- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞയുടൻ കാവ്യയുമായി സംസാരിച്ചിരുന്നു; ഇരയ്ക്ക് മെസേജും അയച്ചു; ശത്രുതാവാദം തെറ്റ്; ദിലീപുമായി അഞ്ച് സെന്റിന്റെ ഭൂമി ഇടപാടുപോലുമില്ല; ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; എന്നോട് പൊലീസ് തിരക്കിയത് അമേരിക്കൻ ഷോയുടെ വിവരങ്ങൾ മാത്രം; താനൊരു ഹവാലക്കാരിയല്ലെന്ന് വിശദീകരിച്ച് റിമി ടോമി
കൊച്ചി: ഞാൻ ദിലീപിന്റെ വലംകൈയല്ലെന്ന് റിമി ടോമി. തന്നോട് പൊലീസ് വിദേശ ഷോകൾക്ക് പോകരുതെന്ന് പറഞ്ഞിട്ടില്ലെന്നും റിമി ടോമി. പൊലീസ് ഫോണിൽ കാര്യങ്ങൾ തിരക്കിയിരുന്നു. അത് ദിലീപുമായി ബന്ധപ്പെട്ട സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായുള്ള സാധാ ചോദ്യം ചെയ്യൽ മാത്രമാണ് ഫോണിലൂടെ നടത്തിയതെന്നും റിമോ ടോമി പറഞ്ഞു. സാമ്പത്തിക ഇടപാടെന്ന കാര്യമേ ചോദിച്ചിട്ടില്ല. ഇല്ലാത്ത കാര്യമാണ് ഹവാലയും സാമ്പത്തിക ഇടപാടുമെല്ലാം. സംഭവം നടന്ന ശേഷം കാവ്യയെ ഫോണിൽ വിളിച്ചിരുന്നുവെന്നും റിമി ടോമി പരസ്യമാക്കി. ഇതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും റിമി ടോമി വിശദീകരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്. ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരിക്കയിട്ടില്ല. ഫോണിൽ വിളിച്ച് അമേരിക്കൻ ഷോയിലെ കാര്യങ്ങൾ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ
കൊച്ചി: ഞാൻ ദിലീപിന്റെ വലംകൈയല്ലെന്ന് റിമി ടോമി. തന്നോട് പൊലീസ് വിദേശ ഷോകൾക്ക് പോകരുതെന്ന് പറഞ്ഞിട്ടില്ലെന്നും റിമി ടോമി. പൊലീസ് ഫോണിൽ കാര്യങ്ങൾ തിരക്കിയിരുന്നു. അത് ദിലീപുമായി ബന്ധപ്പെട്ട സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായുള്ള സാധാ ചോദ്യം ചെയ്യൽ മാത്രമാണ് ഫോണിലൂടെ നടത്തിയതെന്നും റിമോ ടോമി പറഞ്ഞു. സാമ്പത്തിക ഇടപാടെന്ന കാര്യമേ ചോദിച്ചിട്ടില്ല. ഇല്ലാത്ത കാര്യമാണ് ഹവാലയും സാമ്പത്തിക ഇടപാടുമെല്ലാം. സംഭവം നടന്ന ശേഷം കാവ്യയെ ഫോണിൽ വിളിച്ചിരുന്നുവെന്നും റിമി ടോമി പരസ്യമാക്കി. ഇതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും റിമി ടോമി വിശദീകരിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്. ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരിക്കയിട്ടില്ല. ഫോണിൽ വിളിച്ച് അമേരിക്കൻ ഷോയിലെ കാര്യങ്ങൾ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീർത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചു. ഈ കേസിൽ തനിക്ക് ബന്ധമില്ലെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അവർ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ നൽകുന്നതെന്ന് പൊലീസുകാർ അറിയിച്ചെന്നും റിമി കൂട്ടിച്ചേർത്തു.
2010ലും 2017ലും താരങ്ങൾ യുഎസിൽ നടത്തിയ പരിപാടിയിൽ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാർട്‌നർഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേർത്തു. സാമ്പത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല.
റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളിൽനിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യമാധവനെ ഫോൺ ചെയ്തിരുന്നു. ഇരയായ പെൺകുട്ടിക്കു മെസേജ് അയച്ചു. താനും ആ പെൺകുട്ടിയും തമ്മിൽ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാർത്തകൾ തെറ്റാണ്. പിന്നീട് വിഷയത്തിൽ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.
ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന ഗായികയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അക്രമിക്കപ്പെട്ട നടിയും റിമി ടോമിയും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു. ദിലീപും റിമിയും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് റിമി ടോമിയെ ചോദ്യംചെയ്തത്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ റിമിയുടെ നീക്കങ്ങളിൽ ആദ്യം മുതൽ തന്നെ പൊലീസിനു സംശയമുണ്ടായിരുന്നു. എന്നാൽ ദിലീപിനെയും കാവ്യയെയും ചോദ്യം ചെയ്യാതെ താരത്തെ ചോദ്യം ചെയ്തിട്ടു കാര്യമില്ലാത്ത സാഹചര്യത്തിലാണ് റിമിയുടെ ചോദ്യം ചെയ്യൽ പൊലീസ് വൈകിപ്പിച്ചത്. നേരത്തെ തന്നെ റിമിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് രഹസ്യമായി പരിശോധിച്ചിരുന്നു.
ദിലീപുമായി സാന്പത്തിക ഇടപാടുകളുണ്ടായിരുന്നോ, നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെ ആരെല്ലാമായി സംസാരിച്ചു, ദിലീപുമായി സംസാരിച്ചിരുന്നോ, വിദേശത്ത് നടത്തിയ താരനിശ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് റിമിയോട് പൊലീസ് ആരാഞ്ഞത്. സംഭവത്തിന് ശേഷം റിമിയും ദിലീപും തമ്മിൽ സംസാരിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതേസമയം, ചോദ്യങ്ങൾക്ക് റിമി നൽകിയ മറുപടികൾ അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. അതിനാൽ തന്നെ മൊഴി വീണ്ടും പരിശോധിച്ച് വിലയിരുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ റിമിയെ വീണ്ടും വിളിച്ചു വരുത്താനും ആലോചിക്കുന്നുണ്ടെന്നാണ് സൂചന. അതിനിടെയാണ് ന്യായീകരണവുമായി നടി രംഗത്ത് വന്നത്.
അടുത്ത ചോദ്യം ചെയ്യലിൽ കാര്യങ്ങൾ കടുക്കും. വിശദമായ ചോദ്യാവലി തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ഇനി മൊഴിയെടുക്കുക. ദിലീപിന്റെ മാനേജർ അപ്പുണ്ണി പൊലീസിന് ഇനിയും കീഴടങ്ങിയിട്ടില്ല. അപ്പുണ്ണിയുടെ മൊഴി കൂടെ കിട്ടിയ ശേഷം റിമിയെ ചോദ്യം ചെയ്യാനാണ് ആലോചന.