- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ കൈയിലെടുക്കാനും ചാനലിന്റെ മുഖം മിനുക്കാനും ന്യൂസ് 18 കേരളയുടെ റൈസിങ് കേരള! പരിപാടി നയിക്കുന്നത് ദളിത് പീഡനക്കേസ് പ്രതികളും; ആരോപണവിധേയനൊപ്പം മുഖ്യമന്ത്രി വേദി പങ്കിടുന്നത് അനൗചിത്യമെന്ന് ദളിത് സംഘടനകൾ; സിപിഎമ്മിലും എതിർപ്പ് രൂക്ഷം; അംബാനിഫിക്കേഷനെ പുൽകാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെത്തുമോ?
തിരുവനന്തപുരം: ഓഫീസിലെ തൊഴിൽ പീഡനം മൂലം യുവമാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലെ കോളിളക്കം കെട്ടടങ്ങും മുമ്പേ, മുഖം രക്ഷിക്കാനായി ന്യൂസ് 18 കേരള ചാനൽ പുതിയ തന്ത്രം പയറ്റുന്നു.ചാനലിന്റെ മുഖം മിനുക്കാനും, നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ലക്ഷ്യമി'ട്ട് ഈ മാസം 28 ന് 'റൈസിങ് കേരള' എന്ന പരിപാടി സംഘടിപ്പിക്കുന്നു.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചാനലിന്റെ അഭിമാനമുയർത്താനുള്ള പരിപാടി. തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പരിപാടി നയിക്കുന്നത് ന്യൂസ് 18 കേരള എഡിറ്റർ രാജീവ്‌ദേവ്രാജാണ്. യുവമാധ്യമപ്രവർത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് കേരള പൊലീസ് രജിസ്റ്റർ ചെയ്ത് ദളിത് ആട്രോസൈറ്റീസ് ആക്ട് അനുസരിച്ചുള്ള കേസിലെ ഒന്നാം പ്രതിയാണ് രാജീവ് ദേവ് രാജ്്. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പൊലീസ് അന്വേഷിക്കുന്ന കേസിലെ ഒന്നാം പ്രതിയുമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വേദി പങ്കടുന്നത് ശരിയാണോയെന്ന ചോദ്യമാണ് ദളിത് സം
തിരുവനന്തപുരം: ഓഫീസിലെ തൊഴിൽ പീഡനം മൂലം യുവമാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലെ കോളിളക്കം കെട്ടടങ്ങും മുമ്പേ, മുഖം രക്ഷിക്കാനായി ന്യൂസ് 18 കേരള ചാനൽ പുതിയ തന്ത്രം പയറ്റുന്നു.ചാനലിന്റെ മുഖം മിനുക്കാനും, നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ലക്ഷ്യമി'ട്ട് ഈ മാസം 28 ന് 'റൈസിങ് കേരള' എന്ന പരിപാടി സംഘടിപ്പിക്കുന്നു.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചാനലിന്റെ അഭിമാനമുയർത്താനുള്ള പരിപാടി. തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
പരിപാടി നയിക്കുന്നത് ന്യൂസ് 18 കേരള എഡിറ്റർ രാജീവ്‌ദേവ്രാജാണ്. യുവമാധ്യമപ്രവർത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് കേരള പൊലീസ് രജിസ്റ്റർ ചെയ്ത് ദളിത് ആട്രോസൈറ്റീസ് ആക്ട് അനുസരിച്ചുള്ള കേസിലെ ഒന്നാം പ്രതിയാണ് രാജീവ് ദേവ് രാജ്്. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പൊലീസ് അന്വേഷിക്കുന്ന കേസിലെ ഒന്നാം പ്രതിയുമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വേദി പങ്കടുന്നത് ശരിയാണോയെന്ന ചോദ്യമാണ് ദളിത് സംഘടനകൾ ഉയർത്തുന്നത്. വിനായകന്റെ മരണത്തിൽ സർക്കാർ പ്രതിക്കൂട്ടിലാണ്. ഇതിനൊപ്പാണ് ദളിത് പീഡനക്കേസിലെ ഉന്നതരെ രക്ഷിക്കാനുള്ള ചിലരുടെ നീക്കം. തനിക്കെതിരെയുണ്ടായ പീഡനത്തിൽ ന്യൂസ് 18 കേരളയിലെ പെൺകുട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയിൽ ഉണ്ടായത്. അങ്ങനെ കേസിൽ ഒരു മാസത്തെ സ്റ്റേയും കിട്ടി. ഇതിന് പിന്നാലെയാണ് പ്രതികൾക്കായി ചാനൽ തന്നെ പരിപാടി സംഘടിപ്പിക്കുന്നത്.
