- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാർക്കിൽ റൈസ് ബക്കറ്റ് ചലഞ്ച് എന്ന ഓണ പരിപാടിയിലൂടെ സംഭരിച്ച അരി പ്രതിധ്വനി വിതരണം ചെയ്തു
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി നടത്തിയ റൈസ് ബക്കറ്റ് ചലഞ്ചിലൂടെ ശേഖരിച്ച അരി വിതരണം ചെയ്തു. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവരിൽ നിന്നുമാണ് പ്രതിധ്വനി അരി ശേഖരിച്ചത്. ലീല, നിള, തേജസ്വിനി, ഭവാനി, ഗായത്രി,പമ്പ, പെരിയാർ, ചന്ദ്രഗിരി, ആംസ്റ്റർ, ഫെയിസ് 3 തുടങ്ങിയ കെട്ടിടങ്ങളിൽ വലിയ ബക്കറ്റുകൾ സ്ഥാപിച്ചു കൊണ്ട് മൂന്നു ദിവസങ്ങളിലായി നടത്തിയ പരിപാടിക്ക് ടെക്കികളിൽ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണ് ലഭിച്ചത്. ഇപ്രകാരം ശേഖരിച്ച 456 അരി പാക്കറ്റുകളില് 301 എണ്ണം ടെക്‌നോപാർക്കിലെ ഐടി ഇതര ജീവനക്കാരായ ക്ലീനിങ്, ഗാർഡനിങ്, കാർ വാഷിങ് തൊഴിലാളികൾക്ക് ഓണ സമ്മാനമായി വിതരണം ചെയ്തു. ഒമ്പതിനു വൈകുന്നേരം പാർക്ക് സെന്ററിൽ നടന്ന ചടങ്ങിൽ ടെക്‌നോപാർക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ വസന്ത വരദ, ടെക്‌നോപാർക് എച് ആർ മാനേജർ അഭിലാഷ്, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെംബേർസ് വിവിധ കമ്പനികളിലെ സി ഇ ഓ മാർ പങ്കെടുത്ത ചടങ്ങിൽ വ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി നടത്തിയ റൈസ് ബക്കറ്റ് ചലഞ്ചിലൂടെ ശേഖരിച്ച അരി വിതരണം ചെയ്തു. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവരിൽ നിന്നുമാണ് പ്രതിധ്വനി അരി ശേഖരിച്ചത്. ലീല, നിള, തേജസ്വിനി, ഭവാനി, ഗായത്രി,പമ്പ, പെരിയാർ, ചന്ദ്രഗിരി, ആംസ്റ്റർ, ഫെയിസ് 3 തുടങ്ങിയ കെട്ടിടങ്ങളിൽ വലിയ ബക്കറ്റുകൾ സ്ഥാപിച്ചു കൊണ്ട് മൂന്നു ദിവസങ്ങളിലായി നടത്തിയ പരിപാടിക്ക് ടെക്കികളിൽ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണ് ലഭിച്ചത്.
ഇപ്രകാരം ശേഖരിച്ച 456 അരി പാക്കറ്റുകളില് 301 എണ്ണം ടെക്‌നോപാർക്കിലെ ഐടി ഇതര ജീവനക്കാരായ ക്ലീനിങ്, ഗാർഡനിങ്, കാർ വാഷിങ് തൊഴിലാളികൾക്ക് ഓണ സമ്മാനമായി വിതരണം ചെയ്തു. ഒമ്പതിനു വൈകുന്നേരം പാർക്ക് സെന്ററിൽ നടന്ന ചടങ്ങിൽ ടെക്‌നോപാർക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ വസന്ത വരദ, ടെക്‌നോപാർക് എച് ആർ മാനേജർ അഭിലാഷ്, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെംബേർസ് വിവിധ കമ്പനികളിലെ സി ഇ ഓ മാർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഐ ടി ഇതര ജീവനക്കാർക്ക് ഓണ സമ്മാനം വിതരണം ഉദ്ഘാടനം ചെയ്തത് ചെയ്തത്,
ബാക്കി വരുന്ന റൈസ് കിറ്റുകൾ റീജണൽ കാൻസർ സെന്ററിലെത്തുന്ന നിർധനരായ രോഗികൾക്കായി കുറഞ്ഞ നിരക്കിൽ താമസ സൗകര്യം നല്കുന്ന ദേവകി വാര്യർ സ്റ്റേ ഹോമിനും കൈമാറി പ്രതിധ്വനി കൈമാറി.
ടെക്‌നോപാർക്കിനുള്ളിലെ വിവിധ കെട്ടിടങ്ങളായ നിള, ഭവാനി, ലീല, പമ്പ, തേജസ്വിനി, ചന്ദ്രഗിരി, പെരിയാർ, ഗായത്രി, ആംസ്റ്റർ, ടെക്‌നോപാർക്ക് ഫെയിസ് 3 സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ അരി നിക്ഷേപിക്കുകയും അടുത്ത സുഹൃത്തിന് വെല്ലുവിളി കൈമാറുകയും ചെയ്തു കൊണ്ട് 'റൈസ് ബക്കറ്റ് ചലഞ്ച്' എന്ന പ്രോഗ്രാമിലൂടെയാണ് ഐ ടി ജീവനക്കാരിൽ നിന്നും ഇത്രയും അരി സമാഹരിക്കാനായത്. അപ്രതീക്ഷിതമായ പ്രതികരണമാണ് 'റൈസ് ബക്കറ്റ് ചലഞ്ച്' നു ജീവനക്കാരിൽ നിന്നും നിന്നും ലഭിച്ചത്. നിരവധി കമ്പനികളും എച്ച ആർ മാനേജർ മാരുടെ നേതൃത്വത്തിൽ കിറ്റുകൾ സമാഹരിച്ചു നിക്ഷേപിച്ചു കൊണ്ട് നല്ല രീതിയിൽ പ്രോത്സാഹനം നൽകി.