കോഴിക്കോട് : 2019 ഫെബ്രുവരി 14-ാം തീയതിയാണ് വ്‌ലോഗറായ കോഴിക്കോട് ബാലുശേരി നരിക്കുനി കാക്കൂർ സ്വദേശിയായ റിഫയും കാസർകോട് അമ്പലത്തറ സ്വദേശിയായ മെഹനാസും വിവാഹിതരാകുന്നത്. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രണയദിനത്തിൽ ഇവർ ഒരുമിക്കാൻ തീരുമാനിച്ചത്. മെഹ്നസ് അയുള്ള ബന്ധം വീട്ടിൽ അറിഞ്ഞതിനു പിന്നാലെ വളരെ പെട്ടെന്നായിരുന്നു വിവാഹം ഉണ്ടായത് . 13 തിയതി വൈകുന്നേരം തീരുമാനിക്കുകയും 14 തിയതി ഇരുവരും തമ്മിൽ വിവാഹം കഴിക്കുകയും ചെയ്തു . വളരെപ്പെട്ടെന്നായതു കൊണ്ട് തന്നെ കുടുംബത്തിലെ പലർക്കും കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല .

കോഴിക്കോട് പഴ കടയും മറ്റ് ജോലികളിലും ഏർപ്പെട്ടിരുന്ന മെഹനാസ് വിവാഹ ശേഷം വ്‌ലോഗിൽ സജീവമായപ്പോൾ ജോലി എല്ലാം ഉപേക്ഷിച്ചു റൂമിൽ അടിച്ചിരിക്കുന്ന ശീലം ആരംഭിച്ചു. പിന്നീട് ഇരുവരുടെയും ജീവിതത്തിൽ പാളിച്ചകൾ ആരംഭിച്ചിരുന്നു . നിരന്തരമായ പുകവലിയോടോപ്പം മറ്റു ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് റിഫയുടെ വീട്ടുകാർ സംശയിക്കുന്നത്. ഇതിനിടയിൽ ഇരുവരുടെയും ജീവിതത്തിലേക്ക് മകൾ കൂടി കടന്നു വന്നു .

വ്‌ലോഗിൽ സജീവമായതോടെ ചെറിയ ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ചെയ്യാനും ഇവർ ആരംഭിച്ചിരുന്നു . എന്നാൽ ഇതിലൂടെ ലഭിക്കുന്ന വരുമാനം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതോടെ മെച്ചപ്പെട്ട ജീവിതം തേടി പ്രവാസജീവിതം തെരഞ്ഞെടുത്തു . ദുബായിലേക്ക് പോകുന്നതിനു മുമ്പ് തന്നെ റിഫയുടെ ജീവിതത്തിൽ നിരവധി പ്രശ്‌നനങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു .

ദുബായിൽ എത്തിയ റിഫ അഭായ ( ശരീരം മറക്കുന്ന മേലങ്കി ) കടയിൽ ജോലിയിൽ പ്രവേശിച്ചു. കട അടച്ചു വീട്ടിലെത്താൻ താമസിക്കുന്നത് ഇവർക്കിടയിൽ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു . വലിയ ജോലികൾ ഒന്നും ഇല്ലാതിരുന്ന മെഹനാസ് സംശയദൃഷ്ടിയോടെയാണ് പലപ്പോഴും റിഫയെ കണ്ടിരുന്നത് . ഇതിനിടയിൽ മെഹനാസിന് ചില ബന്ധങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇക്കാരണം രണ്ടുദിവസം ഇവർക്കിടയിൽ കലഹം ഉണ്ടായിരുന്നതായും റിഫയുടെ വീട്ടുകാർ പറയുന്നു .

