റിയാദ്: ഷുമൈസി ജനറൽ ആശുപത്രിയുടെ മോർച്ചറിക്ക് റിപ്പർ മോഡൽ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്. തലക്ക് അടിച്ച് ബോധം കെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) വിന് നേരെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.

17,800 റിയാൽ സ്മാർട് ഫോൺ എ.ടി.എം. കാർഡ്, ഡ്രൈവിങ് ലൈസൻസും ആക്രമണത്തിനിടയിൽ നഷ്ടപ്പെട്ടെന്ന് ലൈജു പറഞ്ഞു. ഷുമൈസി ജനറൽ ആശുപത്രിയുടെ മോർച്ചറിക്ക് പിറകിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സെയിൽസ്മാനായ ലൈജു ഓടിക്കുന്ന വാൻ പാർക്ക് ചെയ്യുന്നതിനിടെയാണ് ആക്രണം നടന്നത്.

പോക്കറ്റിൽ നിന്ന് പഴ്‌സ് എടുക്കാനുള്ള ശ്രമം ലൈജു തടഞ്ഞതോടെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തലക്ക് അടിച്ച് ബോധം കെടുത്തുകയായിരുന്നു. ബോധരഹിതനായി വീണ ലൈജുവിന്റെ പോക്കറ്റിലും വാഹനത്തിൽ സൂക്ഷിച്ചിരുന്ന സെയിൽസ് കളക്ഷനടക്കം കൈവശപ്പെടുത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു.

ബഹളം കേട്ട് പുറത്തിറങ്ങിയ അയൽ വാസികൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ ജിയോ ജോർജ്ജിന്റെ സഹായത്തോടെ ഷുമൈസി പൊലീസിൽ പരാതി നൽകി.