ഡിണ്ടിഗൽ: തമിഴ്‌നാട്ടിലെ ദലിത് നേതാവിന്റെ കൊലപാതകത്തിൽ പ്രതിയായ സ്ത്രീയെ ഒരുസംഘം ആളുകൾ വീട്ടിൽക്കയറി കൊലപ്പെടുത്തി. ദേവേന്ദ്രകുല വെള്ളാളർ ഫെഡറേഷൻ പ്രസിഡന്റ് പശുപതി പാണ്ഡ്യന്റെ കൊലപാതകത്തിൽ പ്രതിയായ നിർമ്മലയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തുവെച്ച് നിർമ്മലയെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. നിർമ്മലയുടെ തലയറുത്ത കൊലയാളികൾ, തല പാണ്ഡ്യന്റെ വീടിന് സമീപം കൊണ്ടുവച്ചു. 2012ലാണ് പാണ്ഡ്യൻ കൊല്ലപ്പെട്ടത്. കേസിൽ നിർമ്മലയുൾപ്പെടെ പതിനെട്ടു പ്രതികളാണുള്ളത്.