- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പിച്ചച്ചട്ടിയുമായി ഉപവാസം, പിന്നെ പുതുപ്പള്ളിയിലേക്കു മാർച്ച്, ഒടുവിൽ അരുവിക്കരയിലേക്കും; നെല്ലു കൊടുത്തിട്ടു കിട്ടാതായ 400 കോടിക്കായി അള മുട്ടി കർഷകർ പരസ്യ പ്രക്ഷോഭത്തിലേക്ക്
ആലപ്പുഴ: നെൽ കർഷകർ അരുവിക്കരയിലേക്ക്. നെല്ലു സംഭരിച്ച വകയിൽ കിട്ടാനുള്ളത്് 400 കോടി രൂപ ഇതുവരെയും കിട്ടിയില്ല. നെല്ലുസംഭരിച്ച് അഞ്ചുദിവസങ്ങൾക്കുള്ളിൽ പണം നൽകുമെന്ന സർക്കാർ വാഗ്ദാനം പൊളിഞ്ഞതോടെയാണ് പ്രതിഷേധ സൂചകമായി കർഷകർ അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഗോദയിലേക്ക് പോകാൻ തീരൂമാനിച്ചിട്ടുള്ളത്. നേരത്തെ നിരവധി സമരങ്ങൾ നടത്തിയപ്പ
ആലപ്പുഴ: നെൽ കർഷകർ അരുവിക്കരയിലേക്ക്. നെല്ലു സംഭരിച്ച വകയിൽ കിട്ടാനുള്ളത്് 400 കോടി രൂപ ഇതുവരെയും കിട്ടിയില്ല. നെല്ലുസംഭരിച്ച് അഞ്ചുദിവസങ്ങൾക്കുള്ളിൽ പണം നൽകുമെന്ന സർക്കാർ വാഗ്ദാനം പൊളിഞ്ഞതോടെയാണ് പ്രതിഷേധ സൂചകമായി കർഷകർ അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഗോദയിലേക്ക് പോകാൻ തീരൂമാനിച്ചിട്ടുള്ളത്.
നേരത്തെ നിരവധി സമരങ്ങൾ നടത്തിയപ്പോൾ പല ഉറപ്പുകളും വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും നേരിട്ടു നൽകിയെങ്കിലും നടപ്പായില്ല. ഇപ്പോൾ രണ്ടാം കൃഷി നിലച്ചതോടെയാണ് കർഷകർ സമരമുറ മാറ്റി രംഗത്തെത്തിയിട്ടുള്ളത്. 2014- 15 ബജറ്റിൽ കർഷകർക്കായി നീക്കിവച്ചത്് 300 കോടിയാണ്. ഇത് സംഭരണ നെല്ലിന്റെ വില നൽകാനാണെന്നറിയിച്ചാണ് ധനമന്ത്രി തുക നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ചു മാസക്കാലമായി സംസ്ഥാനത്തുടനീളം സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണമാണ് ലഭിക്കാനുള്ളത്.
ആലപ്പുഴ ജില്ലയിൽ 33,600 കർഷകർക്ക് 150 കോടിയും കോട്ടയത്ത്് 14,200 കർഷകർക്ക് 56.75 കോടിയും പത്തനംതിട്ടയിൽ 2300 കർഷകർക്ക് 13 കോടിയും നൽകാനുണ്ട്. ഈ 219.75 കോടി മാറ്റിയാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള കർഷകർക്ക് 180 കോടിയോളം പിന്നെയും നൽകാനുണ്ട്്. കുടിശിക വർദ്ധിച്ചതോടെ ഗതിയില്ലാതെ നിത്യവൃത്തിക്കുപോലും പണമില്ലാതെ കർഷകർ നട്ടംതിരിയുകയാണ്. സ്‌കൂളുകൾ തുറന്നതോടെ ഫീസടയ്ക്കാനും പുസ്തകങ്ങൾ വാങ്ങാനും പണമില്ലാതെ നട്ടംതിരിയുന്ന സ്ഥിതി വകുപ്പുമന്ത്രിയടക്കം നേരിട്ടുകണ്ട് ബോധ്യപ്പെട്ടിട്ടും കർഷരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല.
രണ്ടാം കൃഷിയിറക്കാൻ വട്ടിപ്പലിശയ്ക്ക് പണം വാങ്ങിയ കർഷകരാണ് ഇപ്പോൾ വെട്ടിലായത്. സർക്കാർ നൽകുന്ന കുടിശികത്തുക മടക്കി നൽകി പലിശയിൽനിന്നും രക്ഷപ്പെടാൻ തയ്യാറായ കർഷകരാണ് പണം കിട്ടാതെ വലഞ്ഞത്. ഇതിനിടെ ബാങ്കുകളും കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പല ബാങ്കുകളും ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തുന്നത്. ഇവരുടെ വിരട്ടലുകളും കർഷകർ സഹിക്കേണ്ട ഗതികേടാണുള്ളത്. മക്കളുടെ വിവാഹാവശ്യത്തിനും പഠനത്തിനുമായെടുത്ത വായ്്പകളാണ് ഇപ്പോൾ അടയ്ക്കാൻ കഴിയാതെ മുടങ്ങിയത്. ഇതോടെ ഇവർക്ക് പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡിയും ലഭിക്കാതാകും. വിവാഹങ്ങൾ മുടങ്ങിയ സംഭവങ്ങൾ വരെ കുട്ടനാട്ടിൽ ഉണ്ടായിട്ടുണ്ട്.
സമരത്തിന്റെ ഒന്നാം ഘട്ടമായി പിച്ചച്ചട്ടിയുമായി കർഷകർ തെരുവിൽ ഉപവസിക്കും. രണ്ടാം ഘട്ടത്ത്ിൽ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്കുമാർച്ച് ചെയ്യും. മുന്നാം ഘട്ടമെന്ന നിലയിലാണ് അരുവിക്കരയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുള്ളതെന്ന് കുട്ടനാട് വികസന സമിതി ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ മറുനാടനോട് പറഞ്ഞു.