സ്ത്രീകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇറ്റലിക്കാർക്കുള്ള വൈദഗ്ധ്യം പണ്ടേ പ്രസിദ്ധമാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൻസിയുടെ കാര്യവും വ്യത്യസ്തമാകാൻ തരമില്ല. അമേരിക്കൻ പ്രഥമവനിത മിഷേൽ ഒബാമയെ കണ്ടാലും അങ്ങനെതന്നെ. അമേരിക്കൻ സന്ദർശനത്തിനെത്തിയ റെൻസി വൈറ്റ് ഹൗസിൽ ഔദ്യോഗിക വിരുന്നിനെത്തിയപ്പോൾ സംഭവിച്ചതും അതുതന്നെ.

സ്വർണനിറമുള്ള ആറ്റെലിയർ വെഴ്‌സാസ് ഡിസൈനർ വസ്ത്രമണിഞ്ഞെത്തിയ മിഷേലിനെക്കണ്ടപ്പോൾ റെൻസിക്ക് നന്നേ ബോധിച്ചു. പ്രഥമവനിതയുടെ പിൻഭാഗത്ത് കൈവച്ചുകൊണ്ടാണ് റെൻസി തന്റ ആതിഥേയയോട് ഉപചാരം കാട്ടിയത്. എന്തെങ്കിലു വീണുകിട്ടാൻ കാത്തിരുന് സോഷ്യൽ മീഡിയ ഇതാഘോഷിക്കാൻ തുടങ്ങി.

ട്വിറ്ററിൽ ഈ ചിത്രത്തിന് വന്ന രസകരമായ കമന്റുകളിലൊന്ന് ' ഞാനെല്ലാം കാണുന്നുണ്ട് റെൻസി' എന്നായിരുന്നു. ഏറ്റവും മികച്ചത് അവസാനത്തേയ്ക്ക് ഒബാമ മാറ്റിവച്ചിരിക്കുകയായിരുന്നുവെന്ന് മിഷേലിന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചിലർ അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ഈ ചിത്രം ഇതിനകം വൻ ഹിറ്റായി.

ഭാര്യ ആഗ്നസി ലാൻഡിനിക്കൊപ്പമാണ് റെൻസി വൈറ്റ് ഹൗസിലെത്തിയത്. ലാൻഡിനിയുടെ വസ്ത്രവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അധികാരമൊഴിയാൻ പോകുന്ന ബരാക് ഒബാമ ഏതെങ്കിലും രാഷ്ട്രത്തലവന് നൽകുന്ന അവസാനത്തെ ഔദ്യോഗിക വിരുന്ന് എന്ന പ്രത്യേകതയും ഈ ഡിന്നറിനുണ്ടായിരുന്നു.