- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിനായി മാത്രം എരിയുന്ന ജീവന്റെ നൊമ്പരമറിഞ്ഞൊരു മടക്കം; മധുവിധുകാലത്ത് കടലിൽ നഷ്ടമായ വിവാഹ മോതിരം ദമ്പതിമാരെ തേടിയെത്തിയത് 47 വർഷത്തിന് ശേഷം; മാൻഹാട്ടനിൽ നിന്ന് ശാകുന്തളത്തെ അതിശയിപ്പിക്കുന്ന ജീവിതകഥ
ശകുന്തളയ്ക്ക് ദുഷ്യന്തൻ സമ്മാനിച്ച മുദ്രമോതിരം നഷ്ടപ്പെട്ട് പോയതും, കൊട്ടാരത്തിലെത്തിയപ്പോൾ ദുർവാസാവിന്റെ ശാപം മൂലം രാജാവ് തിരിച്ചറിയാതിരുന്നതും ഓർമയില്ലേ? സോമാവതാര തീർത്ഥത്തിൽ കൈകാലുകൾ കഴുകിയപ്പോൾ ശകുന്തളയുടെ വിരലിൽ കിടന്ന മോതിരം വെള്ളത്തിൽ പോയി. അവർ അത് അറിഞ്ഞതുമില്ല. മുദ്രമോതിരം പിന്നീട് ഒരു മത്സ്യത്തിന്റെ വായിൽ നിന്ന് കണ്ടെടുക്കുകയും,ദുഷ്യന്തന് ശകുന്തളയെ ഓർമ വരികയും ചെയ്തു. കഥയിൽ അൽപം വ്യത്യാസമുണ്ടെങ്കിലും, ന്യൂയോർക്കിലെ മാൻഹാട്ടനിലും സമാനമായ ഒരു മോതിര നഷടം സംഭവിച്ചു. 47 വർഷം മുമ്പ്. കടലിൽ കാണാതായ മോതിരം ഈ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അവിശ്വസനീയമായി പ്രണയിതാക്കളുടെ പക്കൽ തിരിച്ചെത്തുകയും ചെയ്തു. 1969ൽ മാൻഹാട്ടൻ കോളജിൽ ഗ്രാജ്വേറ്റ് ചെയ്യുമ്പോഴാണ് പാട്രിക് എഫ്.ഒ ഹഗനും ഭാര്യ ക്രിസ്തീനയും വിവാഹിതരാകുന്നത്. 47 വർഷം മുൻപ്. കൃത്യമായി പറഞ്ഞാൽ 1970ന്റെ തുടക്കത്തിൽ മധുവിധു ആഘോഷിക്കുന്നതിന് മസാചുസെറ്റിലെ കോപ് കോഡ് തീരത്ത് എത്തിയ പാട്രികിന് നഷ്ടമായത് തന്റെ ഭാര്യ നൽകിയ വിവാഹ സമ്മാനമായിരുന്നു. വിവാ
ശകുന്തളയ്ക്ക് ദുഷ്യന്തൻ സമ്മാനിച്ച മുദ്രമോതിരം നഷ്ടപ്പെട്ട് പോയതും, കൊട്ടാരത്തിലെത്തിയപ്പോൾ ദുർവാസാവിന്റെ ശാപം മൂലം രാജാവ് തിരിച്ചറിയാതിരുന്നതും ഓർമയില്ലേ? സോമാവതാര തീർത്ഥത്തിൽ കൈകാലുകൾ കഴുകിയപ്പോൾ ശകുന്തളയുടെ വിരലിൽ കിടന്ന മോതിരം വെള്ളത്തിൽ പോയി. അവർ അത് അറിഞ്ഞതുമില്ല. മുദ്രമോതിരം പിന്നീട് ഒരു മത്സ്യത്തിന്റെ വായിൽ നിന്ന് കണ്ടെടുക്കുകയും,ദുഷ്യന്തന് ശകുന്തളയെ ഓർമ വരികയും ചെയ്തു.
