റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ സൗദി അറേബ്യയിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും അംഗങ്ങളുടെ സുരക്ഷാ പദ്ധതിയും പുനരധിവാസ പദ്ധതിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുമായി റിയാദ് പ്രവാസി മലയാളി ഫെഡറേഷൻ സെൻട്രൽ കമ്മറ്റി പുനഃസംഘടിപ്പിച്ചു.

സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷൻ യൂണിറ്റുകളുടെ രൂപീകരണ ചുമതലയുള്ള മുതിർന്ന അംഗമായ ചന്ദ്രസേനന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അൻപത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ ഖാദർ കണ്ണൂരിനെ കോർഡിനേറ്റർ ആയി നിയമിച്ചു. റാഫി പാങ്ങോട് - പ്രസിഡന്റ്, വൈസ് പ്രസിഡന്റ് - സോണി കുട്ടനാട്, മുജീബ് കായംകുളം, ജനറൽ സെക്രടറി - ജയൻ കൊടുങ്ങല്ലൂർ, ജോയിൻ സെക്രടറി - ശറഫുദ്ദിൻ പാലക്കാട്, ട്രഷറർ ബിനു കെ തോമസ് പെരുമ്പാവൂർ, ജോ. ട്രെഷറർ - സുരേഷ് കൊല്ലം, പി.ആർ.ഒ./മീഡിയ അജ്മൽ ആലംകോട്, ജീവകാരുണ്യ കൺവീനർ - ജലീൽ ആലപ്പുഴ, അസ്ലം പാലത്തിങ്കൽ, നിയമോപകദേശൻ - അഡ്വ: ആർ മുരളിധരൻ, എന്നിവർ ഉൾപ്പെടെ 23 അംഗ കമ്മറ്റി നിലവിൽ വന്നു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുധാകരൻ ചാവക്കാട്, സുധീർ വള്ളക്കടവ്, ഹരികൃഷ്ണൻ, സഹീർ ഖാൻ, സുജിത്ത് കണ്ണൂർ, സഫീർ കണിയാപുരം, ഉദയൻ ഓച്ചിറ, സാദത്ത് കല്ലറ, റഹീം കന്യാകുളങ്ങര, മുസ്തഫ പൂകുഞ്ഞ്, ഇക്‌ബാൽ കടയ്ക്കൽ, അഷ്റഫ് മുക്കുന്നം, ഉബൈദ് ജലാലുദീൻ, സുജിത്ത് അടൂർ, മഹീൻ വർക്കല, മുജീബ് ഈഞ്ചക്കൽ, സാജൻ, നിബു കാട്ടകട, നജീം കാട്ടകട, ഷകീർ കോമത്ത്, വിൽസൺ, സലിം കൊല്ലം, എന്നിവരെ തിരഞ്ഞെടുത്തു.സുകുമാരൻ പാലക്കാട്,ജോർജ്കുട്ടി മാങ്കുളം,നാസർ മുക്കം ,രാജേഷ് ചാരമൂട്,ബിജു എബ്രഹാം , ശ്യാം തുടങ്ങിയവർ യോഗനടത്തിപ്പിന് നേതൃതം നൽകി.

സംഘടനാ വിരുദ്ധമായി പ്രസിഡന്റ് അറിയാതെ യോഗം വിളിക്കുകയും പ്രസിഡന്റ് അടക്കമുള്ളവരെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സാബു ഫിലിപ്പ്, ലത്തീഫ് തെച്ചി, സിദ്ദിഖ് കല്ലുപറമ്പൻ, സലിം വട്ടപ്പാറ, മുഹമ്മദ് കായംകുളം, സ്റ്റാൻലി ജോസ്, നാസർ ലെയ്‌സ് തുടങ്ങിയവരെ തൽസ്ഥാനതത് നിന്നും എക്‌സിക്യൂട്ടീവിൽ നിന്നും പൊതു യോഗം നീക്കം ചെയ്തു.