- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിപ്പോർട്ടർ ചാനൽ തുടരെ തുടരെ മൊഴികൾ പുറത്തുവിടുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വിദേശ ഷോകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിൽ ഒന്നാണ് ഗായികയും നടിയുമായ റിമി ടോമിയുടേത്. ഒരു ഘട്ടത്തിൽ കേസുമായി റിമിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വരെ വാർത്തകൾ വന്നിരുന്നു. ദിലീപും കാവ്യയുമായി അടുത്തബന്ധമുള്ള റിമി ദിലീപിന് അനുകൂലമായാവും കേസിൽ വിധി നൽകുകയെന്ന തരത്തിലാണ് പ്രചരണമുണ്ടായത്. എന്നാൽ വിദേശത്ത് നടന്ന സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമി നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ട് ചാനൽ മൊഴിയുടെ പൂർണരൂപം നൽകിക്കൊണ്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത ഇപ്രകാരം: നടിയെ ആക്രമിച്ച കേസിലെ റിമി ടോമിയുടെ സമ്പൂർണ മൊഴി റിപ്പോർട്ടറിന് ലഭിച്ചു. ദിലീപും ആക്രമിക്കപ്പെട്ട നടിയും കാവ്യാ മാധവനും തമ്മിലുള്ള ബന്ധവും അത് എങ്ങനെ പുരോഗമിച്ചുവെന്നും എങ്ങനെ അത് ശത്രുതയിലേക്ക് എത്തിയെന്നും റിമിയുടെ മൊഴിയിൽ കൃത്യമായി വരച്ചിടുന്നു. ഗീതുവിനും സംയ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിപ്പോർട്ടർ ചാനൽ തുടരെ തുടരെ മൊഴികൾ പുറത്തുവിടുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വിദേശ ഷോകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിൽ ഒന്നാണ് ഗായികയും നടിയുമായ റിമി ടോമിയുടേത്. ഒരു ഘട്ടത്തിൽ കേസുമായി റിമിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വരെ വാർത്തകൾ വന്നിരുന്നു. ദിലീപും കാവ്യയുമായി അടുത്തബന്ധമുള്ള റിമി ദിലീപിന് അനുകൂലമായാവും കേസിൽ വിധി നൽകുകയെന്ന തരത്തിലാണ് പ്രചരണമുണ്ടായത്. എന്നാൽ വിദേശത്ത് നടന്ന സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമി നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ട് ചാനൽ മൊഴിയുടെ പൂർണരൂപം നൽകിക്കൊണ്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത ഇപ്രകാരം:
നടിയെ ആക്രമിച്ച കേസിലെ റിമി ടോമിയുടെ സമ്പൂർണ മൊഴി റിപ്പോർട്ടറിന് ലഭിച്ചു. ദിലീപും ആക്രമിക്കപ്പെട്ട നടിയും കാവ്യാ മാധവനും തമ്മിലുള്ള ബന്ധവും അത് എങ്ങനെ പുരോഗമിച്ചുവെന്നും എങ്ങനെ അത് ശത്രുതയിലേക്ക് എത്തിയെന്നും റിമിയുടെ മൊഴിയിൽ കൃത്യമായി വരച്ചിടുന്നു. ഗീതുവിനും സംയുക്താ വർമയ്ക്കും ആക്രമിക്കുപ്പെട്ട നടിയുമായുള്ള സൗഹൃദവും മഞ്ജു റിമിയെ വിളിച്ച് സംസാരിച്ചതും മൊഴിയിലുണ്ട്. നടിയെ ആക്രമിച്ച കേസിനേപ്പറ്റി കാവ്യയെ അറിയിച്ചിട്ടും കാവ്യ അതിശയിച്ചില്ല എന്നതിൽ റിമി അത്ഭുതംകൂറുന്നു. റിപ്പോർട്ടർ ടിവിക്ക് ലഭിച്ച
റിമി ടോമിയുടെ മൊഴിയുടെ പൂർണ രൂപം താഴെ വായിക്കാം:
ഞാൻ കഴിഞ്ഞ 20 വർഷത്തോളമായി ഗായികയാണ്. ഇതുവരെ ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. (അക്രമിക്കപ്പെട്ട നടി) അഭിനയിച്ച ഹണിബീ 2 എന്ന ചിത്രത്തിലാണ് അവസാനം പാടിയത്. തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ ഞാൻ നായികയായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികൾ, കാര്യസ്ഥൻ എന്നീ സിനിമകളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഞാൻ ഏഷ്യാനെറ്റിലും മഴവിൽ മനോരമയിലും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. 2002ൽ മീശ മാധവൻ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ആ വർഷം തന്നെ മീശമാധവൻ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാൻ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യൻ ട്രിപ്പ് പോയിട്ടുണ്ട്. 2004ൽ യുഎഇയിൽ ദിലീപ് ഷോയിലും ഞാൻ പങ്കെടുത്തു. 2010ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.
അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.
കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്.
2013ലെ അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകൾ ഒന്നുംതന്നെയില്ല. ഞങ്ങൾ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വിൽക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാൻ അറിയുന്നത് ടിവിയിൽ വാർത്ത കണ്ടിട്ടാണ്. 18-2-2017 രാവിലെ ഒമ്പത് മണിയോടെ ഞാൻ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഈ വാർത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല. അതെന്താണെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു.