യുര സ്കൂൾ ഓഫ് മ്യൂസിക് ന്റെ ആഭിമുഖ്യത്തിൽ  25ന് ഋതു ബഹാർ -എ സിംഫണി ഓഫ് ഡാൻസ് ആൻഡ്‌ മ്യൂസിക്‌, ന്യൂ ജേഴ്സിയിൽ അരങ്ങേറും. പരാമസ്സിലുള്ള പരാമസ് കാത്തലിക് ഹൈ സ്കൂളിൽ ഓഡിറ്റോറിയമാണ് വേദി. പരിപാടിയുടെ ഭാഗമായി ന്യൂ ജേഴ്സിയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച കിക്ക്-ഓഫ്‌ ചടങ്ങുകളിൽ അനേകം പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

പാറ്റേഴ്‌സൺ സെ. ജോർജ്‌ സിറോമലബാർ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടിൽ പ്രശസ്ത നർത്തകിയും മയുര സ്കൂളിന്റെ ഡയറക്ടറുമായ ബിന്ധ്യ പ്രസാദിന്റെ കൈയിൽ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി.നോർത്ത് ജേഴ്സിയിൽ ഗ്രാൻഡ്‌ റെസ്റ്റൊറന്റ്ൽ വച്ച് നടന്ന കിക്ക് ഓഫ്‌ ചടങ്ങിൽ സെബാസ്റ്റ്യൻ ജോസഫ്‌ ഹരികുമാർ രാജന്റെ കൈയിൽ നിന്നും ടിക്കറ്റ്‌ ഏറ്റു വാങ്ങി.

എഡിസൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ദിലീപ് വർഗീസ്‌, അനിയൻ ജോർജ്, ജിബി തോമസ്‌, റോയ് മാത്യു,മാലിനി നായർ,ജെ പണിക്കർ, അലക്സ്‌ മാത്യു, സ്വപ്ന രാജേഷ്‌,അജിത്‌ ഹരിഹരൻ,സഞ്ജു തോമസ്‌, സജി പോൾ, മെഡ് സിറ്റി ഡയറക്ടറും ഇവെന്റ് സ്പോൺസറുമായ രാജു കുന്നത്ത്, പ്രഭു കുമാർ, രാജു പള്ളത്ത്, മധു രാജൻ, അലക്സ്‌ ജോൺ,ഗോപിനാഥൻ നായർ, സണ്ണി വാലിപ്ലാക്കൻ തുടങ്ങിയവർ ടിക്കറ്റുകൾ ഏറ്റു വാങ്ങി.

ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകമുമായ പണ്ഡിറ്റ് രമേഷ് നാരായണിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തുന്ന അതുല്യകലാപ്രതിഭകൾ ഋതുബഹാറിൽ പങ്കുചേരും. മട്ടന്നൂർ ശങ്കരൻ മാരാർ, ചലച്ചിത്ര താരങ്ങളായ ജഗദീഷ്, രചനാ നാരായണൻകുട്ടി എന്നിവരും പരിപാടിയിൽ അണിനിരക്കും. ഋതുബഹാറിന്റെ സംവിധായകൻ വിനോദ് മങ്കടയാണ്.

പരിപാടിയുടെ ഗ്രാൻഡ്‌ സ്പോൺസർ- അരുൺ തോമസ്‌ (പബ്ലിക്‌ ട്രസ്റ്റ് റിയാലിറ്റി ഗ്രൂപ്പ്‌). ഗോൾഡ്‌ സ്പോൻസർ - രാജു കുന്നത്ത് (മെഡ് സിറ്റി), വർഗീസ്‌ തിരുവല്ല (ഒലിവ് ബിൽഡേർസ് ) ബാബു ജോസഫ്‌ (മോർട്ട്ഗേജ് കൺസൽട്ടന്റ്), സിൽവർ സ്പോൻസർ അലക്സ്‌ ആൻഡ്‌ ആന്റണി(പളാസ ഓട്ടോ ടെക് ) സിത്താർ പാലസ് എന്നീ സ്ഥാപനങ്ങൾ ആണ്. സ്റ്റാർ എന്റെർറ്റൈന്മെന്റ് ഗ്രൂപ്പ്‌ ആണ് ഇവന്റ് നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. പാസ്സെടുത്തവർക്ക് മാത്രമാണ് പരിപാടിയിലേക്ക് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് :

ഹരികുമാർ രാജൻ - 917-679-7669

ബോബി തോമസ്‌-862-812-0606,

ഷിജോ പൗലോസ്‌-201-238-9654

ജോസഫ്‌ ഇടിക്കുള -201-421-5303

ഷിജു വർഗീസ്‌ -914-486-7352

സിറിയക് കുര്യൻ-201-723-7997

അശ്വിൻ കുമാർ-914-303-6842