- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
റവ ഡോ എം ഇ ഇടുക്കുള കോർഎപ്പിസ്കോപ്പ അനുസ്മരണം
ഡിട്രോയിറ്റ്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ശക്തമായ വളർച്ചയ്ക്ക് പ്രചോദനമായി നിലനിന്നിരുന്ന ആദ്യകാല വൈദീകരിൽ ഒരാളും സഭയിലും സമൂഹത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന റവ ഡോ. എം ഇ. ഇടുക്കുള കോർഎപ്പിസ്‌കോപ്പയുടെ നിര്യാണത്തിൽ ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അനുശോചനം രേ
ഡിട്രോയിറ്റ്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ശക്തമായ വളർച്ചയ്ക്ക് പ്രചോദനമായി നിലനിന്നിരുന്ന ആദ്യകാല വൈദീകരിൽ ഒരാളും സഭയിലും സമൂഹത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന റവ ഡോ. എം ഇ. ഇടുക്കുള കോർഎപ്പിസ്‌കോപ്പയുടെ നിര്യാണത്തിൽ ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അനുശോചനം രേഖപ്പെടുത്തി.
ഓഗസ്റ്റ് 24-ന് ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം പള്ളിയിൽ വച്ച് കൂടിയ അനുസ്മരണ സമ്മേളനത്തിൽ വികാരി ഫാ. മാത്യു വർഗീസ് അധ്യക്ഷനായിരുന്നു. ഇടവകയുടെ ആദ്യ വികാരിയായിരുന്ന കോർ എപ്പിസ്‌കോപ്പ ഇടവകയിലും സഭയിലും സമൂഹത്തിലും കൂടാതെ അദ്ദേഹം നേതൃത്വം കൊടുത്ത എല്ലാ ഇടവകകളിലുമുള്ള പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇടവകാംഗങ്ങളായ ഡാനിയേൽ ഡേവിഡ്, തോമസ് ജോൺ എന്നിവർ സംസാരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകുയും ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. മാത്യു വർഗീസ് (വികാരി), റ്റിജി കെ. ജോയി (സെക്രട്ടറി) 313 318 2685.



