ടിയൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്കൽ. ചിത്രം ഹിറ്റായിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്തം നടിക്ക് നൽകുമായിരുന്നോയെന്ന് റിമ ചോദിക്കുന്നു. സിനിമ ഹിറ്റായിരുന്നെങ്കിൽ ആ വിജയത്തിൽ നടിക്ക് ഒരു പങ്കുമുണ്ടാകുമായിരുന്നില്ല, ഉറപ്പാണ് എന്നാണ് റിമ പറയുന്നത്. ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ മഞ്ജു വാര്യർക്കെതിരെ നടത്തിയ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം.

റിമയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ വിമർശനങ്ങളുമായി എത്തിയിട്ടുണ്ട്.സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്‌ത്തപ്പെടാറുണ്ടെന്നുമാണ് കമന്റുകൾ. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും ചിലർ ചോദിക്കുന്നു

ഒടിയൻ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യർ പ്രതികരിക്കണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായതുകൊണ്ടാണ് ഇതെന്നും ശ്രീകുമാർ വിശദീകരിച്ചിരുന്നു.