- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് ട്രാൻസ്‌പോർട്ട് കമ്മീഷണറായ സമയത്തെ പോലെ ഇനിയും ഷൈൻ ചെയ്യും; കോപ്പി അടിക്കേസിലും രേഖചോർത്തിയ കേസിലും ആരോപണ വിധേയനായ ടിജെ ജോസിനെ പൊലീസ് ആസ്ഥാനത്ത് എത്തിച്ചത് വിശ്വസ്തനെന്ന പേര്; ശ്രീജിത്തിന് അർഹതയ്ക്കുള്ള അംഗീകാരം; അടിമുടി അഴിച്ചു പിണിതിട്ടും തച്ചങ്കരിക്ക് മാത്രം അനക്കമില്ല
തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കുമ്പോഴും കെഎസ്ഇബിയിലെ വിജിലൻസ് ഡയറക്ടറായിരിക്കുമ്പോഴും ഋഷിരാജ് സിങ് മലയാളിയുടെ മനസ്സിലെ താരമായത് നടപടികളിലെ വേറിട്ട വഴികളിലൂടെയായിരുന്നു. പിണറായി സർക്കാർ എക്‌സൈസ് വകുപ്പിന്റെ ചുമതലയാണ് ഋഷിരാജ് സിംഗിന് നൽകുന്നത്. സ്പിരിറ്റ് ഒഴുക്കി വ്യാജ വിദേശ മദ്യമുണ്ടാക്കുന്ന മാഫിയകൾക്ക് പിണറായി സർക്കാർ എങ്ങനെ പ്രവർത്തിക്കാനാഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ ഒറ്റ നിയമനത്തിലൂടെ നൽകുന്നത്. എക്‌സൈസ് കമ്മീഷണറായും ഋഷിരാജ് സിങ് തിളങ്ങുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താൻ ഇതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി കരുതുന്നു. അതിനപ്പുറം അർഹതയ്ക്കുള്ള അംഗീകാരമാണ് ഇതെന്ന് സർക്കാർ വിശദീകരിക്കുകയും ചെയ്യുന്നു. കടുത്ത വെല്ലുവിളിയുടെ കാലത്താണ് ഋഷിരാജ് സിങ് എക്‌സൈസ് മേധാവിയായെത്തുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സജീവമാണ്. ഈ വിഷയത്തിൽ എക്‌സൈസ് കമ്മീഷണറുടെ നിലപാട് നിർണ്ണായകമാകും. ഫൈവ് സ്റ്റാർ ബാറുകളിലെ സാധാരണ കൗണ്ടറുകൾക്കും ഇനി പൂ
തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കുമ്പോഴും കെഎസ്ഇബിയിലെ വിജിലൻസ് ഡയറക്ടറായിരിക്കുമ്പോഴും ഋഷിരാജ് സിങ് മലയാളിയുടെ മനസ്സിലെ താരമായത് നടപടികളിലെ വേറിട്ട വഴികളിലൂടെയായിരുന്നു. പിണറായി സർക്കാർ എക്‌സൈസ് വകുപ്പിന്റെ ചുമതലയാണ് ഋഷിരാജ് സിംഗിന് നൽകുന്നത്. സ്പിരിറ്റ് ഒഴുക്കി വ്യാജ വിദേശ മദ്യമുണ്ടാക്കുന്ന മാഫിയകൾക്ക് പിണറായി സർക്കാർ എങ്ങനെ പ്രവർത്തിക്കാനാഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ ഒറ്റ നിയമനത്തിലൂടെ നൽകുന്നത്. എക്‌സൈസ് കമ്മീഷണറായും ഋഷിരാജ് സിങ് തിളങ്ങുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താൻ ഇതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി കരുതുന്നു. അതിനപ്പുറം അർഹതയ്ക്കുള്ള അംഗീകാരമാണ് ഇതെന്ന് സർക്കാർ വിശദീകരിക്കുകയും ചെയ്യുന്നു.
