നന്തഭദ്രം എന്ന സിനിമയിൽ കലാഭവൻ മണിയുടെ സഹോദരി ഭാമയായി വേഷമിട്ട് മലയാളികളുടെ മനസിലും ഇടം പിടിച്ച ബംഗാളി നടി റിയാ സെൻ വിവാഹിതയായി. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് റിയ ശിവം തിവാരിയെ വരണമാല്യം ചാർത്തിയത്..

പ്രണയത്തിലായിരുന്ന റിയ ഇതുവരെ വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുക യായിരുന്നു. ബിൽഡിങ് രംഗത്തെ അതികായനായ ശിവം ഫോട്ടോഗ്രഫിയെ ഏറെ സ്‌നേഹിക്കുന്ന ആളുമാണ്. ബംഗാളി രീതിയിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

വിഷ്‌കന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച റിയ നടി മൂൺ മൂൺ സെന്നിന്റെ ഇളയ മകളാണ്. റിയയുടെ സഹോദരി റൈമയും അറിയപ്പെടുന്ന നടിയും മോഡലുമാണ്. ഭാരതിരാജ ഒരുക്കിയ താജ്മഹൽ എന്ന ചിത്രത്തിലൂടെയാണ് റിയ തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുവടുവച്ചത്.

മുൻപ് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെയും നടൻ അഷ്മിത് പട്ടേലിന്റെയും പേരുകൾ റിയയ്‌ക്കൊപ്പം കേട്ടിരുന്നെങ്കിലും അതെല്ലാം സൗഹൃദമാണെന്നു പറഞ്ഞ് താരം ഒഴിഞ്ഞുമാറിയിരുന്നു.