റിയോഡി ജനീറോ: ലോകത്തെ സംഘർഷങ്ങളെല്ലാം മറന്ന് ഒരുമിച്ച് കൈപിടിക്കുന്ന ചടങ്ങായ ഒളിമ്പിക്‌സിന് ബ്രസീലിയൻ തലസ്ഥാനമായ റിയോഡി ജനീറോയിൽ അരങ്ങുണർന്നു. റിയോയിലെ മാരക്കാനാ സ്‌റ്റേഡിയത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെയാണ് ലോകത്തിന്റെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തുടക്കമായത്. ഇന്ത്യൻ സമയം പുലർച്ചെ നാല് മണിയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങകൾ ഇപ്പോഴും തുടരുകയാണ്. വർണ്ണപ്പൊലിമയിൽ ലണ്ടനെയും ബീജിംഗിനെയും മറികടക്കാൻ സാധിക്കില്ലെങ്കിലും പരമ്പരാഗതമായ സാംബാ നൃത്തത്തിന്റെ അകമ്പടിയിൽ ആ ക്ഷീണം മാറ്റിക്കൊണ്ടാണ് റിയോ മിഴി തുറന്നിരിക്കുന്നത്.

റിയോ ഡി ജനീറോയുടെ കായിക സംസ്‌കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് രാജ്യത്തിന്റെ അഭിമാനമായ മഴക്കാടുകളും പോർച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിന്റെ ചരിത്രവും മാറ്റങ്ങളും കാർഷിക വൃത്തിയും വേദിയിലെത്തി. ഒളിമ്പ്യൻ വാൻഡർലെ കോർഡെയ്‌റോ ഡിലിമയാണ് ദീപം തെളിച്ചത്.

മാരക്കാനാ സ്റ്റേഡിയത്തിൽ ഗ്യാലറികളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും അകത്തുള്ള ആളുകളേക്കാൾ വലിയ പൊലീസും പട്ടാളവും പുറത്തു കാവൽ നിന്നതുമാണ് മാരക്കാനയിൽ കണ്ടത്. അതിനിടെ, മുഖ്യവേദിയായ മാറക്കാന സ്റ്റേഡിയത്തി സമീപം പ്രതിഷേധവും നടന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഒളിംപിക്‌സ് നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം. രാജ്യസുരക്ഷയ്ക്കുള്ള അവശ്യഫണ്ടുപോലും ഒളിംപിക്‌സിനായി വകമാറ്റിയെന്നും സമരക്കാർ ആരോപിച്ചു. പ്രതിഷേധക്കാരെ തുരത്തിയോടിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമം സംഘർഷത്തിൽ അവസാനിച്ചു.

എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നപ്പോൾ പോരായ്മ്മകളെല്ലാം അസ്ഥാനത്തായി. ബ്രസീലിന്റ പരമ്പരാഗതനൃത്തരൂപങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ച്ചയായി മാറി. ആഘോഷരാവ് ബ്രസീലിന്റെ വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പാരമ്പര്യം ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാറക്കാനയെ വിസ്മയിപ്പിച്ചു. പോപ് ഗായകരുടെ താളങ്ങൾ സ്‌റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളഇച്ചു.

റിയോ ഡി ജനീറോയുടെ കായിക സംസ്‌കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് രാജ്യത്തിന്റെ അഭിമാനമായ മഴക്കാടുകളും പോർച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിന്റെ ചരിത്രവും മാറ്റങ്ങളും കാർഷിക വൃത്തിയും വേദിയിലെത്തി. ബ്രസീലിയൻ ഗായകൻ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയിൽ ആവേശമുയർന്നു. വർണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയിൽ വിരിഞ്ഞ സാംബാ താളങ്ങൾക്കൊടുവിൽ വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റുകൾക്ക് പിന്നീട് ആരംഭമായി.

