- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയിലും കൊടുങ്കാറ്റിലും റിയോ സ്തംഭിച്ചു; ശോഭകെട്ട് ക്ലോസിങ് സെറിമണി; ടോക്യോയിൽ കാണാനായി താരങ്ങൾ കെട്ടിപ്പിടിച്ചു പിരിഞ്ഞു; രണ്ട് മെഡൽ നേടി 67ാം സ്ഥാനത്തോടെ മാനം കെടാതെ ഇന്ത്യക്ക് മടക്കം; ചൈനയെ മൂന്നാം സ്ഥാനത്താക്കി ബ്രിട്ടൻ മെഡൽ ടാലിയിൽ രണ്ടാമതെത്തി; നാലും അഞ്ചും സ്ഥാനത്ത് റഷ്യയും ജർമ്മനിയും
റിയോഡി ജെനീറോ: വീറും വാശിയും നിറഞ്ഞ കായിക പോരാട്ടങ്ങൾക്ക് അന്ത്യമായതിന് പിന്നാലെ റിയോയിൽ കാറ്റിന്റെയും മഴയുടെയു താണ്ഠവം. ഇതോടെ റിയോ ഒളിമ്പിക്‌സിന്റെ അവസാന നിമിഷം സമാപന പരിപാടികൾ നിറം കെട്ടു. ഉദ്ഘാടന ചടങ്ങിലെന്ന പോലെ ബ്രസീലിന്റെ സാംസ്‌കാരികത്തനിമയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള മികച്ച പരിപാടികൾക്ക് സംഘാടകർ രൂപം കൊടുത്തെങ്കിലും മഴയും കാറ്റും മൂലം പരിപാടികൾ ശോഭകെട്ടു. റിയോ നഗരത്തിൽ ആഞ്ഞു വീശിയ കൊടുങ്കാറ്റിലും പേമാരിയിലും നാശനഷ്ടങ്ങളുമുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മഴയെ തുടർന്ന് കരിമരുന്ന് പ്രയോഗവും വേണ്ടവിധത്തിൽ ശോഭിച്ചില്ല. സമാപന ചടങ്ങുകൾ നടന്ന മാരക്കാന സ്റ്റേഡിയത്തിലെ സീറ്റുകളും ഒഴിഞ്ഞഉ കിടക്കുന്നു. നാല് വർഷത്തിന്‌ശേഷം ഇനി ജപ്പാനിലെ ടോക്യോയിൽ കാണമെന്ന പ്രതീക്ഷയോടെ പരസ്പ്പരം കെട്ടിപ്പിടിച്ച് താരങ്ങൾ പിരിഞ്ഞു. അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സന്ദേശമുയർത്തി 31ാം ഒളിമ്പിക്‌സിന് റിയോയിലെ മാരക്കാന സ്‌റ്റേഡിയത്തിൽ വർണാഭമായ സമാപന ചടങ്ങുകൾ നടക്കുന്നു. സമാപന മാർച്
റിയോഡി ജെനീറോ: വീറും വാശിയും നിറഞ്ഞ കായിക പോരാട്ടങ്ങൾക്ക് അന്ത്യമായതിന് പിന്നാലെ റിയോയിൽ കാറ്റിന്റെയും മഴയുടെയു താണ്ഠവം. ഇതോടെ റിയോ ഒളിമ്പിക്‌സിന്റെ അവസാന നിമിഷം സമാപന പരിപാടികൾ നിറം കെട്ടു. ഉദ്ഘാടന ചടങ്ങിലെന്ന പോലെ ബ്രസീലിന്റെ സാംസ്‌കാരികത്തനിമയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള മികച്ച പരിപാടികൾക്ക് സംഘാടകർ രൂപം കൊടുത്തെങ്കിലും മഴയും കാറ്റും മൂലം പരിപാടികൾ ശോഭകെട്ടു.
റിയോ നഗരത്തിൽ ആഞ്ഞു വീശിയ കൊടുങ്കാറ്റിലും പേമാരിയിലും നാശനഷ്ടങ്ങളുമുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മഴയെ തുടർന്ന് കരിമരുന്ന് പ്രയോഗവും വേണ്ടവിധത്തിൽ ശോഭിച്ചില്ല. സമാപന ചടങ്ങുകൾ നടന്ന മാരക്കാന സ്റ്റേഡിയത്തിലെ സീറ്റുകളും ഒഴിഞ്ഞഉ കിടക്കുന്നു.
നാല് വർഷത്തിന്‌ശേഷം ഇനി ജപ്പാനിലെ ടോക്യോയിൽ കാണമെന്ന പ്രതീക്ഷയോടെ പരസ്പ്പരം കെട്ടിപ്പിടിച്ച് താരങ്ങൾ പിരിഞ്ഞു. അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സന്ദേശമുയർത്തി 31ാം ഒളിമ്പിക്‌സിന് റിയോയിലെ മാരക്കാന സ്‌റ്റേഡിയത്തിൽ വർണാഭമായ സമാപന ചടങ്ങുകൾ നടക്കുന്നു. സമാപന മാർച്ച് പാസ്റ്റിൽ ഗുസ്തി വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കാണ് ഇന്ത്യൻ പതാകയേന്തിയത്.
