- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് പോലുള്ള തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഗ്രൂപ്പ് പോളിസിക്ക് വിരുദ്ധം; സജീർ മംഗലശ്ശേരി രണ്ട് വർഷം മുമ്പ് ഗ്രൂപ്പ് വിട്ടു; രണ്ട് ലക്ഷത്തോളം വരുന്ന ഗ്രൂപ്പ് മെമ്പഴേസിനെ സക്രീനിങ് ചെയ്യുക അസാധ്യം: റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ വിശദീകരണം ഇങ്ങനെ
കോഴിക്കോട്: ഐസിസ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘങ്ങളെ കുറിച്ച് പോസ്റ്റിടുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഗ്രൂപ്പ് പോളിസിക്കു വിരുദ്ധമാണെന്നും സജീറിനെ കുറിച്ചുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും ഫേസ്‌ബുക്ക് ഗ്രൂപ്പ് റൈറ്റ് തിങ്കേഴ്‌സ്. ഇന്ത്യയിൽ ഐസിസ് ആശയം പ്രചരിപ്പിക്കുന്നതിലെ പ്രധാനി കോഴിക്കോട് മൂഴിക്കലിലെ സജീർ മംഗലശേരി അബ്ദുള്ളയെ സംബന്ധിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. സജീർ മുമ്പ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് മെമ്പറായിരുന്നതിനാൽ ഗ്രൂപ്പിനെതിരെ ശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിന്റെ പോളിസിയും നിലപാടും വ്യക്തമാക്കി അഡ്‌മിൻപാനൽ രംഗത്തെത്തിയിട്ടുള്ളത്. 2014 അവസാനത്തിൽ സജീറിന്റെ സ്വന്തം പേരിലുള്ള അക്കൗണ്ട് ഫേസ്‌ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം വിവിധ പേരുകളിലുള്ള ഐഡികളിൽ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടുകയും ഇതിലൂടെ ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോ
കോഴിക്കോട്: ഐസിസ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘങ്ങളെ കുറിച്ച് പോസ്റ്റിടുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഗ്രൂപ്പ് പോളിസിക്കു വിരുദ്ധമാണെന്നും സജീറിനെ കുറിച്ചുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും ഫേസ്‌ബുക്ക് ഗ്രൂപ്പ് റൈറ്റ് തിങ്കേഴ്‌സ്. ഇന്ത്യയിൽ ഐസിസ് ആശയം പ്രചരിപ്പിക്കുന്നതിലെ പ്രധാനി കോഴിക്കോട് മൂഴിക്കലിലെ സജീർ മംഗലശേരി അബ്ദുള്ളയെ സംബന്ധിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. സജീർ മുമ്പ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് മെമ്പറായിരുന്നതിനാൽ ഗ്രൂപ്പിനെതിരെ ശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിന്റെ പോളിസിയും നിലപാടും വ്യക്തമാക്കി അഡ്‌മിൻപാനൽ രംഗത്തെത്തിയിട്ടുള്ളത്.