കഥയിൽ അൽപം വ്യത്യാസമുണ്ടെങ്കിലും, ന്യൂയോർക്കിലെ മാൻഹാട്ടനിലും സമാനമായ ഒരു മോതിര നഷടം സംഭവിച്ചു. 47 വർഷം മുമ്പ്. കടലിൽ കാണാതായ മോതിരം ഈ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അവിശ്വസനീയമായി പ്രണയിതാക്കളുടെ പക്കൽ തിരിച്ചെത്തുകയും ചെയ്തു.
1969ൽ മാൻഹാട്ടൻ കോളജിൽ ഗ്രാജ്വേറ്റ് ചെയ്യുമ്പോഴാണ് പാട്രിക് എഫ്.ഒ ഹഗനും ഭാര്യ ക്രിസ്തീനയും വിവാഹിതരാകുന്നത്. 47 വർഷം മുൻപ്. കൃത്യമായി പറഞ്ഞാൽ 1970ന്റെ തുടക്കത്തിൽ മധുവിധു ആഘോഷിക്കുന്നതിന് മസാചുസെറ്റിലെ കോപ് കോഡ് തീരത്ത് എത്തിയ പാട്രികിന് നഷ്ടമായത് തന്റെ ഭാര്യ നൽകിയ വിവാഹ സമ്മാനമായിരുന്നു. വിവാഹത്തിന് ക്രിസ്തീന അണിയിച്ച കല്ലുപതിച്ച ഏറെ സവിശേഷതകളുള്ള ആ മോതിരം അയാളുടെ വിരലിൽ നിന്ന് വഴുതി കടലിൽ പതിച്ചു. ഏറെ തിരഞ്ഞുവെങ്കിലും അത് കണ്ടെത്തിയില്ല.
ഇക്കഴിഞ്ഞ ജൂലായ് അവസാനം ജിം വർത്ത് എന്നയാൾ കേപ് കോഡിൽ മെറ്റൽ ഡിറ്റക്ടർ വച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഈ മോതിരം കണ്ണിൽപെട്ടത്. മോതിരത്തിൽ വിശദമായി നടത്തിയ പരിശോധനയിൽ 1969 എന്നും പാട്രിക് എഫ്.ഒ ഹഗൻ എന്ന പേരും രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്.തുടർന്ന് ഗൂഗിളിൽ നടത്തിയ തെരച്ചിലിൽ ഒരു കുടുംബത്തിന്റെ ഓർമ്മക്കുറിപ്പായ പുസ്തകം കണ്ടെത്തി. 'ദ ബുക്ക് ഓഫ് കെൽസ്' എന്ന പുസ്തകം. ഒ. ഹഗന്റെ ഭാര്യ ക്രിസ്തീന എഴുതിയ ഓർമ്മക്കുറിപ്പായിരുന്നു അത്.
പുസ്തകത്തിന്റെ പേജിലൂടെ കണ്ണോടിച്ച ജിം വർത്തിന്റെ് മുന്നിൽ തെളിഞ്ഞുവന്നത് ഹഗനും ക്രിസ്തീനയുമൊത്തുന്ന പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിശേഷങ്ങളാണ്. മൻഹാട്ടൻ കോളജിൽ പഠിക്കുമ്പോൾ ഹഗനുമായി പ്രണയത്തിലായ വിവരങ്ങളെല്ലാം ക്രിസ്തീന ഒരു അധ്യായത്തിൽ വിവരിച്ചിരുന്നു. പിന്നെ വൈകിയില്ല, ദമ്പതികളെ ഫോണിൽ വിളിച്ച ജിം വർത്ത് മോതിരം ലഭിച്ച വിവരം അറിയിച്ചു. അവിശ്വസനീയമായിരുന്നു ആ വാർത്ത. ഏറെക്കാലം ഇതിനായി തിരിഞ്ഞു. ഞങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിലെ ഒരു ഭാഗമായിരുന്നു അത്. മോതിരം വൃത്തിയാക്കിയ ജിം അത് ദമ്പതികളെ തിരികെ ഏല്പിച്ചു.