കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ റിമയും കുടുങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്‌ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിന് നടിയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി.

ആലുവ ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നൽകിയത്. ഫേസ്‌ബുക്കിൽ റിമ നടത്തിയ പരാമർശങ്ങൾ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിനാനിപുരം സ്റ്റേഷനിൽ നൽകിയ പരാതി ആരോപിക്കുന്നു.

ആക്രമണത്തിനിരയായ നടി വാർത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകൾ ഒന്നും വരുത്താതെ തന്റെ ഫേസ്‌ബുക്കിലും റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്തിയത് ആളുകൾ ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റ് പിൻവലിച്ച് തിരുത്തലുകൾ വരുത്തി വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.