2014 അവസാനത്തിൽ സജീറിന്റെ സ്വന്തം പേരിലുള്ള അക്കൗണ്ട് ഫേസ്‌ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം വിവിധ പേരുകളിലുള്ള ഐഡികളിൽ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടുകയും ഇതിലൂടെ ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഐസിസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായവരുമായും ബന്ധം സ്ഥിരീകരിച്ച് വിദേശ നാടുകളിൽ കഴിയുന്നവരുമായ എൻ.ഐ.എ നിരീക്ഷണം ശക്തമാക്കിയ നൂറോളം അക്കൗണ്ടുകളെ കുറിച്ചും നാലു ഫേസ്‌ബുക്ക് ഗ്രൂപ്പുകളെ കുറിച്ചും ഒക്ടോബർ പത്തിന് മറുനാടന്മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സജീർ മംഗലശേരി റൈറ്റ്തിങ്കേഴ്‌സ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതായി അഡ്‌മിന്മാർ തന്നെ സ്ഥിരീകരിക്കുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന വാർത്തകൾക്ക് ഒരു ഗ്രൂപ്പ് മറുപടി പറയണമെന്ന വാദം ബാലിശമാണെന്നും യുക്തിക്കു നിരക്കുന്നതല്ലെന്നും അഡ്‌മിൻ പാനൽ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് അഡ്‌മിൻ പാനൽ നൽകിയ വിശദീകരണ കുറിപ്പിലൂടെ പറയുന്നതിങ്ങനെ:
' 2014 ൽ ഫേസ്‌ബുക്ക് ഉപേക്ഷിച്ചു പോയ സജീർ മംഗലശേരി എന്നയാൾ റൈറ്റ് തിങ്കേഴ്‌സിൽ ഉണ്ടായിരുന്നു എന്നും അതിനാൽ ഇപ്പോൾ അപ്രത്യക്ഷനായ അയാളെ കുറിച്ചുള്ള ദുരൂഹതകൾക്ക് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് മറുപടി പറയണമെന്നുമുള്ള പ്രചരണങ്ങൾ ഗൂഢമായ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ്. റൈറ്റ് തിങ്കേഴ്സ് ഒരു രഹസ്യ ഗ്രൂപ്പല്ല. 1,82,000 ലധികം മെമ്പർമാരുള്ള ഒരു പബ്ലിക്ക് ഗ്രൂപ്പാണ്. ദിനേനയെന്നോണം പലരും വന്നു പോയി കൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിൽ 2014 ൽ ഉണ്ടായിരുന്ന ഒരാളെ കുറിച്ച് രണ്ടു വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന വാർത്തകൾക്ക് ഒരു ഗ്രൂപ്പ് മറുപടി പറയണമെന്ന വാദം ബാലിശമാണ്. അങ്ങനെയൊരാൾ ഗ്രൂപ്പിലെ അഡ്‌മിനോ സ്ഥിരമായി പോസ്റ്റുകൾ ഇടുന്ന മെമ്പറോ ആയിരുന്നില്ല. അക്കാലയളവിൽ പ്രകോപനപരമായ പോസ്റ്റുകൾ അയാൾ ഇട്ടതായി തെളിവുകളുമില്ല.
രണ്ടു ലക്ഷത്തോളം വരുന്ന ഗ്രൂപ്പിലെ എല്ലാ മെമ്പര്മാരെയും സ്‌ക്രീനിങ് ചെയ്യുക അസാധ്യമായ കാര്യമാണ് എങ്കിലും ഐസിസ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘങ്ങളെ കുറിച്ച് പോസ്റ്റിടുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ബാൻ അർഹിക്കുന്ന തെറ്റായിട്ടാണ് ഗ്രൂപ്പ് പോളിസി 15 ൽ വ്യക്തമാക്കിയിരിക്കുന്നത്. അതനുസരിച്ചു ദുരൂഹമായ എല്ലാ പ്രൊഫൈലുകളെയും ബാൻ ചെയ്യാറുണ്ട് എന്ന് മാത്രമല്ല അത്തരം പ്രൊഫൈലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പലതവണ അഡ്‌മിന്മാർ മെമ്പര്മാരോട് ആവശ്യപ്പെട്ടിരുന്നു.
അപ്രത്യക്ഷനാവുന്ന സമയത്ത് സജീർ ഫ്രീതിങ്കേഴ്സ്, ട്രൂ തിങ്കേഴ്സ് തുടങ്ങി മറ്റു പ്രമുഖ ഗ്രൂപ്പുകളിലെല്ലാം മെമ്പർ ആയിരുന്നുവെന്നത് തന്നെ അയാൾ എല്ലാ പബ്ലിക്ക് ഗ്രൂപ്പുകളിലും ഇടപെടാറുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അക്കാലത്ത് ഒരു സാധാരണ ഐഡിയിൽ ഒതുങ്ങി നിന്നിരുന്ന അയാൾ ഐസിസ് ആശയം പ്രചരിപ്പിക്കാൻ വേണ്ടിയാണ് പിന്നീട് സമീർ അലി പോലുള്ള വ്യാജ ഐഡികൾ സ്വീകരിച്ചത് എന്നാണു മനസ്സിലാവുന്നത്. സമീർ അലി എന്ന ഐഡിക്കെതിരെ ജാഗ്രത നിർദ്ദേശം ഗ്രൂപ്പിൽ നൽകിയതിന്റെ പേരിൽ സമീർ അലിയുടെ വാളിൽ റൈറ്റ് തിങ്കേഴ്സ് അഡ്‌മിനെതിരെ രൂക്ഷമായ ഭാഷയിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു.
