കല്യാണമണ്ഡപത്തിൽ നിന്ന് തോക്ക് ചൂണ്ടി വരനെ പിടിച്ചുകൊണ്ടുപോയ റിവോൾവർ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതി യാദവെന്ന യുവതിയെയാണ് ഉത്തർപ്രദേശ് പൊലീസ് പിടികൂടിയത്. തോക്ക് ചൂണ്ടിയുള്ള പ്രകടനം വാർത്തയായതോടെയാണ് ഭാരതിയാദവിന് റിവോൾവർ റാണിയെന്ന പേര് ലഭിച്ചത്.

എന്നാൽ തോക്ക് ചൂണ്ടി വരനെ കടത്തിയെന്ന ആരോപണങ്ങളെല്ലാം ഭാരതി നിഷേധിക്കുയാണ്. തോക്കുമായി താൻ കല്യാണവേദിയിൽ എത്തിയെന്നത് വ്യാജപ്രചരണമാണ്. അശോകും താനും പ്രണയത്തിലായിരുന്നു. അശോകിന് തന്നോടുള്ള ബന്ധം വധുവിന്റെ വീട്ടുകാർക്കും അറിയാമായിരുന്നു. വിവാഹത്തിന് തയാറാകാതിരുന്ന അശോകിനെ ഭീഷണിപെടുത്തിയാണ് വിവാഹത്തിന് എത്തിച്ച്ത്. എന്നാൽ തന്നെ കണ്ടപ്പോൽ അശോക് തനിക്കൊപ്പം ഇറങ്ങി വരികയായിരുന്നുവെന്നും ഭാരതി പൊലീസിന് മൊഴി നൽകി. എന്നാൽ പൊലീസ് ഇത് വ്ശ്വസിച്ചിട്ടില്ല.

വിവാഹത്തിനിടെയിൽ നിന്നും ഇറങ്ങിപ്പോയ അശോകിനെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ആശോകിനായുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

ഉത്തർപ്രദേശിലെ ബുന്ധേൽഖണ്ഡിലാണ് സിനമയെ വെല്ലുന്ന രംഗങ്ങൾ കഴിഞ്ഞ ദിവസം നടന്നത്. താലിചാർത്താൻ മേളം മുഴങ്ങവേ അപ്രതീക്ഷിതമായി എസ്യുവിയിൽ വന്നിറങ്ങിയ യുവതി തോക്കുചൂണ്ടി വരനെ പിടിച്ചുകൊണ്ടുപോകുന്ന രംഗങ്ങൾകണ്ട് അതിഥികൾ പകച്ചു പോവുകയായിരുന്നു. കാമുകനെ സ്വന്തമാക്കാൻ മറ്റ് വഴിയില്ലാതായപ്പോഴാണ് ഭാരതി തോക്കെടുത്തത്. കുറച്ച് നാൾ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാൻ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണെന്ന് കാമുകന്റെ നെറ്റിയിൽ തോക്ക് ചൂണ്ടി കല്ല്യാണത്തിനെത്തിയവരോടായി പരഞ്ഞിട്ടാണ് കാമുകനെ വണ്ടിയിൽ കയ്റ്റികൊണ്ടു പോയത്.

ബാന്ധയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് അശോകും, ഭാരതിയും പ്രണയത്തിലാവുന്നത്. ഇരുവരും കല്ല്യാണം കഴിച്ചിരുന്നുവെന്ന് പോലും നാട്ടുകാർ പറയുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസമായി അശോക് ഭാരതയിൽ നിന്നും അകലുകയായിരുന്നു. ഭാരതിയെ ഒഴിവാക്കാനായി വീട്ടുകാരുടെ സമ്മർദവും അശോകിനുമേൽ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് യാദവ്, ഭാരതിയുമായുള്ള ബന്ധം ക്രമേണ അവസാനിപ്പിച്ചു. വീട്ടുകാരുടെ ഇഷ്ടപ്രകാരം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്നാണ് തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ തോക്ക് ചൂണ്ടിക്കാമുകനെ ഭാരതി തട്ടിക്കൊണ്ട് പോയത്.