- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിഫ അറിയാതെ മൊബൈൽ ഫോൺ ഉപയോഗപ്പെടുത്തി ഹണി ട്രാപ്പ്? ഫോൺ കോളിലൂടെയോ നേരിട്ട് കിട്ടിയ ശബ്ദ സന്ദേശത്തിലൂടേയോ വ്ളോഗർ അത് അറിഞ്ഞിരിക്കണം; കൂത്തുപറമ്പിലെ യൂട്യൂബ് ആൽബം ഗായകന് എല്ലാം അറിയാം; മെഹ്നാസും ഗായകനും സത്യം പറയണമെന്നും സുഹൃത്തുക്കൾ
കോഴിക്കോട്: ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിധ്യമായിരുന്നു റിഫ മെഹ്നുവിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് ഒരു ഫോൺ കോളെന്ന സംശയം ശക്തം. തേൻകണിയിലാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച ഒരു ഫോൺ കോൾ അതല്ലെങ്കിൽ നേരിട്ട് ലഭിച്ച സന്ദേശം റിഫയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്നാണ് സുഹൃത്തുക്കൾ സൂചന നൽകുന്നത്. ഇക്കാര്യത്തിൽ റിഫയുടെ സുഹൃത്തുക്കൾ ഉടൻ വെളിപ്പെടുത്തൽ നടത്തും.
റിഫയെ ആൽബം ഫീൽഡിലേക്ക് എത്തിച്ച കണ്ണൂരിലെ കൂത്തുപറമ്പ് സ്വദേശിയായ ഒരു യൂട്യൂബ് ആൽബം ഗായകന് റിഫയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ നിന്ന് മാറിനിൽക്കാൻ സാധിക്കില്ലെന്ന് റിഫയുമായി ബന്ധപ്പെട്ടവർ വ്യക്തമായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അവർ കൃത്യമായി പറയുന്നത് മരിക്കുന്നതിന് 11 ദിവസം മുമ്പ് റിഫയുമയി ബന്ധപ്പെട്ട് ഭർത്താവ് ചില സുഹൃത്തുക്കളുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. അതുകൊണ്ട് തന്നെ പഴുതടച്ച അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നാണ് ഉയരുന്ന ആവശ്യം. കേരളാ പൊലീസ് അതിന് ഇനിയും തയ്യാറായിട്ടില്ല.
റിഫയുടെ ആത്മഹത്യയിൽ ഭർത്താവിന് കൃത്യമായ പങ്കുണ്ടെന്നും പല കള്ളത്തരങ്ങളും പറഞ്ഞാണ് ഓരോ ദിവസങ്ങളും ഇദ്ദേഹം മുന്നോട്ട് പോകുന്നതെന്നും വൈകാതെ തന്നെ ഞങ്ങൾ പരസ്യമായി ഇക്കാര്യങ്ങൾ പുറത്തു പറയുമെന്ന് സുഹൃത്തുക്കൾ മറുനാടനോട് വ്യക്തമാക്കി. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ടുള്ള നിയമനടപടികൾ എന്തായിരിക്കുമെന്ന ആശങ്കയാണ് സുഹൃത്തുക്കൾക്ക്. ദുബായ് അന്വേഷണത്തിൽ വലിയ പ്രതീക്ഷ ഇല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. സംശയ നിഴലിലുള്ളവർ എല്ലാം കേരളത്തിലാണ്. അതുകൊണ്ട് തന്നെ ദുബായ് പൊലീസിന് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാകില്ല.
മാർച്ച് ഒന്നിന് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശിയായ മെഹ്നാസ് ആണ് റിഫയെ മരിച്ച ഒരു വീഡിയോ സന്ദേശത്തിലൂടെ ലോകത്തെ അറിയിക്കുന്നത്. എന്നാൽ മരിച്ചു നിമിഷങ്ങൾക്കകം ഇൻസ്റ്റാഗ്രാം വീഡിയോ ചെയ്തത് പരക്കെ വിമർശനത്തിനു കാരണമായിരുന്നു. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നു.
പിന്നീട് റിഫയുടെ മരണവുമായി ബന്ധപ്പെട്ട് പല പല കഥകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. കൃത്യമായ ഒരു നിഗമനത്തിലെത്താൻ സാധിക്കുമായിരുന്നില്ല. റഫിയുടെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വഴിത്തിരിവ് കഴിഞ്ഞദിവസം മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. തേൻകണിക്കായി ഭർത്താവും മറ്റു ചിലരും റിഫയെ ഉപയോഗപ്പെടുത്തിയതായുള്ള സൂചനകളാണ് മറുനാടൻ മലയാളി പുറത്തുവിട്ടത്. ഇതിന് ശേഷമാണ് സത്യം വെളിപ്പെടുത്താൻ സുഹൃത്തുക്കൾ തയ്യാറാകുന്നത്.
ഹണിട്രാപ്പിൽ റിഫയുടെ പേര് ഉപയോഗപ്പെടുത്തിയതിലും വേദനയുണ്ടായിരുന്നു. റിഫ അറിയാതെ റിഫയുടെ മൊബൈൽ ഉപയോഗപ്പെടുത്തി കൂട്ടത്തിൽ ഉള്ളവർ തന്നെ റിഫയെ ചതിച്ചതായാണ് വിവരം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്