ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ ഗൾഫ് മലയാളികൾക്കായി ഒരുക്കുന്ന സാഹിത്യോത്സവ് മത്സര കലാ പരിപാടിയുടെ ഭാഗമായി അനാകിഷ് സെക്ടർ കമ്മിറ്റി ഒരുക്കിയ സെക്ടർ സാഹിത്യോത്സവ് അജ്വാദ് സഫ ഓഡിറ്റോറിയത്തിൽ സമാപിച്ചു. 

സെക്ടർ പരിധിയിലെ എട്ട് യൂണിറ്റുകളിൽ സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് സെക്ടർ സാഹിത്യോത്സവ് അരങ്ങേറിയത്.  ഉത്ഘാടന സമ്മേളനംസെക്ടർ ചെയർമാൻ താജുദ്ധീൻ നിസാമിയുടെ അധ്യക്ഷതയിൽ രിസാല സ്റ്റഡി സർക്കിൾ നാഷണൽ ട്രെയിനിങ് കൺവീനർ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ കരിപ്പോൾ ഉത്ഘാടനം ചെയ്തു. ആർ എസ് സി നാഷണൽ എക്‌സിക്യൂട്ടീവ് അംഗംങ്ങളായ ബഷീർ തൃപ്പയാർ, റഷീദ് പന്തല്ലൂർ സെൻട്രൽ ജനറൽ കൺവീനർ നാസിം പാലക്കൽ, ഉമൈർ വയനാട് സഈദ് നഈമി എന്നിവർ സംസാരിച്ചു. തുടർന്ന് യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത മത്സരാർത്ഥികൾ എഴുപത്തിരണ്ടിനങ്ങളിൽ മാറ്റുരച്ചു യൂണിറ്റുകൾ തമ്മിലുള്ള മത്സരത്തിൽ യഥാ ക്രമം മുജമ്മ, മവാരിദ്, ബാലദിയ, യൂണിറ്റുകൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

വൈകീട്ട് നടന്ന സാഹിത്യോത്സവ് സമാപന സംഗമം എഴുത്തുകാരൻ ശരീഫ് സാഗർ ഉത്ഘാടനം ചെയ്തു.ആർ എസ് സി ജിദ്ദ സെൻട്രൽ ട്രെയിനിങ് കൺവീനർ അബ്ദു റഹ്മാൻ സഖാഫി, രിസാല കൺവീനർ അബു ഹനീഫ മാസ്റ്റർ, ഗഫൂർ മാസ്റ്റർ വുറൂദ്, അഷ്റഫ് ചെല്ലക്കൊടി, ജഹ്ഫറലി അരീക്കോട്, എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി വിതരണം മുഹ്സിൻ സഖാഫി, ജലീൽ അരീക്കോട്, അസീസ് സഖാഫി എന്നിവർ നിർവഹിച്ചു. നൗഷാദ് മാസ്റ്റർ, സുഹൈൽ കാടാച്ചിറ, ബഷീർ അനാകിഷ്, നൗഫൽ പന്നിപ്പാറ റാഷിദ് കാടാമ്പുഴ, സയ്യിദ് ഉനൈസ്,ഖാജാ മുഹമ്മദ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. സെക്ടർ ജനറൽ കൺവീനർ ഫസീൻ അഹമ്മദ് സ്വാഗതവും നസ്റുദീൻ മറ്റത്തൂർ നന്ദിയും പറഞ്ഞു.