ജിദ്ദ: പ്രവാസ യൗവ്വനങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകളെ അനശ്വരമാക്കി രിസാല സ്റ്റഡി സർക്കിൾ ബവാദി സെക്റ്റർ സാഹിത്യോത്സവിന് ഉജ്ജ്വല സമാപ്തി. വെള്ളിയാഴ്ച രാവിലെ 10 ന് ശിഹാറുദ്ധീൻ ബാഖവിയുടെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി സെക്റ്റർ ആക്ടിങ് ചെയർമാൻ മുജീബ് നഹയുടെ അധ്യക്ഷതയിൽ ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ഫിനാൻസ് കൺവീനർ നൗഫൽ കോടാമ്പുഴ ഉദ്ഘാടനം ചെയ്തു. ആർ എസ് സി മുൻ നാഷണൽ കൺവീനർ യാസിർ അറഫാത്ത്, ഐ സി എഫ് സെക്രട്ടറിമാരായ അബ്ദുറഹ്മാൻ സമാകൊ, അബൂബക്കർ കണ്ണൂർ, ആർ എസ് സി ജിദ്ദ സെന്റ്രൽ പ്രതിനിധികളായി യഹ്യ അലി, അഷ്‌കർ അലി, ആഷിഖ് ഷിബിലി എന്നിവർ ആശംസ അർപ്പിച്ചു.

മാപ്പിളപ്പാട്ട്, കഥ പറയൽ, വിവിധ ഭാഷയിലുള്ള പ്രസംഗങ്ങൾ, ഖവാലി, ചിത്ര രചന, കഥ, കവിത, പ്രബന്ധം, ലഘുകുറിപ്പ് തുടങ്ങി 67 ഇന മത്സരങ്ങളിൽ 5 വേദികളിൽ ആയി കെ ജി വിദ്യാർത്ഥികൾ മുതൽ 30 വയസ്സ് വരെ ഉള്ള യുവാക്കളും യുവതികളും അടക്കം 100 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. വ്യത്യസ്ത യൂണിറ്റുകളിൽ നിന്നെത്തിയ ഫാമിലികളും നൂറിൽപരം ശ്രോദ്ധാക്കളും സദസ്സിനെ ഭംഗിയാക്കി. ഐ സി എഫ് നേതാക്കൾ, മുൻകാല പ്രാസ്ഥാനിക നേതാക്കൾ മറ്റു പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ സൗദി വെസ്റ്റ് നാഷണൽ എക്‌സികുട്ടീവ് യാക്കൂബ് ഊരകത്തിന്റെ മുഴു സമയ സാന്നിധ്യം പ്രവർത്തകർക്ക് ഉണർവേകി.
വിവിധ വേദികളിലായി നടന്ന പ്രോഗ്രാമുകൾക്ക് ബഷീർ സൈനി, യാസിർ തറമ്മൽ, അസ്ഹർ കാഞ്ഞങ്ങാട്, അഫീഫ് പാവറാട്ടി, ഇൽയാസ് ചെട്ടിപ്പടി, അബ്ദുള്ള കൊല്ലം, ഫസൽ എന്നിവർ നേതൃത്വം നൽകി.

രാത്രി 9 മണിക്ക് നടന്ന സമാപന സമ്മേളനം സൗദി വെസ്റ്റ് ട്രെയിനിങ് കൺവീനർ സയ്യിദ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് നാഷണൽ സംഘടനാ കൺവീനർ അലി ബുഖാരി, ഐ സി എഫ് പ്രതിനിധി ഷാഹ്ജഹാൻ എന്നിവർ ആശംസ അർപ്പിച്ചു. 177 പോയിന്റ് നേടി മസ്ജിദ് ശുഐബി യൂണിറ്റ് ഒന്നാം സ്ഥാനവും, 118 പോയിന്റ് നേടി ഹറമൈൻ യൂണിറ്റ് രണ്ടും , 73 പോയിന്റ് നേടി ജുഫാലി യൂണിറ്റ് മുന്നും സ്ഥാനങ്ങൾ നേടി. മത്സരാർഥികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും ജി എം ഹനീഫി, സയ്യിദ് ശിഹാബ് തങ്ങൾ, അലി ബുഖാരി, ഷാഹ്ജഹാൻ, യാക്കൂബ് ഊരകം, ഫഹദ് നിസാമി, റാഷിദ് മാട്ടൂൽ, തുടങ്ങിയവർ വിതരണം ചെയ്ത സംഗമത്തിൽ സെക്റ്റർ ജനറൽ കൺവീനർ യാസിർ അലി ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.