ഷിക്കാഗോ: എംഎസ്ടി സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ജൂലൈ 10നു (ഞായർ) വൈകുന്നേരം ആറിന് ഷിക്കാഗോയിലെ ഗേറ്റ് വേ തീയറ്ററിൽ (Copernicus Cetnre) ലോകപ്രശസ്ത ബാന്റ് ഗ്രൂപ്പായ റെക്‌സ് ബാന്റ് (Rexband) അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറുന്നു.

സീറോ മലബാർ സഭയുടെ പ്രേക്ഷിതസമൂഹമായ സെന്റ് തോമസ് മിഷനറി സൊസൈറ്റി (എംഎസ്ടി) ഉത്തരേന്ത്യയിലെ വിവിധ മിഷൻ പ്രവിശ്യകളിലും ടാൻസാനിയായിലും ബ്രസീലും അടക്കമുള്ള പതിനൊന്നു രാജ്യങ്ങളിലുമായി സുവിശേഷം അറിയിക്കുന്നതിനോടൊപ്പം ഗ്രാമങ്ങളിലും തെരുവുകളിലുമുള്ള ദരിദ്രർക്കും നിരാലംബർക്കും രോഗികൾക്കും കാരുണ്യത്തിന്റേയും ആശ്വാസത്തിന്റേയും പ്രതീക്ഷയുടേയും സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് 320 ലക്ഷത്തിലധികം വരുന്ന എംഎസ്ടി വൈദികർ.

ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ ഈ ജൂബിലി വർഷത്തിൽ യേശുവിന്റെ കരുണയുടെ തിരുമുഖം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ, സ്‌നേഹസാന്ത്വനമായി അവരുടെ ജീവിത യത്‌നങ്ങൾക്കുള്ള സഹായത്തിനും വിപുലീകരണത്തിനുമായുള്ള ധനസമാഹരണത്തിനായി സംഘടിപ്പിക്കുന്ന ഈ ജീവകാരുണ്യ സ്റ്റേജ് ഷോയിലേക്ക് ഏവരുടേയും സഹായസഹകരണങ്ങൾ അമേരിക്കയിലേയും കാനഡയിലേയും എംഎസ്ടി സഭയുടെ ഡയറക്ടർ ഫാ. ആന്റണി തുണ്ടത്തിൽ അഭ്യാർഥിച്ചു.

Rocking Romans Inc 2009-ലെ ഏറ്റവും നല്ല കാത്തലിക് ബാന്റ് ഗ്രൂപ്പായി തെരഞ്ഞെടുത്ത റെക്‌സ് ബാന്റ് ഇതിനോടകം പന്ത്രണേ്ടാളം ആൽബങ്ങൾ പുറത്തിറക്കിക്കഴിഞ്ഞു. പതിനഞ്ചോളം രാജ്യങ്ങളിൽ തങ്ങളുടെ സംഗീതവിരുന്നിലൂടെ ദൈവവചനം എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 2005 മുതൽ വേൾഡ് യൂത്ത് ഡേയിൽ നിറസാന്നിധ്യമായ അവരുടെ സംഗീതാരാധനയുടെ മുഖ്യാകർഷണം ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന്റേയും പോപ്പ് മ്യൂസിക്കിന്റേയും സങ്കലനം തന്നെ.

വിവരങ്ങൾക്ക്: ഫാ. ആന്റണി തുണ്ടത്തിൽ 630 670 6899 , ഫാ. ജോർജ് തൊട്ടിപ്പറമ്പിൽ 727 457 1592 , ഫാ. ജോസഫ് വണ്ടന്നൂർ 906 203 8883 , ഫാ. ജോസഫ് ഓലിക്കര 361 815 8108 , ഫാ. സെബാസ്റ്റ്യൻ കാവുങ്കൽ 906 440 4193.