- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്; ബിക്കിനി അണിഞ്ഞ ചിത്രവുമായി അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ; സദാചാരക്കാരുടെ വായടപ്പിച്ച അനശ്വരയുടെ മറുപടിക്ക് പിന്നാലെ പിന്തുണച്ച് നിരവധി താരങ്ങളും രംഗത്ത്
വസ്ത്രധാരണത്തിന്റെ പേരിൽ നടി അനശ്വര രാജൻ സൈബർ ആക്രമണത്തിന് ഇരയായത് വാർത്തയായിരുന്നു.താരം തന്റെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കടുത്ത സൈബർ ആക്രമണം നേരിട്ടത്. ഇതോടെ മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തുകയും ചെയ്തു.
അനശ്വരയ്ക്ക് നേരെയുള്ള ഈ സൈബർ ആക്രമണവും താരത്തിന്റെ മറുപടിയും ചർച്ചയാകുന്നതിനിടെ നടി റിമ കല്ലിങ്കൽ പങ്കുവച്ച ഒരു ചിത്രം വൈറലാവുകയാണ്.'അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്' എന്ന അടിക്കുറിപ്പോടെ ബിക്കിനി അണിഞ്ഞുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റിമ അനശ്വരയ്ക്ക് പരോക്ഷ പിന്തുണ നൽകിയിരിക്കുന്നത്. റിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
'ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.'. ഇങ്ങനെയായിരുന്നു വിമർശനങ്ങൾക്കിടയാക്കിയ അതേ വേഷം അണിഞ്ഞു കൊണ്ടുള്ള ചിത്രം പങ്കുവച്ച് അനശ്വര കുറിച്ചത്.
അതിനിടെ സമൂഹത്തിലെ ഇരട്ടത്താപ്പ് തുറന്നു കാണിച്ചുള്ള പോസ്റ്റും വൈറലായി മാറുന്നുണ്ട്. തന്റെ സിക്‌സ് പാക്ക് ശരീരം കാണിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ച മലയാളത്തിലെ യുവനടന്റെ പോസ്റ്റിന് താഴെ വന്ന അഭിനന്ദന കമന്റുകളും അനശ്വരയുടെ പോസ്റ്റിന് താഴെ വന്ന തെറിവിളികളും കൂട്ടി ചേർത്താണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.