- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ റിംഫ് പ്രതിഷേധിച്ചു
റിയാദ്: ആക്ടിവിസ്റ്റും മുതിർന്ന പത്രപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണതെന്ന് പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ അക്രമിച്ച് നിശബ്ദമാക്കാനുള്ള നീച ശ്രമങ്ങളാണ് രാജ്യത്ത് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്നത്. വർഗീയതക്കും അഴിമതിക്കും തെറ്റായ രാഷ്ട്രീയത്തിനുമെതിരെ ശക്തമായ നിലപാടാണ് എന്നും ഗൗരി ലങ്കേഷ് കൈക്കൊണ്ടിരുന്നത്. ആ ധീരത പലരുടെയും ഉറക്കം കെടുത്തി. അതുകൊണ്ടാണ് നിരന്തരം ഭീഷണികളുണ്ടായിക്കൊണ്ടിരുന്നത്. നരേന്ദ്ര ദബോൽക്കറിന്റെയും ഗോവിന്ദ് പൻസാരേയുടെയും എം.എം കുൽബുർഗിയുടെയും യഥാർത്ഥ ഘാതകരെയും അതിന് പിന്നിലെ നിഗൂഢശക്തികളെയും ഇനിയും പിടികൂടി ശിക്ഷിച്ചിട്ടില്ല. അതാണ് ആ നിരയിൽ വീണ്ടും രക്തസാക്ഷികളെ സൃഷ്ടിക്കാൻ ഇരുട്ടിന്റെ ശക്തികൾക്ക് ശക്തിപകരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധവും ജനരോഷവും ഉണ്ടാവണം. അല്ലെങ്കി
റിയാദ്: ആക്ടിവിസ്റ്റും മുതിർന്ന പത്രപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണതെന്ന് പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ അക്രമിച്ച് നിശബ്ദമാക്കാനുള്ള നീച ശ്രമങ്ങളാണ് രാജ്യത്ത് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്നത്. വർഗീയതക്കും അഴിമതിക്കും തെറ്റായ രാഷ്ട്രീയത്തിനുമെതിരെ ശക്തമായ നിലപാടാണ് എന്നും ഗൗരി ലങ്കേഷ് കൈക്കൊണ്ടിരുന്നത്. ആ ധീരത പലരുടെയും ഉറക്കം കെടുത്തി. അതുകൊണ്ടാണ് നിരന്തരം ഭീഷണികളുണ്ടായിക്കൊണ്ടിരുന്നത്.
നരേന്ദ്ര ദബോൽക്കറിന്റെയും ഗോവിന്ദ് പൻസാരേയുടെയും എം.എം കുൽബുർഗിയുടെയും യഥാർത്ഥ ഘാതകരെയും അതിന് പിന്നിലെ നിഗൂഢശക്തികളെയും ഇനിയും പിടികൂടി ശിക്ഷിച്ചിട്ടില്ല. അതാണ് ആ നിരയിൽ വീണ്ടും രക്തസാക്ഷികളെ സൃഷ്ടിക്കാൻ ഇരുട്ടിന്റെ ശക്തികൾക്ക് ശക്തിപകരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധവും ജനരോഷവും ഉണ്ടാവണം. അല്ലെങ്കിൽ ഇന്ത്യയിൽ സാമാധാന ജീവിതം കേട്ടുകേൾവി പോലുമല്ലാതാവും. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടും. അതില്ലാതായാൽ മനുഷ്യന് വേണ്ടി ശബ്ദിക്കാൻ വേദിയും ആളുമില്ലാതാവും. ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടത്തെണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അധികാരികളോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.