റൈറ്റ് തിങ്കേഴ്സ് ഒരു മത ഗ്രൂപ്പല്ല. അഡ്‌മിൻ പാനലിൽ വരെ അമുസ്ലിംകളും നിരീശ്വരവാദ നിലപാട് സ്വീകരിക്കുന്നവരുമുള്ള ഒരു പൊതു ഗ്രൂപ്പാണ്. സിപിഐ(എം) ഉൾപ്പടെയുള്ള എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികൾ അഡ്‌മിൻ പാനലിൽ തന്നെയുണ്ട്. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ഗ്രൂപ്പെന്ന നിലയ്ക്ക് വർഷാവർഷം സംഘടിപ്പിക്കുന്ന സൗഹൃദ സംഗമങ്ങളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. മാത്രമല്ല തുടക്കം മുതൽ നടന്ന എല്ലാ സംഗമങ്ങളിലും പ്രമുഖ ദൃശ്യ -മാദ്ധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
ഇപ്രകാരം ഒട്ടും രഹസ്യ അജണ്ടകൾ ഇല്ലാതെ മുന്നോട്ടു പോവുന്ന ഗ്രൂപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിർഭാഗ്യകരമാണ്. അതും രണ്ടു വര്ഷം മുൻപ് ഫേസ്‌ബുക്കിൽ ഉണ്ടായിരുന്ന ഒരാളുടെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് സദുദ്ദേശ പരമല്ല. അങ്ങനെയങ്കിൽ അയാൾ ആക്റ്റീവ് ആയിരുന്ന എല്ലാ ഗ്രൂപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണ്. ഒരു രഹസ്യ ഗ്രൂപിനെതിരെയോ ഒരേ ആശയക്കാരുടെ ഒരു നിഗൂഢമായ ഗ്രൂപിനെതിരെയോ ആരോപിക്കുന്നത് പോലെ വിവിധ ആശയക്കാരുള്ള രണ്ടു ലക്ഷത്തോളം വരുന്ന മെമ്പർമാരുടെ ഒരു ഗ്രൂപ്പിനെതിരെ കഥകൾ മെനയുന്നത് തീർത്തും യുക്തിക്ക് നിരക്കുന്നതല്ല.
ഇപ്രകാരം ഒട്ടും രഹസ്യ അജണ്ടകൾ ഇല്ലാതെ മുന്നോട്ടു പോവുന്ന ഗ്രൂപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിർഭാഗ്യകരമാണ്. അതും രണ്ടു വര്ഷം മുൻപ് ഫേസ്‌ബുക്കിൽ ഉണ്ടായിരുന്ന ഒരാളുടെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് സദുദ്ദേശ പരമല്ല. അങ്ങനെയങ്കിൽ അയാൾ ആക്റ്റീവ് ആയിരുന്ന എല്ലാ ഗ്രൂപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണ്. ഒരു രഹസ്യ ഗ്രൂപിനെതിരെയോ ഒരേ ആശയക്കാരുടെ ഒരു നിഗൂഢമായ ഗ്രൂപിനെതിരെയോ ആരോപിക്കുന്നത് പോലെ വിവിധ ആശയക്കാരുള്ള രണ്ടു ലക്ഷത്തോളം വരുന്ന മെമ്പർമാരുടെ ഒരു ഗ്രൂപ്പിനെതിരെ കഥകൾ മെനയുന്നത് തീർത്തും യുക്തിക്ക് നിരക്കുന്നതല്ല. ഗ്രൂപ്പിന്റെ ഇടപെടലിൽ അസംതൃപ്തരായ ശത്രുക്കളുടെ ദുഷ്പ്രചരണങ്ങളിൽ യാതൊരു സത്യവുമില്ല.'