- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിഫ മെഹ്നുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു; ആത്മഹത്യാ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു; ഇന്ന് രാത്രി യോട് കൂടി മയ്യത് നാട്ടിലേക്കു കൊണ്ട് വരും; മെഹ്നസ് ജയിൽ ആണെന്നുള്ള വാർത്തകൾ ഫേക്കാണ്; വ്ലോഗറുടെ മരണത്തിൽ സുഹൃത്ത് തൻസീർ കൂത്തുപറമ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കോഴിക്കോട്: വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്നൂ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്ത്. തൻസീർ കൂത്തുപറമ്പാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിക്കുകായിരുന്നു കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമായിരുന്നു താമസം. പോസ്റ്റുമോർട്ടം റിപ്പോർട്ടു കിട്ടിയെന്നും ആത്മഹത്യയാണെന്ന് തെളിഞ്ഞുവെന്നുമാണ് തൻസീർ ഫേസ്‌ബുക്കിൽ കുറിച്ചത്.
തൻസീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
Posmotam report കിട്ടി..
ആത്മത്യ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു... ഇന്ന് പുലർച്ചെ 8 മണിയോടെ കൂടെ ആണ് റിസൾട്ട് വന്നത്. ഇന്ന് രാത്രി യോട് കൂടി മയ്യത് നാട്ടിലേക്കു കൊണ്ട് വരും. ഇതിന് വേണ്ടി കെഎംസിസി ടീം.അഷ്റഫ്ക്ക താമരശ്ശേരി അവിടെ paper work ചെയ്യുന്നുണ്ട്. മെഹ്നസ് അവിടെ റൂമിൽ തന്നെ ഉണ്ട്. മെഹ്നസ് ജയിൽ ആണെന്ന് ഉള്ള വാർത്തകൾ ഫേക്ക് ആണ്.നാളെ രാവിലെയോട് കൂടി നാട്ടിൽ മയ്യത് എത്തും. കൂടുതൽ വിവരങ്ങൾ വൈകിട്ട് അറിയിക്കാം.
ഭർത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി അറിയിച്ചു.
ഭക്ഷണം കഴിക്കാൻ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് റിഫ മുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത് എന്നാണ് സുഹൃത്തുക്കൾ പറയുന്ന്. റിഫയെ കണ്ട വെപ്രാളത്തിൽ വള്ളി അഴിച്ചു തട്ടി വിളിച്ചു അനക്കം കാണാത്തതിനെ തുടർന്ന് കൃത്രിമ ശ്വാസം കൊടുക്കുകയും പൾസ് ഉണ്ട് എന്ന് തോന്നിയപ്പോൾ നിലവിളിച്ച് ആൾക്കാരെ കൂട്ടിയെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. റിഫയും മെഹ്നുവും ഒരു തരത്തിലും പ്രശ്ണം ഇല്ലെന്ന് റിഫയുടെ സഹോദരൻ സ്റ്റേഷനിൽ പറഞ്ഞിട്ടുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി അല്ലാതെ ഒരു പ്രശ്‌നമോ ഒന്നും ഇല്ലെന്നും മെഹ്നു മൊഴി നൽകിയിട്ടുണ്ട്.
തിങ്കളാഴ്‌ച്ച രാത്രി ഒമ്പതിന് മാതാപിതാക്കളും മകൻ ഹസാൻ മെഹ്നുവുമായും വിഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നൽകിയാണ് ഫോൺ വെച്ചത്. സന്തോഷത്തിന്റെ രാവ് പുലർന്നത് പക്ഷേ ദുഃഖ വാർത്തയുമായാണ്. ചൊവ്വാഴ്ച ദുബൈയിലുള്ള ബന്ധുക്കൾ മുഖേന വീട്ടുകാരെ തേടിയെത്തിയത് മരണ വാർത്ത. ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബായിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങൾ റിഫയുടെ മനസ്സിലുണ്ടായിരുന്നു.
ബന്ധുവീട്ടിൽ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു. ദുബായിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹത്തിലെത്തി. വിവാഹ ജീവിതം ആസ്വദിച്ചു തീരുന്നതിനു മുമ്പേയാണ് മടക്കം. പാവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിനു ശേഷമാണ് വ്ലോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹനു ചാനൽ എന്ന പേരിലാണ് വ്ളോഗ് ചെയ്തിരുന്നത്.
ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌ക്കാരങ്ങൾ, യാത്ര എന്നിവയായിരുന്നു റിഫയുടെ ഇഷ്ടവിഷയങ്ങൾ. ഭർത്താവ് മെഹനാസും നിരവധി സംഗീത ആൽബം ചെയ്തിട്ടുണ്ട്. മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പുവരെ റിഫ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രി ബുർജ് ഖലീഫയിൽ എത്തിയതിന്റെ വിഡിയോ റിഫ ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഷറഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് മൃതദേഹം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