- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാമിലൂടെ പ്രണയ നാടകം; സ്‌കൂളിന് മുന്നിൽ നിന്ന് പെൺകുട്ടിയെ നിർബന്ധിച്ച് ലോഡ്ജിലെത്തിച്ച് പീഡനം; കുടുങ്ങിയത് വിവാഹിതനായ രണ്ട് കുട്ടികളുടെ അച്ഛൻ; ഈരാറ്റുപേട്ടയിലെ പീഡനത്തിന് പാലക്കാട്ടുകാരനെ പൊക്കിയത് കണ്ണൂരിൽ നിന്ന്; റിയാസ് കുടുങ്ങിയത് ഇങ്ങനെ
കോട്ടയം: സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്‌കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് നിന്നും ഈരാറ്റുപേട്ടയിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു റിയാസ്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി സ്‌കൂളിലെത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചാണ് പീഡനം.
പ്രതി, കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽ എത്തി ലോഡ്ജിൽ മുറിയെടുത്തിരുന്നു. തുടർന്ന് സ്‌കൂളിന് സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റികൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളിന് സമീപംതന്നെ ഇറക്കിവിട്ട ശേഷം കടന്നു കളഞ്ഞു. സ്‌കൂൾ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ണൂരിൽനിന്ന് പിടികൂടിയത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. ഇതെല്ലാം മറച്ചുവച്ചാണ് ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ പരിചയപ്പെട്ട് കെണിയിലാക്കുന്നയാളാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