റിയോ: ബ്രസീലിയൻ തലസ്ഥാനമായ റിയോയിലെ ഗ്രാൻഡെ ജയയിൽ വൻ കലാപം ഇതുവരെ 26 തടവുകാർ കൊല്ലപ്പെട്ടതായും മൂന്നുപേരെ ശിരച്ഛേദം നടത്തി കൊലപ്പെടുത്തിയതായും ആണ് ഔദ്യോഗിക സ്ഥിരീകരണം. അതേസമയം മരണം 38 ആയെന്ന അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവരുന്നു. മടക്കുമരുന്ന് മാഫിയാ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപം ഇനിയും നിയന്ത്രണവിധേയമായിട്ടില്ലെന്നും ഇപ്പോഴും ജയിലിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാജ്യത്ത് ജയിലുകളിൽ സമാനമായ ഏറ്റുമുട്ടൽ ഈവർഷം തുടക്കം മുതലേ നടക്കുന്നതായും ഇതുവരെ 140 തടവുകാർ കൊല്ലപ്പെട്ടതായും പറയുന്നു. ശനിയാഴ്ചയാണ് ഗ്രാൻഡേ ജയിലിൽ കലാപമുണ്ടായത്. 14 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഇത് ഏതാണ്ട് നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ അവകാശപ്പെടുന്നു.

നതാൽ നഗരത്തിന് സമീപത്തെ അൽകാകുസ്, റോജെറിയോ ജയിലുകളിലാണ് മയക്കുമരുന്നു മാഫിയാ ഗാങ്ങുകൾ ജയിലിൽ ശനിയാഴ്ച ഏറ്റുമുട്ടൽ തുടങ്ങിയത്. അതേസമയം, ഇത് ജയിലിലെ സംവിധാനങ്ങളുടെ പാളിച്ചമൂലം സംഭവിച്ചതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 620 തടവുകാരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ആയിരത്തിൽപ്പരം പേരെ തടവുകാരാക്കിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

മാത്രമല്ല, തടവുകാരെ ഇടയ്ക്കിടെ നഗ്നരാക്കി പരിശോധനകളും നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ രോഷാകുലരായ തടവുകാർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്.

വടക്കൻ പ്രവിശ്യയായ ആമസോണാസിൽ പുതുവർഷ ദിനത്തിൽ ഉണ്ടായ കലാപത്തിൽ 56 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ വടക്കൻ സ്‌റ്റേറ്റുകളിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിയന്ത്രണം പിടിച്ചെടുക്കാൻ ഇരു ഗ്യാങ്ങുകൾ തമ്മിലുള്ള മത്സരവും കുടിപ്പകയുമാണ് കലാപത്തിന് കാരണമായതെന്നാണ് അധികൃതരുടെ ഭാഷ്യം.

സമാനമായ രീജിയിൽ ജനുവരി ആറിന് റൊറൈമ നഗരത്തിലെ ജയിലിൽ 33 തടവുകാരും കൊല്ലപ്പെട്ടു. അതിക്രൂരമായി ഹൃദയവും കുടൽമാലയുമെല്ലാം കുത്തി പുറത്തിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഇതിനിടെ കലാപം നിയന്ത്രിക്കാൻ ജയിലുകളിൽ നടത്തിയ ശ്രമങ്ങൾക്കിടെ പൊലീസിന്റെ വെടിയേറ്റും ചിലർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിരൂക്ഷമായ സാഹചര്യമാണ് രാജ്യത്തെ ജയിലുകളിൽ നിലനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.