പോർച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തിൽ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടർന്ന് അർജന്റീന , അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാർച്ചിനെത്തി. രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വർണമെഡലുകാരൻ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയെ മാർച്ചിങ് പാസ്റ്റിൽ നയിച്ചത്. അമേരിക്കയെ മൈക്കൽ ഫെൽപ്‌സ് നയിച്ചപ്പോൾ വനിത സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസറാണ് ജമൈക്കക്കായി പതാകയേന്തിയത്.

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്കാണ് റിയോ ഡി ജെനീറോയിലെ മാരക്കാന സ്‌റ്റേഡിയം വേദിയാകുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗം കുറച്ച് സംഗീതവും നൃത്തവും വർണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യവിന്യാസമാണ് ഒളിമ്പിക് ഉദ്ഘാടനത്തിനായി ബ്രസീൽ ഒരുക്കിയത്.

ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. നയനാനന്ദകരമായ പ്രകാശ വിന്യാസമാണ് മേളയിൽ ഏറെ ശ്രദ്ധേയമായത്. പണക്കൊഴുപ്പില്ലാതെ എന്നാൽ മനോഹരമായ ഉദ്ഘാടന ചടങ്ങുകൾക്കാണ് തുടക്കമായത്. മൂന്നര മണിക്കൂറാണ് ഉദ്ഘാടന ചടങ്ങിന്റെ ദൈർഘ്യം. പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ഫെർണാണ്ടോ സെയ്‌റെല്ലലാണ് ഉദ്ഘാടന ചടങ്ങിനെ അണിയിച്ചൊരുക്കുന്നത്.

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇതാദ്യമായി നടക്കുന്ന ഒളിമ്പിക്‌സിൽ 206 രാജ്യങ്ങളിൽനിന്നുള്ള 10,500 ലേറെ താരങ്ങളാണ് മാറ്റുരക്കുക. 28 കളികളിലെ 42 ഇനങ്ങളിൽ 306 സ്വർണമെഡലുകളാണ് ലോക വിജയികളെ കാത്തിരിക്കുന്നത്. ഫുട്ബോൾ മത്സരങ്ങൾ രണ്ടുദിവസം മുമ്പ് ആരംഭിച്ചു കഴിഞ്ഞു. ഉദ്ഘാടനദിവസമായ ഇന്ന് അമ്പെയ്ത്ത് മാത്രം. ശനിയാഴ്ച മുതൽ മിക്ക കളിക്കളങ്ങളും സജീവമാകും. ഓരോ കായികതാരത്തിന്റെയും ആത്യന്തിക ജീവിതലക്ഷ്യമായ ഒളിമ്പിക് മെഡലിനായി തീപാറുന്ന കൊടുംപോരാട്ടങ്ങളായിരിക്കും പിന്നെയങ്ങോട്ട്.

ദക്ഷിണ സുഡാനും കൊസോവോയും ഒളിമ്പിക്‌സിൽ അരങ്ങേറ്റംകുറിക്കാൻ എത്തുമ്പോൾ റഗ്‌ബി സെവൻസും ഗോൾഫും ദശകങ്ങളുടെ ഇടവേളക്കുശേഷം ലോകവേദിയിലേക്ക് തിരിച്ചുവരുന്നു. രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വർണമെഡലുകാരൻ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയെ മാർച്ചിങ് പാസ്റ്റിൽ നയിച്ചത്. അമേരിക്കയെ മൈക്കൽ ഫെൽപ്‌സ് നയിച്ചപ്പോൾ വനിത സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസറാണ് ജമൈക്കക്കായി പതാകയേന്തിയത്.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ റിയോ ഒളിമ്പിക്‌സിന് അയച്ചത്. വിജയപീഠം കയറാൻ 118 അംഗസംഘം  റിയോയിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞതവണയേക്കാൾ 36 പേർ അധികമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയും ഇത്തവണ ഏറെ മെഡൽ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ മെഡൽ നില ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.