മുംബൈ: ബോളിവുഡിലെ ക്യൂട്ട് കപ്പിൾസാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. സൈബർ ഇടത്തിൽ എപ്പോഴും സജീവമായിരിക്കുന്ന ദമ്പതികൾ. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിനത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ. പ്രണയത്തിലായിട്ട് 20 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ചാണ് റിതേഷിന്റെ പോസ്റ്റ്.

ജനീലയ്‌ക്കൊപ്പമുള്ള ആദ്യ സിനിമ തുജേ മേരി കസം എന്ന ചിത്രത്തിൽ നിന്നുള്ള സ്റ്റില്ലിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 20 വർഷങ്ങൾക്കു മുൻപ് ഇന്നാണ് ഇത് തുടങ്ങിയത്. എന്നാണ് താരം കുറിച്ചത്. ജനീലിയയോടുള്ള പ്രണയത്തെക്കുറിച്ചും റിതേഷ് വാചാലനായി. നിന്നോട് എനിക്കുള്ളത് പ്രണയമല്ല ഭ്രാന്താണ് എന്നാണ് താരം പറയുന്നത്. ജനീലിയയ്‌ക്കൊപ്പമുള്ള സെൽഫിയും പങ്കുവച്ചിട്ടുണ്ട്.

അതിനു പിന്നാലെ മറുപടിയുമായി ജനീലിയയും എത്തി. നിനക്കൊപ്പമുള്ള ഓരോ വർഷവും കഴിയുമ്പോൾ ഈ ഭ്രാന്ത് പ്രണയമാണെന്ന് ഞാൻ തിരിച്ചറിയുന്നു എന്നായിരുന്ന ജനീലിയയുടെ വാക്കുകൾ. താരദമ്പതികൾക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2012 ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാവുന്നത്. പത്താം വിവാഹ വാർഷികം അടുത്തിടെയാണ് ഇരുവരും ആഘോഷിച്ചത്.

 
 
 
View this post on Instagram

A post shared by Riteish Deshmukh (@riteishd)