തിരുവനന്തപുരം: ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി 2016 ലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി 'റൈസ് ബക്കറ്റ് ചലഞ്ച്' എന്ന പരിപാടി നടത്തുന്നു.

ടെക്നോപാർക്കിനുള്ളിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും ഈ വെല്ലുവിളി ഏറ്റെടുത്ത് ഏറ്റവും കുറഞ്ഞത് അഞ്ച് കിലോ അരി അതാത് കെട്ടിടങ്ങളിൽ സ്ഥാപിക്കുന്ന ബക്കറ്റിൽ നിക്ഷേപിച്ച് കൊണ്ട് ഈ പരിപാടിയോട് സഹകരിക്കാവുന്നതാണ്.

ഇതിനായി ടെക്നോപാർക്കിനുള്ളിലെ വിവിധ കെട്ടിടങ്ങളായ നിള, ഭവാനി, ലീല, പമ്പ, തേജസ്വിനി, ചന്ദ്രഗിരി, പെരിയാർ, ഗായത്രി, ആംസ്റ്റർ, ഗംഗ , യമുന എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ അഞ്ചുകിലോയിൽ കുറയാത്ത അരി പാക്കറ്റുകൾ നിക്ഷേപിക്കുകയും അടുത്ത സുഹൃത്തിന് വെല്ലുവിളി കൈമാറുകയും ചെയ്യാവുന്നതാണ്.

ഇപ്രകാരം സംഭരിക്കുന്ന അരി ടെക്നോപാർക്കിനുള്ളിൽ ജോലിചെയ്യുന്ന ഐ ടി ഇതര ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകുന്നതാണ്. റൈസ് ബക്കറ്റ് ചലഞ്ച് എട്ടാം തിയതി വ്യാഴാഴ്ചയാണ് സമാപിക്കുക. സംഭരിക്കപ്പെടുന്ന അരിയുടെ വിതരണം വെള്ളിയാഴ്ച നടത്തും.

റൈസ് ബക്കറ്റ് ചലഞ്ചിൽ ഭാഗഭാക്കാകുവാനും അത് വഴി ഓണത്തെ അതിന്റെ തനതായ അർത്ഥത്തിൽ ആഘോഷിക്കുവാനും ടെക്നോപാർക്കിലെ എല്ലാ സുമനസ്സുകളെയും പ്രതിധ്വനി ക്ഷണിക്കുന്നതായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഓരോ കെട്ടിടത്തിലും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

1.ലീല - അജിത് അനിരുദ്ധൻ - 9947806429, ബിമൽ രാജ് - 8129455958,

2.ഗായത്രി - വിനീത് ചന്ദ്രൻ - 9895374679 & രഞ്ജിത് - 7034615185

3.ആംസ്റ്റർ - ജോൺസൺ - 9605349352 , വിശാൽ - 9447778993

4.നിള , ഐ ബി എസ് കാമ്പസ് - ശ്രീജിത് - 9895893865, രാഹുൽ - 9447699390, റെനീഷ് - 9947006353

5.നെയ്യാർ - ജോഷി - 9447455065, നാരായണസ്വാമി - 9947950604

6.ഗംഗ & യമുന - - ശ്യാഗിന് -8301056068 , മാഗി - 9846500087

7.തേജസ്വിനി - ശിവശങ്കർ - 9995908630, മിഥുൻ വേണുഗോപാൽ - 9947091236

8.ഭവാനി - ബാലശങ്കർ - 9745037144, ഷിബു - 9544324970, ബിബിൻ വാസുദേവൻ - 9446084359

9.പമ്പ , പെരിയാർ - വിനു 9495025021, രാജീവ് കൃഷ്ണൻ - 9446551193

10.ചന്ദ്രഗിരി , Quest Global - അരവിന്ദ് - 9895026276 , സുനിൽ രാജ് - 9895582628