- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിര നിറയ്ക്കാൻ സമയക്കൂടുതൽ; വെടിവയ്ക്കുമ്പോൾ വലിയ ശബ്ദവും തീപ്പൊരിയും; തദ്ദേശിയ നിർമ്മിത തോക്കുകൾ പ്രാഥമിക പരിശോധനയിൽ തന്നെ പരാജയം; മെയ്ക് ഇൻ ഇന്ത്യ റൈഫിൾ വേണ്ടെന്ന് പറഞ്ഞ് ഇന്ത്യൻ സേന
ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ ഗുണനിലവാരം പോരെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ സൈന്യം നിരസിച്ചു. 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമ്മിച്ച 7.62ഃ 51 എംഎം റൈഫിളാണു സൈന്യം തള്ളിയത്. നിലവിൽ ജവാന്മാർ ഉപയോഗിക്കുന്ന ഇൻസാസ് ഗണത്തിലെ റൈഫിളുകൾക്കു പകരം, 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തദ്ദേശീയമായി 7.62ഃ 51 എംഎം റൈഫിളുകൾ നിർമ്മിച്ചത്. ആയുധങ്ങൾക്കായി ഇനി പുതിയ കരാർ ക്ഷണിക്കും. തുടർച്ചയായി രണ്ടാം വർഷമാണ് തദ്ദേശീയ ആയുധങ്ങൾ സൈന്യം നിരസിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച 5.56 എംഎം എക്‌സ്‌കാലിബർ ഇനം തോക്കുകൾ കഴിഞ്ഞ വർഷം സൈന്യം തള്ളിയിരുന്നു. ഇൻസാസ് ഗണത്തിലെ റൈഫിളുകൾക്കു പകരം ഇഷാപുർ ആയുധഫാക്ടറിയിൽ നിർമ്മിച്ച റൈഫിളുകൾ പ്രാഥമിക പരിശോധനയിൽത്തന്നെ പരാജയപ്പെട്ടുവെന്നാണു സൂചന. തിര നിറയ്ക്കാൻ സമയക്കൂടുതൽ, വെടിവയ്ക്കുമ്പോൾ വലിയ ശബ്ദവും തീപ്പൊരിയും തുടങ്ങിയ ഒട്ടേറെ പോരായ്മകൾ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് തദ്ദേശിയ റൈഫിൾ വേണ്ടെന്ന് സൈന്യം തീരുമാനിച്ചത്.
ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ ഗുണനിലവാരം പോരെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ സൈന്യം നിരസിച്ചു. 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമ്മിച്ച 7.62ഃ 51 എംഎം റൈഫിളാണു സൈന്യം തള്ളിയത്.
നിലവിൽ ജവാന്മാർ ഉപയോഗിക്കുന്ന ഇൻസാസ് ഗണത്തിലെ റൈഫിളുകൾക്കു പകരം, 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തദ്ദേശീയമായി 7.62ഃ 51 എംഎം റൈഫിളുകൾ നിർമ്മിച്ചത്. ആയുധങ്ങൾക്കായി ഇനി പുതിയ കരാർ ക്ഷണിക്കും. തുടർച്ചയായി രണ്ടാം വർഷമാണ് തദ്ദേശീയ ആയുധങ്ങൾ സൈന്യം നിരസിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച 5.56 എംഎം എക്‌സ്‌കാലിബർ ഇനം തോക്കുകൾ കഴിഞ്ഞ വർഷം സൈന്യം തള്ളിയിരുന്നു.
ഇൻസാസ് ഗണത്തിലെ റൈഫിളുകൾക്കു പകരം ഇഷാപുർ ആയുധഫാക്ടറിയിൽ നിർമ്മിച്ച റൈഫിളുകൾ പ്രാഥമിക പരിശോധനയിൽത്തന്നെ പരാജയപ്പെട്ടുവെന്നാണു സൂചന. തിര നിറയ്ക്കാൻ സമയക്കൂടുതൽ, വെടിവയ്ക്കുമ്പോൾ വലിയ ശബ്ദവും തീപ്പൊരിയും തുടങ്ങിയ ഒട്ടേറെ പോരായ്മകൾ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് തദ്ദേശിയ റൈഫിൾ വേണ്ടെന്ന് സൈന്യം തീരുമാനിച്ചത്.