- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിയെ പീഡിപ്പിച്ചത് അതിക്രൂരമായി; പോക്സോ പ്രകാരം കേസെടുത്തപ്പോൾ ഒളിവിൽ പോയി അറബിക് ടീച്ചർ; വിദേശത്തേക്ക് കടക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ അഴിക്കുള്ളിലായി; പീഡനവീരൻ റിയാസിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
കോഴിക്കോട്: വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് ഒളിവിൽ പോയിരുന്ന അറബിക് അദ്ധ്യാപകനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എയർപോർട്ടിൽ വെച്ച് പിടികൂടി. മേപ്പയ്യൂർ ജി വി എച്ച് എസ് എസിലെ അറബി അദ്ധ്യാപകൻ മേപ്പയ്യൂർ കൽപത്തൂർ നെല്ലിയുള്ളപ്പറമ്പിൽ റിയാസിനെയാണ് വിദേശത്തേക്ക് കക്കാനുള്ള ശ്രമത്തിനിടെ കരിപ്പൂർ എയർപോർട്ടിൽ വച്ച് പിടികൂടിയത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ റിയാസിനെ എയർപോർട്ടിൽ തടഞ്ഞ് വെച്ച് മേപ്പയ്യൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് മേപ്പയ്യൂർ പൊലീസെത്തി റിയാസിനെ അറസ്റ്റ് ചെയത് കോഴിക്കോട് പോസ്‌കോ കോടതിയിൽ ഹാജരാക്കി. കോടതി റിയാസിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കോഴിക്കോട് ജില്ലാ ജയലിലടച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് റിയാസ് തന്റെ വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ വിദ്യാർത്ഥി സ്‌കൂൾ ജാഗ്രതാ സമിതിക്ക് മുന്നിൽ പരാതി നൽകിയതിനെ തുടർന്നാണ് വിവിരം പുറത്തറിയുന്നത്. ഇതോടെ ചൈൽഡ് ലൈൻപ്രവർത്തകർ പ്രസ്നത്തിൽ ഇടപെടുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ചൈൽഡ്
കോഴിക്കോട്: വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് ഒളിവിൽ പോയിരുന്ന അറബിക് അദ്ധ്യാപകനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എയർപോർട്ടിൽ വെച്ച് പിടികൂടി. മേപ്പയ്യൂർ ജി വി എച്ച് എസ് എസിലെ അറബി അദ്ധ്യാപകൻ മേപ്പയ്യൂർ കൽപത്തൂർ നെല്ലിയുള്ളപ്പറമ്പിൽ റിയാസിനെയാണ് വിദേശത്തേക്ക് കക്കാനുള്ള ശ്രമത്തിനിടെ കരിപ്പൂർ എയർപോർട്ടിൽ വച്ച് പിടികൂടിയത്.
എമിഗ്രേഷൻ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ റിയാസിനെ എയർപോർട്ടിൽ തടഞ്ഞ് വെച്ച് മേപ്പയ്യൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് മേപ്പയ്യൂർ പൊലീസെത്തി റിയാസിനെ അറസ്റ്റ് ചെയത് കോഴിക്കോട് പോസ്‌കോ കോടതിയിൽ ഹാജരാക്കി. കോടതി റിയാസിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കോഴിക്കോട് ജില്ലാ ജയലിലടച്ചു.
കഴിഞ്ഞ വർഷം നവംബറിലാണ് റിയാസ് തന്റെ വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ വിദ്യാർത്ഥി സ്‌കൂൾ ജാഗ്രതാ സമിതിക്ക് മുന്നിൽ പരാതി നൽകിയതിനെ തുടർന്നാണ് വിവിരം പുറത്തറിയുന്നത്. ഇതോടെ ചൈൽഡ് ലൈൻപ്രവർത്തകർ പ്രസ്നത്തിൽ ഇടപെടുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ ജില്ലാ പൊലീസ് മേധാവിക്കും, വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡി ഡി ഇ സുരേഷ്‌കുമാർ റിയാസിനെ അന്വോഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
അതിനിടെ പരാതി പൊലീസ് കേസാക്കാതെ ഒത്തുതീർക്കാനുള്ള ശ്രമങ്ങളും അന്ന് നടന്നിരുന്നു. എന്നാൽ വിവരമറിഞ്ഞ വിദ്യർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും സമരവുമായി വന്നതോടെ അതുവരെ കേസൊതുക്കിത്തീർക്കാൻ കൂട്ടുനിന്നിരുന്ന പൊലീസിന് കേസെടുക്കാതെ നിവൃത്തിയില്ലെന്നായ സാഹടര്യത്തിലാണ് റിയാസിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തത്. പിന്നീട് കേസ് പിൻവലിപ്പിക്കാനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പൊലീസിന് സമ്മർദ്ദമുണ്ടാവുകയും ചെയ്തിരുന്നു. ഒരു രീതിയിൽ കേസിൽ നിന്ന് രക്ഷപ്പെടാനാകില്ലന്നറിഞ്ഞതോടെ ജോലി നഷ്ടപ്പെട്ട റിയാസ് ഒളിവിൽ പോവുകയായിരുന്നു. പിന്നീട് പ്രതിയെ കണ്ടത്താനാകാത്ത പൊലീസ് ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ച് കാത്തിരിക്കുന്നതിനിടെയാണ് റിയാസ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നത്.
കരിപ്പൂർ എയർപോർട്ടിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നുള്ള അറിയിപ്പിനെ തുടർന്ന് പയ്യോളി സി ഐ ദിനേശൻ കോറോത്തും സംഘവും നേരിട്ടെത്തിയാണ് റിയാസിനെ കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അറസറ്റ് രേഖപ്പെടുത്തയി റിയാസിനെ ഇന്നലെ തന്നെ കോഴിക്കോട് പോസ്‌കോ കോടതിയിൽ ഹാജരാക്കുകയും കോടതി റിയാസിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയുമായിരുന്നു. റിയാസിപ്പോൾ കോഴിക്കോട് ജില്ലാ ജയിലിലാണ്.