നന്ത്രഭദ്രം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി റിയ സെന്നിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ശിവം തിവാരിയാണ് നടി വിവാഹം ചെയ്തത്. വിവാഹ ഫോട്ടോകൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ദമ്പതികൾ ഹണിമൂണിനിടെ പകർത്തിയ ഒരു ചുംബന ചിത്രമാണ് വൈറലാവുന്നത്.

ചെക് റിപ്പബ്ലികിലാണ് ഇരുവരും ഹണിമൂൺ ആഘോഷിച്ചത്. ഇതിനിടെ പകർത്തിയ ചിത്രം റിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിവച്ചത്. ആഗസ്റ്റിലായിരുന്നു റിയ വിവാഹിതയായത്. എന്നാൽ പെട്ടെന്നുള്ള വിവാഹം റിയ ഗർഭിണിയായതിനാൽ ആണെന്നും വാർത്ത പരന്നിരുന്നു. ഇതിന് മറുപടിയായി നടി ഒട്ടിയ വയറുമായി നില്ക്കുന്ന ഹോട്ട് ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. കൂടാതെ അത്തരത്തിലുള്ള വാർത്തകൾ വരുമെന്ന് താൻ ചിന്തിച്ചിരുന്നെന്നും അത്് പോലെ തന്നെ സംഭവിക്കുകയും ചെയ്തിരിക്കുകയാണെന്നുമാണ് നടി വാർത്തകളോട് പ്രതികരിച്ചത്.

അനന്തഭദ്രം എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരിയായി അഭിനയിച്ച റിയ വിഷകന്യക എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബംഗാളിന്റെ സ്വപ്ന കാമുകി സുചിത്ര സെന്നിന്റെ കൊച്ചുമകളും, പ്രശസത ബോളിവുഡ് നടി മൂൺ മൂൺ സെന്നിന്റെ ഇളയ മകളുമാണ് റിയ