- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിസ്ത്യൻ മതമൗലിക വാദവും തീവ്ര ദേശീയതയും അമേരിക്കയിൽ ശക്തമാകുന്നു; ക്യാപിറ്റോൾ കലാപകാരികളിൽ ഭൂരിഭാഗവും ക്രൈസ്തവ മൂല്യങ്ങളും ദേശീയതയും ഉയർത്തിയാണ് പ്രതിഷേധിച്ചതെന്ന് റിപ്പോർട്ടുകൾ; വെള്ളക്കാരുടെ ക്രിസ്ത്യൻ ദേശീയത എന്ന് ആശങ്കയോടെ പറഞ്ഞ് കറുത്ത വർഗക്കാരും
വാഷിങ്ടൺ: അമേരിക്കയിൽ ക്രിസ്ത്യൻ ദേശീയത ശക്തമാകുന്നു എന്ന് റിപ്പോർട്ടുകൾ. അമേരിക്കയെ ഞെട്ടിച്ച ക്യാപിറ്റോൾ കലാപകാരികളിൽ ഭൂരിഭാഗവും ക്രൈസ്തവ മൂല്യങ്ങളും ദേശീയതയും ഉയർത്തിയാണ് പ്രതിഷേധിച്ചതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വെള്ളക്കാരുടെ ക്രിസ്ത്യൻ ദേശീയത എന്ന് കറുത്ത വർഗക്കാരും ഇതിനെ ആശങ്കയോടെ വിളിക്കുന്നു എന്നാണ് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ കലാപകാരികളിൽ തീവ്ര ദേശീയതയിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ മതമൗലിക വാദികളുണ്ടെന്ന തെളിവുകളും പുറത്ത് വന്നു.
ക്യാപിറ്റോൾ ആക്രമണത്തിന്റെ വീഡിയോയിൽ ശ്രദ്ധിക്കപ്പെട്ട രോമക്കുപ്പായവും കൊമ്പുകളും ധരിച്ചയാളേക്കാൾ സെനറ്റ് ചെമ്പറിനുള്ളിൽ പ്രാർത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡുയോയിൽ കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തിൽ യുഎസ് മിലിട്ടറി അല്ലെങ്കിൽ നിയമപാലകരും മുൻ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. അതിന് പുറമെ, വെസ്റ്റ് വിർജീനിയ സ്റ്റേറ്റിലെ നിയമനിർമ്മാതാവും ഉൾപ്പെടുന്നു.
ക്രിസ്തീയ ദേശീയത ഇപ്പോൾ ഉയർന്നിട്ടുണ്ടെങ്കിലും നേരത്തെ പലപ്പോഴായി വിവിധ ക്രൈസ്തവ സംഘടനകളിൽ നിന്നുതന്നെ എതിർപ്പുകൾ നേരിട്ടിട്ടുള്ളതാണ്. ബാപ്റ്റിസ്റ്റ് ജോയിന്റ് കമ്മിറ്റി ഓൺ റിലീജിയയസ് ലിബേർട്ടി എന്ന സംഘടന 2019ൽ ക്രിസ്ത്യൻ ദേശീയതയ്‌ക്കെതിരായ ക്രിസ്ത്യാനികൾ എന്ന സംഘടനയ്ക്ക് രൂപം നൽകിയിരുന്നു. ദേശീയ വാദം ഉന്നയിക്കുന്ന ക്രിസ്ത്യാനികൾക്കെതിരായ ഒരു സംഘടനയാണിത്. ക്യാപിറ്റോൾ കലാപത്തിന്റെ തൊട്ടുപിന്നാലെ ഇവർക്ക് പുറമേയുള്ള മറ്റ് ക്രിസ്ത്യൻ നേതാക്കളും സർക്കാർ കേന്ദ്രത്തിനെതിരെ നടത്തിയ ആക്രമണത്തിനെതിരെ നിലപാടെടുത്തിരുന്നു.
ക്യാപിറ്റോളിൽ നടന്നത് വെള്ളക്കാരുടെ ക്രിസ്ത്യൻ ദേശീയതയാണെന്ന് വിമർശനമാണ് കറുത്ത വർഗക്കാരുടെ ബാപ്റ്റിസ്റ്റ് പാസ്റ്റർ ഡ്വൈറ്റ് മക്കിസിക് ഉന്നയിക്കുന്നത്. "വൈറ്റ് ക്രിസ്ത്യൻ ദേശീയതയുടെ ഈ പ്രകടമായ പ്രകടനത്തെ അപലപിക്കുക"യാണെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ഉണ്ടായിരുന്നത്. അതിന് പുറമെ യാഥാസ്ഥിതക പുരോഹിതന്മാർ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന വെല്ലുവിളിയെ അവർ ആദ്യം നേരിടണമെന്നാണ് ഇത്തരത്തിലുള്ള വിമർശകർ പറയുന്നത്.
കലാപകാരികൾ നിർമ്മിച്ച കഴിമരത്തിന് അടുത്ത് യേശു രക്ഷിക്കുമെന്ന എന്ന അടയാളം കാണ്ടപ്പോൾ താൻ പ്രകോപിതനായി എന്ന് സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷന്റെ പബ്ലിക് പോളിസി വിഭാഗം പ്രസിഡന്റ് റസ്സൽ മൂർ പറഞ്ഞു. ഇത് അപകടകരവും ദേശസ്‌നേഹപരവും മാത്രമല്ല, നീചഭാഷണം, യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഒരു ചിത്രം അവതരിപ്പിക്കുന്നത് അത് സുവിശേഷമല്ല, പകരം അതിന്റെ കൃത്യമായ വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കടന്ന ട്രംപ് സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതുവരെ സംഭവത്തിൽ 130 ലധികം ആളുകൾക്കെതിരെ ഫെഡറൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ക്രിസ്തീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