ന്യൂഡൽഹി: അഖിലേഷ് യാദവ് അധ്യക്ഷനായ സമാജ്വാദി പാർട്ടി (എസ്‌പി) 635 കോടി രൂപയുടെ ആസ്തിയുമായി ഏറ്റവും സമ്പന്നരായ പ്രാദേശിക പാർട്ടിയായി. 2015-16 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരമാണിത്. രാജ്യത്തെ 22 പ്രാദേശിക പാർട്ടികളുടെ സമ്പത്തിനെക്കുറിച്ചു പഠനം നടത്തിയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കു പ്രകാരം എസ്‌പിയുടെ ആസ്തിയിൽ നാലു വർഷംകൊണ്ടുണ്ടായ വർധന 198 ശതമാനമാണ്.

കേരളത്തിലെ പ്രാദേശിക പാർ്ട്ടികളിൽ പ്രമുഖ പാർട്ടി കേരള കോൺഗ്രസ് മാണി ഗ്രൂപ്പാണ്. മാണി ഗ്രൂപ്പും സാമ്പത്തിക ആസ്ഥിയിൽ ഒട്ടും പിന്നിലല്ല; കേരളത്തിൽ സാമ്പത്തിക സുരക്ഷിതത്വമുള്ള പാർട്ടികളിൽ പ്രമുഖർ കേരള കോൺഗ്രസ് തന്നെയാണ്. കേരളത്തിലെ മറ്റ് ചെറുകക്ഷികൾ ഒന്നും തന്നെ സാമ്പത്തിക ആസ്ഥിയിൽ അത്ര മെച്ചമല്ല. മുസ്ലിം ലീഗും സാമ്പത്തികമായി മുന്നിൽ തന്നെ ഉണ്ടെങ്കിലും ദേശീയ പാർട്ടിയായതിനാൽ കണക്കിൽ ഉൾപെട്ടിട്ടില്ല.

നാലു വർഷം മുൻപ് 212.8 കോടിയായിരുന്നു ആസ്തി. അണ്ണാ ഡിഎംകെയുടെ ആസ്തി നാലു വർഷംകൊണ്ടു 155 ശതമാനം വർധിച്ച് 224.87 കോടിയിലെത്തി. ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പു കമ്മിഷനും പാർട്ടികൾ സമർപ്പിച്ച കണക്ക് അടിസ്ഥാനമാക്കിയാണു റിപ്പോർട്ട്. വിവിധ പാർട്ടികളുടെ 201516 വർഷത്തെ നിക്ഷേപങ്ങൾ മാത്രം 1054 കോടിയിലേറെ വരും. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), തെലുങ്ക്‌ദേശം പാർട്ടി (ടിഡിപി) എന്നിവയാണു കടബാധ്യതയിൽ മുന്നിലുള്ള പാർട്ടികൾ. ടിആർഎസ് 15.9 കോടിയാണു കടമായി കാണിച്ചിട്ടുള്ളത്.

ദേശീയ പാർട്ടികളുടെ സാമ്പത്തികം എടുത്താൽ രാജ്യം ഭരിക്കുന്ന പാർട്ടിയെന്ന പദവിക്കു പുറമേ ബിജെപിക്ക്, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം കൂടിയുണ്ട്. രാജ്യത്തെ ദേശീയ രാഷ്ട്രീയ പാർട്ടികളുടെ ആസ്തിവിവരം പുറത്തുവന്നപ്പോഴാണ് 894 കോടി രൂപയുമായി ബിജെപി ഒന്നാമതെത്തിയത്.

2015-16 കാലത്തെ കണക്കനുസരിച്ച് ബിജെപിയുടെ ആകെ ആസ്തമൂല്യം 894 കോടിയോളം രൂപയുടേതാണ്. കോൺഗ്രസ് തൊട്ടുപുറകെയുണ്ട് 759 കോടി രൂപയുടെ ആസ്തി. ബിജെപിക്ക് 25 കോടിയുടെ ബാധ്യയുള്ളപ്പോൾ കോൺഗ്രസിന്റേത് 329 കോടിയാണ്. ബാങ്കുകളിൽ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-05 മുതൽ 2015-16 വരെ വർഷങ്ങളിൽ പാർട്ടികൾ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകൾ ചേർത്താണ് റിപ്പോർട്ട് തയാറാക്കിയത്.