റിയോയിൽ നിന്നും ടോക്യോയിലേക്ക് ഒളിമ്പിക്‌സിനെ ക്ഷണിക്കുന്നതിന്റെ ഭാഗമായി ജപ്പാൻ സംഘം പരിപാടികൾ അവതരിപ്പിച്ചു. ടോക്യോ കാത്തിരിക്കുന്ന വർണ്ണക്കാഴ്‌ച്ചയിലേക്ക് ക്ഷണിക്കുന്നതായി റിയോയിലെ സൂചനകളും. മഴ ഉയർത്തിയ ആശങ്കയിലും മികച്ച പരിപാടികളും സമാപന ചടങ്ങിനോട് അനുബന്ധിച്ചു നടന്നു. വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ കായികതാരങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ചും സെൽഫിയെടുത്തും മടങ്ങി.
കായിക ശക്തിയിൽ അനിഷേധ്യരാണെന്ന് വീണ്ടും തെളിയിച്ച് അമേരിക്കൻ സംഘമാണ് റിയോയിൽ ഒന്നാമതായി മടങ്ങുന്നത്. ചൈനയെ പിന്തള്ളി ബ്രിട്ടൻ രണ്ടാം സ്ഥാനം പിടിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ റിയോയിലേക്കയച്ച ഇന്ത്യ സിന്ധുവിന്റെ വെള്ളിയും സാക്ഷിയുടെ വെങ്കല മെഡലും മാത്രം കൈപിടിയിലൊതുക്കിയാണ് മടങ്ങുന്നത്. 67ാം സ്ഥാനത്താണ് മെഡൽ പട്ടികയിൽ ഇന്ത്യ എന്നതിനാൽ തന്നെ മാനം കെടാതെയാണ് റിയോയിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് സംഘം മടങ്ങുന്നത്.
ലാറ്റിൻ അമേരിക്ക ആധിത്യമരുളിയ ആദ്യത്തെ ഒളിമ്പിക്‌സ് ചരിത്രമാക്കി തന്നെയാണ് ബ്രസീലുകാർ ആഘോഷിച്ചത്. പ്രതിഷേധങ്ങളോടെ തുടങ്ങിയ മത്സരങ്ങൾക്ക് സമാപിക്കുമ്പോൾ എല്ലാവർക്കും മനസിൽ വേദനയായി. അത്രയ്ക്ക് മികച്ച രീതിയിൽ തന്നെയാണ് ഒളിമ്പിക് സംഘാടനം നടന്നത്. പതിവുപോലെ അമേരിക്കൻ കരുത്തിനെ വെല്ലുവിളിക്കാൻ ആർക്കും സാധിച്ചില്ലെന്ന പ്രത്യേകതകൂടി ഈ ഒളിമ്പിക്‌സിനുണ്ട്. 46 സ്വർണമടക്കം 121 മെഡലുകൾ നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്ക ചാമ്പ്യൻ പട്ടം നിലനിർത്തിയത്. റിയോ ഒളിമ്പിക്‌സിൽ ഷൂട്ടർ വെർജീനിയ ത്രാഷറുടെ സ്വർണമെഡലിലൂടെ അക്കൗണ്ടു തുറന്ന അമേരിക്ക ലണ്ടനിലെ അതേ സ്വർണ നേട്ടം റിയോയിലും ആവർത്തിച്ചു. 37 വെള്ളിയും 38 വെങ്കലവും അമേരിക്ക നേടി.
അതേ സമയം ചൈനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഗ്രേറ്റ് ബ്രിട്ടൻ രണ്ടാമതെത്തി എന്നാണ് ഈ ഒളിമ്പിക്‌സിന്റെ പ്രത്യേകത. 27 സ്വർണവും 23 വെള്ളിയും 17 വെങ്കലവും നേടിയാണ് ബ്രിട്ടൻ രണ്ടാമതെത്തിയത്. ബെയ്ജിങ് ഒളിമ്പിക്‌സിലെ ചാമ്പ്യന്മാരായ ചൈനയ്ക്ക് 26 സ്വർണം മാത്രമാണ് അക്കൗണ്ടിലെത്തിക്കാനായത്. 18 വെള്ളിയും 26 വെങ്കലും നേടിയ ചൈന ആകെ 70 മെഡലുകളാണ് നേടിയത്. ലണ്ടനിൽ ചൈന 38 സ്വർണം നേടിയിരുന്നു. ആതൻസ് (2004) ഒളിമ്പിക്‌സിനുശേഷം ആദ്യമായി ചൈന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന പ്രത്യേകതയും റിയോ സമാനിച്ചു. അതേസമയം നാലും അഞ്ചും സ്ഥാനത്ത് റഷ്യയും ജർമ്മനിയും സ്ഥാനം പിടിച്ചു.
ഉസൈൻ ബോൾട്ട ് എന്ന ഇതിഹാസത്തിന്റെ വിടപറയൾ ഒളിമ്പിക്‌സെന്ന വിധത്തിൽ കൂടിയാണ് റിയോ ഒളിമ്പിക്‌സ് ശ്രദ്ധിക്കപ്പെട്ടത്. ട്രിപ്പിൾ സ്വർണം നേടിയ ബോൾട്ട് തന്നെയാണ് ഈ ഒളിമ്പിക്‌സിലെ യഥാർത്ഥ ഹീറോയും.