കടുത്ത വെല്ലുവിളിയുടെ കാലത്താണ് ഋഷിരാജ് സിങ് എക്‌സൈസ് മേധാവിയായെത്തുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സജീവമാണ്. ഈ വിഷയത്തിൽ എക്‌സൈസ് കമ്മീഷണറുടെ നിലപാട് നിർണ്ണായകമാകും. ഫൈവ് സ്റ്റാർ ബാറുകളിലെ സാധാരണ കൗണ്ടറുകൾക്കും ഇനി പൂട്ടുവീഴും. ഏറെ നാളിന് ശേഷം എക്‌സൈസിന്റെ തലപ്പത്ത് ആർക്കും വഴങ്ങാത്ത പൊലീസ് ഓഫീസർ എത്തുന്നു. അതും ആരും പ്രതീക്ഷിക്കാത്ത സിങ്കം. പുതിയ നിയമനത്തിൽ ഋഷിരാജ് സിംഗും പ്രതീക്ഷയിലാണ്. ഏറെ നാളിന് ശേഷം പൊതു ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാനാകുന്ന വകുപ്പ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ഭംഗിയായി ഈ പദവിയും കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നൽകുന്ന ഉറപ്പ്. ബാർനിരോധനത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം കർശനമായി തടയുന്നതിന്റെ ഭാഗമായാണു ഋഷിരാജിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്. അതിനായി, ഐ.എ.എസ്. തസ്തികയായിരുന്ന എക്‌സൈസ് കമ്മിഷണർ പദവി ഒരുവർഷത്തേക്കു വിജിലൻസ് ഡയറക്ടറുടേതിനു തുല്യമാക്കി.
പൊലീസിലെ അഴിച്ചു പണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നിയമനം ഐജി ടിജെ ജോസിനെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതാണ്. ഏൽപ്പിക്കുന്ന ഉത്തരവാദിത്തം വിശ്വസ്തതയോടെ ചെയ്യുന്ന ഉദ്യോഗസ്ഥാണ് ടിജെ ജോസ്. ഈ സാഹചര്യത്തിലാണ് ഈ തീരുമാനം. പരീക്ഷയ്ക്ക് കോപ്പിയടിച്ച കേസും സോളാർ കേസിൽ ഫോൺ രേഖ ചോർത്തിയ കേസും പിണറായി സർക്കാർ കാര്യമായെടുക്കുന്നില്ല. വിശ്വസ്തതയ്ക്ക് മുൻഗണന നൽകി പൊലീസ് ആസ്ഥാനത്ത് ടിജെ ജോസിനെ നിയമിക്കുകയാണ് ആഭ്യന്തര വകുപ്പ്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഈ നിയമനത്തെ പിന്തുണച്ചു. എറണാകുളം റേഞ്ച് ഐജിയായി എസ് ശ്രീജിത്ത് എത്തുന്നു. ഓപ്പറേഷൻ ബിഗ് ഡാഡിയുമായി ശ്രീജിത്ത് നടത്തിയ വാണിഭ തട്ടിപ്പ് അന്വേഷണങ്ങൾക്കുള്ള അംഗീകാരമാണ് ഇത്. ക്രൈംബ്രാഞ്ച് ഐജിയെന്ന നിലയിൽ ശ്രീജിത്ത് നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് ക്രമസമാധാന ചുമതലയിലേക്ക് ശ്രീജിത്തിനെ വീണ്ടും എത്തിക്കുന്നത്. സമൂല അഴിച്ചു പണി നടത്തിയപ്പോഴും ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരിക്ക് മാത്രം മാറ്റമില്ല. പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ഈ ഉദ്യോഗസ്ഥനെ എഡിജിപിയായി ഗതാഗത വകുപ്പിൽ തന്നെ നിലനിർത്താനാണ് തീരുമാനമെന്നാണ് സൂചന.
