- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരകളെ ഭയപ്പെടുത്തുന്നതിനായി തന്റെ പ്രിയപ്പെട്ട ആയുധമായ എകെ-47 ഉപയോഗിച്ച് വെടിവച്ച് ആനന്ദം കണ്ടെത്തൽ; ആനന്ദ് പാലിന്റെ പഴയ ശിഷ്യ രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരകളുടെ സൂത്രധാര; റിവോൾവർ റാണിയെ ഡൽഹി പൊലീസ് പിടികൂടുമ്പോൾ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരകളുടെ സൂത്രധാരയും കൊടും കുറ്റവാളിയുമാണ് ലേഡി ഡോൺ റിവോൾവർ റാണി. രാജസ്ഥാനിലെ കുപ്രസിദ്ധ ലേഡി ഡോൺ. അനുരാഗ ചൗദ്ധരിക്ക് വിശേഷണങ്ങൾ ഏറെയാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ മെഗാ ഓപ്പറേഷനിലൂടെയാണ് ഈ ലേഡി ഡോണിനെ ഡൽഹി പൊലീസ് വലയിലാക്കിയത്. കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ് എന്ന കുറ്റവാളിയേയും റിവോൾവർ റാണിയുടെ കൂടെ അറസ്റ്റ് ചെയ്തു.
അതിസാഹസികമായാണ് അനുരാധ ചൗദ്ധരിയെ പിടിച്ചത്. കോൺട്രാക്ട് കില്ലിങ്, വ്യാജ മദ്യം കടത്തൽ, കവർച്ച, ഭൂമി തട്ടിയെടുക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന അന്താരാഷ്ട്ര സംഘത്തിലെ പ്രധാനിയായിരുന്നു അവർ. ലേഡി ഡോൺ റിവോൾവർ റാണിക്ക് തട്ടിക്കൊണ്ട് പോകൽ, കൊള്ളയടിക്കൽ, ആയുധ-എക്സൈസ് നിയമ ലംഘനങ്ങൾ, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളുടെ നീണ്ട ചരിത്രമുണ്ട്. ഇരകളെ ഭയപ്പെടുത്തുന്നതിനായി തന്റെ പ്രിയപ്പെട്ട ആയുധമായ എകെ-47 ഉപയോഗിച്ച് അനുരാധ വെടിയുതിർക്കുക ശീലമാക്കിയിരുന്നു.
2017 ജൂണിൽ പൊലീസ് ഏറ്റുമുട്ടലിൽ മരിച്ച രാജസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ആനന്ദ് പാലിന്റെ അടുത്ത സഹപ്രവർത്തകയായിരുന്നു അനുരാധ. ഇവർ രാജസ്ഥാനിലെ നാഗൗർ, സിക്കാർ, ദിദ്വാന തുടങ്ങിയ ബിസിനസ് സമൂഹങ്ങൾക്കിടയിൽ ഭീകരതയുടെ പര്യായമായാണ് അറിയപ്പെട്ടത്. കാലാ ജേഠേഡിയ്‌ക്കൊപ്പം ദമ്പതികളെന്ന വ്യാജേനെയായിരുന്നു ലേഡി ഡോൺ കഴിഞ്ഞിരുന്നത്.
യു.പിയിലെ സഹാരൺപുരിൽനിന്ന് വെള്ളിയാഴ്ചയാണു സന്ദീപെന്ന കാലാ ജതേദി വലയിലായത്. ഇയാളുടെ തലയ്ക്ക് ഏഴുലക്ഷം രൂപ വിലയിട്ടിരുന്നു. ഒളിമ്പ്യൻ സുശീൽ കുമാർ ഉൾപ്പെട്ട കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കാലാ ജതേദിയുടെ പേര് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മാഡം മിൻസ് എന്നുകൂടി വിളിപ്പേരുള്ള അനുരാധയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കലാ ജാതേദിയെ അറസ്റ്റു ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് അനുരാധയുടെ അറസ്റ്റ്.
രണ്ടു പേരും ദമ്പതികളെന്ന ദമ്പതികളെന്ന വ്യാജ ഐഡന്റിറ്റിയിൽ വിവിധ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ് വരികയായിരുന്നു. ആനന്ദ് പാൽ സിങ് എന്ന ഗ്യാങ്സ്റ്റർ മറ്റുള്ള അധോലോക നായകന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു. നിയമത്തിൽ ബിരുദം നേടിയിരുന്ന അയാൾ അതിനു പുറമെ ബിഎഡും പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ, അഭ്യസ്തവിദ്യനായിരുന്നിട്ടും ആനന്ദ് പാൽ സിങ് എന്ന രാജസ്ഥാൻ സ്വദേശി തെരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നിട്ടുകൂടി അയാൾ വെടിപൊട്ടുന്ന സ്വരത്തിൽ ഇംഗ്ലീഷിൽ അനിർഗ്ഗളമായി സംസാരിച്ച് ആരുടേയും വായടച്ചിരുന്നു. പൊലീസിന്റെ ഉറക്കം കെടുത്തിയ ആനന്ദ് പാൽ സിങ് എന്ന ഗ്യാങ്സ്റ്റർ, ഒടുവിൽ രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ ഒരു വർഷം നീണ്ട വേട്ടയാടലിനൊടുവിൽ എൻകൗണ്ടറിൽ കൊല്ലപ്പെടുകയായിരുന്നു. അതിന് ശേഷമാണ് അനുരാഗ പുതിയ വഴികൾ തേടി പൂതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