ആവശ്യമാണ്. എന്നാൽ തുടർചികിൽസയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് അദ്ദേഹം. സർവീസിലുണ്ടായിരുന്ന കാലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ആത്മാർത്ഥമായി സുരക്ഷ ഒരുക്കിയ, ഒരിക്കൽ പോലും ശിക്ഷാനടപടി നേരിട്ടിട്ടില്ലാത്ത ഈ പൊലീസുകാരന്റെ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം ആവശ്യമാണ്.

EP Gopalan
SBI
A/c no: 3024 1579 420
Branch : Kothamangalam branch
IFSC : SBIN0070149
Gpay 9744994265