ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ പിന്നണി ഗായിക റിമി ടോമി, പ്രശസ്ത സംഗീതജ്ഞനും കീബോർഡ് വിദഗ്ധനുമായ സ്റ്റീഫൻ ദേവസി എന്നിവരുടെ നേതൃത്വത്തിൽ ഏപ്രിൽ 26-ന് ഞായറാഴ്ച വൈകിട്ട് 6.30-ന് ഷിക്കാഗോയിലുള്ള ഗേറ്റ് വേ (Copernicus Center) തീയേറ്ററിൽ 'സോളിഡ് ഫ്യൂഷൻ ടെംപ്‌റ്റേഷൻ 2015' എന്ന സംഗീത സായാഹ്നം നടത്തുന്നതാണ്. ഇവരോടൊപ്പം പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, ശ്യാമപ്രസാദ് എന്നിവരും ഗാനങ്ങൾ ആലപിക്കുന്നതാണ്.

തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയോടൊപ്പം, വിരലുകളാൽ മാന്ത്രികസംഗീതം ആലപിക്കുന്ന സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ ബാന്റ് ഷിക്കാഗോയിലെ മലയാളികൾക്ക് ഒരു നവ്യാനുഭവമായിരിക്കും. പ്രശസ്ത സംഗീതജ്ഞൻ സാം ഡി ആണ് ഈ ഷോ സംവിധാനം ചെയ്യുന്നത്.  സംഗീതസായാഹ്നത്തിലേക്ക് ഏവരേയും ഭാരവാഹികൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ. വർഗീസ് തെക്കേടത്ത് കോർഎപ്പിസ്‌കോപ്പ (വികാരി) 773 546 8700, ഷെവലിയാർ ജെയ്‌മോൻ സ്‌കറിയ (പ്രോഗ്രാം കോർഡിനേറ്റർ) 847 370 4330.