ഉത്തരേന്ത്യയിൽ ദളിതർക്ക് നേരേ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുകയും, പ്രക്ഷോഭം നയിക്കുകയും ചെയ്യുന്ന പുരോഗമന പ്രസ്ഥാനമാണ് സി.പി.എം. എന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പമെന്ന് ആണയിടുന്ന പാർട്ടിയുടെ നേതാവും, മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, ആരോപണവിധേയനായ വ്യക്തിക്കൊപ്പം വേദി പങ്കിടുന്നതിലെ അനൗചിത്യമാണ് ദളിത് സംഘടനകൾ വിഷയമായി ഉന്നയിക്കുന്നത്. ബിഎസ്‌പിയുടെ കേരള ഘടകം സമരം ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്. അംബാനിയുടെ ചാനലായതിനാൽ ബിജെപിക്കെതിരെ വിഷയം ഉയർത്താൻ മായവതിയും എത്തിയേക്കും. അംബാനിയുടെ ഇടപെടൽ ഈ കേസിൽ ഉണ്ടെന്നാണ് ബിഎസിപിയുടെ വിലയിരുത്തൽ. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലെ ധാരണയുടെ തെളിവാണ് ഇതെന്ന് ദളിത് സംഘടനകൾ മായാവതിയെ ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
വിവാദ ചടങ്ങിലേക്ക് നിരവധി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെയും,നിയമസംവിധാനത്തിന്റെയും പ്രീതിപിടിച്ചുപറ്റി ചാനലിന്റെ മുഖം രക്ഷിക്കാനുള്ള ഈ ശ്രമം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.കേരള മാധ്യമ ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടാത്ത വിധമുള്ള പിരിച്ചുവിടൽ ഭീഷണി ഉയർത്തിയതോടെയാണ് ന്യൂസ് 18 കേരളയിൽ ആശാവഹമല്ലാത്ത സംഭവങ്ങൾ അരങ്ങേറിയത്. ഈ വിഷയത്തിലൊന്നും സർക്കാർ ഇരയ്‌ക്കൊപ്പമല്ലെന്ന പരാതി സജീവമാണ്. അതിനിടെയാണ് അംബാനിയുടെ തന്ത്രപരമായ ഇടപെടൽ.
വർഷങ്ങളുടെ ചാനൽ പരിചയമുള്ളവരെ പോലും തിരഞ്ഞ് പിടിച്ച് പിരിച്ചുവിടൽ നോട്ടീസ് നൽകിയതിനെ ചൊല്ലിയുള്ള സംഘർഷങ്ങളുടെയിടെയിലായിരുന്നു യുവമാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമം. അതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലെത്തിയിരിക്കെ, ഒന്നാം പ്രതിയായ വ്യക്തിക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിടുന്നതിൽ സിപിഎമ്മിലെ ഒരുവിഭാഗത്തിനും പ്രതിഷേധമുണ്ടെന്നാണ് സൂചന. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ, ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടേണ്ടതാണെന്നും ഈ വിഭാഗം എതിർപ്പിന്റെ സ്വരം ഉയർത്തുന്നു.
യുവമാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമസംഭവത്തിൽ ചാനൽ എഡിറ്റർ രാജീവ് ദേവരാജിനെതിരേ ദേശീയ പട്ടികജാതി കമ്മിഷൻ കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം, ദളിത് പീഡനം, സംഘം ചേർന്ന് ആക്രമിക്കലുമാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ.ചാനലിന്റെ ദളിത്-സ്ത്രീവിരുദ്ധ നിലപാടുകളും, അമിതമായ ഇടതുവത്കരണവും റിലയൻസ് ഗ്രൂപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നുവെന്ന തിരിച്ചറിവ് ചാനൽ നേതൃത്വത്തിനുണ്ട്. പ്രശ്നത്തിന് ഏതുവിധേനയും പരിഹാരമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കേസ് കോടതിയിലെത്തിയത്.
കേസ് ഒതുക്കി തീർക്കാൻ ചാനൽ മേധാവി ഉൾപ്പെടെയുള്ളവർ ശ്രമം നടത്തിയെങ്കിലും മറ്റുള്ള ജീവനക്കാർ അത് പരാജയപ്പെടുത്തുകയായിരുന്നു.ചാനലിനെ രക്ഷിച്ചെടുക്കാൻ പൊതുജനശ്രദ്ധയാകർഷിക്കുന്ന വിഭവങ്ങളില്ലാതെ രക്ഷയില്ലെന്ന തിരിച്ചറിവിലാണ് റൈസിങ് കേരള എന്ന ആശയം ഉരുത്തിരിഞ്ഞത്. എന്നാൽ, പരിപാടിയുടെ അവതാരകനെ നിശ്ചയിച്ചതിലെ അപാകത പരിപാടിക്ക് തന്നെ തിരിച്ചടിയാകുമോയെന്ന ആശങ്കയും ഇതിനകം ഉയർന്നുകഴിഞ്ഞു.