കേരള പൊലീസിലെ ആദ്യ വനിതാ ഇന്റലിജൻസ് മേധാവിയായി എ.ഡി.ജി.പി: ആർ. ശ്രീലേഖ നിയമിതയായി. 1987 ബാച്ച് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖ കേരളാ കേഡറിലെ ആദ്യ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. കേരളാ പൊലീസിലെ ഉരുക്കുവനിതയായി അറിയപ്പെടുന്ന ശ്രീലേഖ, പത്തനംതിട്ട മാസപ്പടി ഡയറി പുറത്തുകൊണ്ടുവന്നതും മുന്മന്ത്രി ആര്യാടൻ മുഹമ്മദിനെതിരേ വിജിലൻസ് കേസെടുത്തതും ഉൾപ്പെടെ ഒട്ടേറെ കർശനനടപടികളിലൂടെ റെയ്ഡ് ശ്രീലേഖ എന്ന വിളിപ്പേരും സ്വന്തമാക്കി. ഇതുൾപ്പെടെ പിണറായി സർക്കാർ നടത്തിയ രണ്ടാമത്തെ പൊലീസ് അഴിച്ചുപണിയിൽ ജയിൽ ഡി.ജി.പി: ഋഷിരാജ്‌സിങ്ങിനടക്കം 23 ഉദ്യോഗസ്ഥർക്കാണ സ്ഥാനചലനമുണ്ടായത. ആംഡ് ബറ്റാലിയൻ മേധാവി അനിൽകാന്താണു പുതിയ ജയിൽ മേധാവി. നാല് എ.ഡി.ജി.പിമാർ, നാല് ഐ.ജിമാർ, ഒരു ഡി.ഐ.ജി, 13 എസ്‌പിമാർ എന്നിവർക്കാണു മാറ്റം. ഇന്റലിജൻസ് മേധാവി എ. ഹേമചന്ദ്രനെ ഫയർഫോഴ്‌സ് മേധാവിയായി നിയമിച്ചേക്കും. ഇന്റലിജൻസ് ഡി.ഐ.ജി: പി. വിജയനെ പൊലീസ് പരിശീലനവിഭാഗത്തിൽ നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്നു മടങ്ങിയെത്തിയ സുധേഷ്‌കുമാറിനെ ഉത്തരമേഖലാ എ.ഡി.ജി.പിയാക്കി. എ.ഡി.ജി.പി: നിഥിൻ അഗർവാളാണു പുതിയ ആംഡ് ബറ്റാലിയൻ മേധാവി. ജിഷ കേസുമായി ബന്ധപ്പെട്ടു സ്ഥലംമാറ്റിയ ദക്ഷിണമേഖലാ എ.ഡി.ജി.പി: കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി. ചീഫ് വിജിലൻസ് ഓഫീസറാക്കി. ഈ തസ്തിക പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എ.ഡി.ജി.പിയുടേതിനു തുല്യമാക്കി. ജിഷ കേസ തുടക്കത്തിൽ കൈകാര്യംചെയ്ത എറണാകുളം ഐ.ജി: മഹിപാൽ യാദവിന്റെ കസേരയും തെറിച്ചു. അദ്ദേഹത്തെ തൃശൂർ ട്രെയിനിങ് അക്കാദമിയിൽ നിയമിച്ചു. പരിശീലനവിഭാഗം ഐ.ജി: എസ്. സുരേഷിനെ പൊലീസ് ആസ്ഥാനത്ത് ഐ.ജിയായി നിയമിച്ചു.
ജില്ലാ പൊലീസ് മേധാവിമാരുടെ മാറ്റം ചുവടേ: എ. അക്‌ബർആലപ്പുഴ, കെ. സഞ്ജയ്കുമാർ ഗുരുഡിൻകണ്ണൂർ, എ.വി. ജോർജ്ഇടുക്കി, ദേബേഷ്‌കുമാർ ബെഹ്‌റമലപ്പുറം, ആർ. നിശാന്തിനിതൃശൂർ റൂറൽ, എൻ. രാമചന്ദ്രൻകോട്ടയം, എസ്. സതീഷ് ബിനോകൊല്ലം സിറ്റി, എൻ. വിജയകുമാർകോഴിക്കോട് റൂറൽ, തോംസൺ ജോസ്‌കാസർഗോഡ്, എ. ശ്രീനിവാസ്പാലക്കാട്, കെ. കാർത്തിക്വയനാട്, ഹരിശങ്കർപത്തനംതിട്ട, ജെ. ഹിമേന്ദ്രനാഥ്തൃശൂർ സിറ്റി.
പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ ആരോപണവിധേയനായ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിനു പുതിയ നിയമനം നൽകിയിട്ടില്ല. സ്ഥലംമാറ്റപ്പെട്ട എസ്‌പിമാരായ സി.പി. ഗോപകുമാർ, പി. അശോക്കുമാർ, കെ.വി. ജോസഫ്, കെ. വിജയൻ, പ്രതീഷ്‌കുമാർ, എം.കെ. പുഷ്‌കരൻ എന്നിവർക്കും ഉടൻ പകരം നിയമനം നൽകുമെന്നു ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അറിയിച്ചു.