- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കക്കാരെ ആവേശം കൊള്ളിക്കാൻ ഇനി മലയാളി പെൺകുട്ടിയും; എബിസിയുടെ അവതാരകയായി എത്തുന്നത് മാവേലിക്കരക്കാരി റീന നൈനാൻ
ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലായ എബിസിയുടെ ജനപ്രിയ ഷോകൾക്ക് ആവേശമാകാൻ ഇനി മലയാളിയും. 'അമേരിക്ക ദിസ് മോണിങ്, വേൾഡ് ന്യൂസ് നൗ എന്നീ പരിപാടികളുടെ സഹ അവതാരകയായി മലയാളിയായ റീന നൈനാനെ നിയമിച്ചു. എബിസി ന്യൂസ് പ്രസിഡന്റ് ജെയിംസ് ഗോൾഡ്‌സ്‌റ്റെയ്‌നാണ് ഇക്കാര്യം അറിയിച്ചത്. ടി.ജെ. ഹോംസ് ആണ് ഈ പരിപാടികളുടെ അവതാരകൻ. എ.ബി.സി. ന്യൂസ
ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലായ എബിസിയുടെ ജനപ്രിയ ഷോകൾക്ക് ആവേശമാകാൻ ഇനി മലയാളിയും. 'അമേരിക്ക ദിസ് മോണിങ്, വേൾഡ് ന്യൂസ് നൗ എന്നീ പരിപാടികളുടെ സഹ അവതാരകയായി മലയാളിയായ റീന നൈനാനെ നിയമിച്ചു. എബിസി ന്യൂസ് പ്രസിഡന്റ് ജെയിംസ് ഗോൾഡ്‌സ്‌റ്റെയ്‌നാണ് ഇക്കാര്യം അറിയിച്ചത്. ടി.ജെ. ഹോംസ് ആണ് ഈ പരിപാടികളുടെ അവതാരകൻ. എ.ബി.സി. ന്യൂസ് ജനപ്രിയമാക്കാൻ റീന നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ് ഈ നിയമനം.
ഫ്‌ളോറിഡയിൽ 'മെട്രോണിക്‌സ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ പ്രസിഡന്റായ മാവേലിക്കര പുതിയകാവ് കുറ്റിശ്ശേരിൽമലയിൽ മാത്യു നൈനാന്റെയും മോളിയുടെയും മകളാണ് റീന. ഫോക്‌സ് ന്യൂസിലൂടെയാണു റീന മാദ്ധ്യമരംഗത്തെത്തിയത്. 2012 മുതൽ എബിസി റിപ്പോർട്ടറാണ്. മലയാളം നന്നായി സംസാരിക്കുന്ന റീന അറബിയും ഹീബ്രൂവും പഠിച്ചിട്ടുണ്ട്. ഭർത്താവ് കെവിനും മക്കൾ ജാക്ക്, കെയ്റ്റ് എന്നിവർക്കുമൊപ്പം കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിലാണു താമസം. ചൈനയെക്കുറിച്ച് പുസ്തക രചനയിലാണ് ഭർത്താവ് കെവിൻ.
2007ൽ ഫോക്‌സ് ന്യുസിന്റെ മിഡിൽ ഈസ്റ്റ് കറസ്‌പോണ്ടന്റായാണ് റീന മാദ്ധ്യമലോകത്തെത്തുന്നത്. പിന്നീട് 2012ൽ എ.ബി.സി. ന്യൂസിലേക്ക് ചേക്കേറി. വാഷിങ്ടൺ ഡി.സി.യിൽ എ.ബി.സി. ന്യൂസിന്റെ കറസ്‌പോണ്ടന്റ് ആയിരുന്ന റീന, പ്രസിഡന്റ് ഒബാമയുടെ ഏഷ്യൻ യാത്രയിലും സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഹില്ലരി ക്ലിന്റന്റെ മിഡിൽ ഈസ്റ്റ് യാത്രയിലും എ.ബി.സി.യുടെ റിപ്പോർട്ടർ ആയി അനുഗമിച്ചിരുന്നു. കൂടാതെ ചുഴലിക്കാറ്റ് ഓക്ക്‌ലഹോമയിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ചും, നെൽസൺ മണ്ടേലയുടെ അവസാന ദിവസങ്ങളിലെ വിവരണങ്ങളും എ.ബി.സി.യ്ക്കുവേണ്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി കെനിയയിൽ ഗരിസ്സ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിന്റെ റിപ്പോർട്ട് എ.ബി.സി.യിലൂടെ ലോകത്തെ അറിയിച്ചതും റീനയായിരുന്നു.
ഒരു അവതാരകയുടെ ജോലി മാത്രമല്ല, എ.ബി.സി. ന്യൂസിന്റെ സംപ്രേഷണ വിഭാഗത്തിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ഇനി റീനയുടെ സാന്നിധ്യമുണ്ടാകും.