അതേസമയം തന്നെ ഇവരുടെ വ്‌ലോഗിനു ക്യാമറ ചലിപ്പിച്ചിരുന്ന മെഹനാസിന്റെ കൂട്ടുകാരന്റെ കണ്ണുകളും റിഫയുടെ ശരീരത്തിൽ പതിഞ്ഞതും അവരുടെ തന്നെ ശബ്ദ സന്ദേശത്തിലൂടെ പുറത്തു വന്നതാണ്. എന്നാൽ ഇതുവരെ പുറത്തറിയാത്ത ചില ക്രിമിനൽ ആക്ടിവിറ്റി നടന്നിട്ടുണ്ടോ എന്നാ സംശയമാണ് ചില സുഹൃത്തുക്കൾ പങ്കുവെക്കുന്നത് . റിഫയെ ഹണിട്രാപ്പിന്റെ ഭാഗമാക്കി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ചില സുഹൃത്തുക്കൾ പങ്കു വെക്കുന്നത്. ഇതിനുപിന്നിൽ മെഹനാസിനോടൊപ്പം ഒരു കണ്ണൂർ സ്വദേശിയും ഗായകനുമായ ഒരു യൂട്യൂബറും ഉള്ളതായും പറയപ്പെടുന്നു. എന്നാൽ സംഭവം നടന്നത് വിദേശത്ത് ആയതു കൊണ്ട് തന്നെ കേരള പൊലീസിന് കേസ് അന്വേഷ ണത്തിന് പരിമിതികൾ ഉണ്ട് .

റിഫയുടെ ഫോൺ ഉപോയോഗിച്ചു റിഫ അറിഞ്ഞും അറിയാതെയും ചിലരെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതായി സൂചനയുണ്ട്. റിഫയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയാൽ എല്ലാം പുറത്തു വരുമായിരുന്നു ,എന്നാൽ റിഫ ഉപോയോഗിച്ച ഫോൺ വിദഗ്ദ്ധ പരിശോധന നടന്നിരുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം .മാത്രമല്ല പോസ്റ്റ്‌മോർട്ടം നടപടികളും ഉണ്ടായിട്ടില്ല .

തൊട്ടടുത്ത ദിവസം സഹോദരന്റെ അരികിലേക്ക് പോകാനിരുന്ന റിഫ പെട്ടന്ന് ആത്മഹത്യ ചെയ്യണമെങ്കിൽ അതിനെന്തോ കാരണം ഉണ്ടായെ മതിയാകു. റിഫയെ മരണത്തിലേക്ക് തള്ളി വിട്ടതിൽ അവളറിയാതെ അവളുടെ ഫോണിൽ നടന്ന ഹണിട്രാപ്പ് കാരണമായിട്ടുണ്ടോ എന്ന ചോദ്യമാണ് റിഫയുടെ ബന്ധുക്കൾ ഉന്നയിക്കുന്നത്. മെഹനാസിന് ഇക്കാര്യങ്ങൾ അറിയുമോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടത് .

വ്‌ലോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് റൂറൽ എസ് പി ഡോക്ട്ടർ ശ്രീനിവാസന് കുടുംബം പരാതി നൽകിയിരിക്കുകയാണ് . യുവതിയുടെ പിതാവ് റാശിദാണ് കോഴിക്കോട് എസ് പിക്ക് പരാതി നൽകിയത്. നേരത്തേ സഹോദരൻ തുടരന്വേഷണത്തിന് ദുബൈയിലും പരാതി നൽകുമെന്ന് അറിയിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സാമൂഹ്യ മാധ്യമങ്ങളിലെ താരമായിരുന്നു റിഫ മെഹ്നുവിനെ മാർച് ഒന്നിനാണ് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശിയായ മെഹ്നാസ് ആണ് റിഫയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് വിവരമെങ്കിലും പിന്നീട് ഇതിൽ പല പൊരുത്തക്കേടുകളും വന്നിട്ടുണ്ട് . ഭാഗങ്ങളാക്കി തിരിച്ച ഫ്ലാറ്റിലായിരുന്നു റിഫയും ഭർത്താവും ദുബൈയിൽ താമസിച്ചിരുന്നത്.