- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട യുഡിഎഫിൽ പ്രതിസന്ധി രൂക്ഷം; ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനെ രംഗത്തിറക്കിയ കുര്യന്റെ നീക്കത്തിന് പിന്നാലെ റാന്നിയിലും വിമത ഭീഷണി; മറിയാമ്മ ചെറിയാനെതിരെ സേവാദൾ നേതാവ് ബെന്നി പുത്തൻപറമ്പിൽ രംഗത്ത്
കോട്ടയം: പത്തനംതിട്ട ജില്ല യുഡിഎഫിന് വീണ്ടും തലവേദനയാകുന്നു. തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ കോൺഗ്രസുകാർ തന്നെ വിമതനെ രംഗത്തിറക്കിയതിന് പിന്നാലെ റാന്നിയിലും പ്രതിസന്ധി രൂക്ഷമായി. ഇവിടെ സേവാദൾ നേതാവ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത ശബ്ദമുയർത്തി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. തിരുവല്ലയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസഫ് എം പുതുശ്ശേരിക്കെതിരെ കോൺഗ്രസുകാർ മുഴുവൻ രംഗത്തുണ്ട്. വിമത ഭീഷണി ഉയർത്തി തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണെന്ന് അവകാശപ്പെട്ട് കേരള കോൺഗ്രസ് പ്രദേശിക നേതാവ് രാജു പുളിംപള്ളിയാണ് രംഗത്തെത്തിയത്. തിരുവല്ലയിലെ സ്ഥാനാർത്ഥി ശക്തനല്ല. നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്നും രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനിടെയാണ്, റാന്നി യുഡിഎഫിലും വിമത ഭീഷണി ഉയർന്നത്. സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിലാണ് ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരത്തിന് ഇറങ്ങിയത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയാണ് ബെന്നി. മണ്ഡലത്തിൽ എൽ.ഡി
കോട്ടയം: പത്തനംതിട്ട ജില്ല യുഡിഎഫിന് വീണ്ടും തലവേദനയാകുന്നു. തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ കോൺഗ്രസുകാർ തന്നെ വിമതനെ രംഗത്തിറക്കിയതിന് പിന്നാലെ റാന്നിയിലും പ്രതിസന്ധി രൂക്ഷമായി. ഇവിടെ സേവാദൾ നേതാവ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത ശബ്ദമുയർത്തി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. തിരുവല്ലയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസഫ് എം പുതുശ്ശേരിക്കെതിരെ കോൺഗ്രസുകാർ മുഴുവൻ രംഗത്തുണ്ട്. വിമത ഭീഷണി ഉയർത്തി തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണെന്ന് അവകാശപ്പെട്ട് കേരള കോൺഗ്രസ് പ്രദേശിക നേതാവ് രാജു പുളിംപള്ളിയാണ് രംഗത്തെത്തിയത്.
തിരുവല്ലയിലെ സ്ഥാനാർത്ഥി ശക്തനല്ല. നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്നും രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനിടെയാണ്, റാന്നി യുഡിഎഫിലും വിമത ഭീഷണി ഉയർന്നത്. സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിലാണ് ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരത്തിന് ഇറങ്ങിയത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയാണ് ബെന്നി. മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സിറ്റിങ് എംഎൽഎ രാജു ഏബ്രഹാമിനെതിരെ മറിയാമ്മ ചെറിയാനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
അതേസമയം, തിരുവല്ലയിൽ പി.ജെ കുര്യൻ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. 17നകം സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ 18ന് വിമത സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കുര്യൻ അറിയിച്ചു. കുര്യനെ അനുനയിപ്പിക്കാൻ ജോസ് കെ.മാണി അടക്കമുള്ളവർ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും നിലപാടിൽ അയവ് വന്നില്ല. കഴിഞ്ഞ തവണ വിക്ടർ ടി.തോമസിനെ പരാജയപ്പെടുത്താൻ നീക്കം നടത്തിയ പുതുശേരിയെ മാറ്റണമെന്ന വാദം വിക്ടറുമായി അടുത്ത കേരള കോൺഗ്രസ് പ്രവർത്തകർക്കുമുണ്ട്. യു.ഡി.എഫ് സ്ഥനാർത്ഥിയുടെ കൺവൻഷൻ പോലും നടത്താൻ ഇവിടെ കഴിഞ്ഞിട്ടില്ല.
നേരത്തെ പൂഞ്ഞാറിലും ഏറ്റുമാനൂരിലും കേരള കോൺഗ്രസിന് വിമതർ രംഗത്തുവന്നിരുന്നു. പൂഞ്ഞാറിലെ വിമതൻ സജി മഞ്ഞക്കടമ്പലിനെ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് സ്ഥാനം നൽകി കെ.എം മാണി അനുനയിപ്പിച്ചുവെങ്കിലും ഏറ്റുമാനൂരിൽ നിൽക്കുന്ന ജോസ്‌മോൻ മുണ്ടയ്ക്കലിനെ അനുനയിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.
ജോസഫ് എം പുതുശ്ശേരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ കെ.എം മാണിക്ക് കത്തെഴുതിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചയാളാണെന്നായിരുന്നു കുര്യന്റെ ആരോപണം. ആവശ്യത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്നു കുര്യൻ ആവർത്തിച്ചിരുന്നു. പുതുശ്ശേരിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച കുര്യനെ അനുനയിപ്പിക്കാൻ ജോസ് കെ. മാണിയും ശ്രമം നത്തിയിയിരുന്നു. പുതുശേരിയെയും കൂട്ടി കുര്യനെ കാണാൻ ജോസ് കെ. മാണി എത്തിയെങ്കിലും തന്റെ നിലപാട് മാറ്റാൻ തയാറല്ലെന്ന് കുര്യൻ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് വി എം. സുധീരനെ സന്ദർശിച്ച് പി.ജെ.കുര്യൻ തന്റെ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കാൻ ഇനിയും സമയമുള്ള സ്ഥിതിക്ക് പുതുശേരിയെ മാറ്റണമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനിടെ ജോസഫ് എം. പുതുശേരിയെ പിൻവലിക്കാൻ 17 വരെ കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സമയം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് വിമതന്റെ രംഗപ്രവേശവും.